ചിക്കൻ വിഭവങ്ങൾ ഇഷ്ടപ്പെടാത്ത ഭക്ഷണപ്രേമികൾ ഉണ്ടാവില്ല. തനി നാടൻ മുതൽ ചൈനീസ്, അറബിക്, കോണ്ടിനെന്റൽ എന്നു തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അത്രയും വിഭവങ്ങൾ ചിക്കൻ ഉപയോഗിച്ച് തയ്യാറാക്കാം. വ്യത്യസ്തരുചിയിൽ ചിക്കൻ തയ്യാറാക്കാൻ ഇഷ്ടപ്പെടുന്നവർക്കായി ഇതാ ഒരു സ്പെഷൽ റെസിപ്പി, ഗ്രീൻ ചിക്കൻ കറാഹി. പച്ചനിറമാണ് ഈ റോസ്റ്റിന്റെ പ്രത്യേകത.
Read more: നാലു ചേരുവകൾ മാത്രം; എളുപ്പത്തിൽ തയ്യാറാക്കാവുന്ന അടിപൊളി ചിക്കൻ റോസ്റ്റ്
ചേരുവകൾ
ചിക്കൻ- അരക്കിലോ (ചെറിയ കഷ്ണങ്ങളായി നുറുക്കിയത്)
വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ്- ഒന്നര ടേബിൾ സ്പൂൺ
മല്ലിപ്പൊടി- ഒന്നര ടേബിൾ സ്പൂൺ
ജീരകപ്പൊടി- അര ടേബിൾ സ്പൂൺ
ഗരം മസാല പൗഡർ- മുക്കാൽ ടീസ്പൂൺ
പച്ചമുളക്- 2
ഫ്രഷ് ക്രീം- 3 ടീസ്പൂൺ
ഇഞ്ചി പൊടിയായി അരിഞ്ഞത്- അര ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
ഗ്രീൻ മസാല തയ്യാറാക്കാൻ വേണ്ട ചേരുവകൾ
മല്ലിയില- 1/2 cup
പുതിനയില- 1/4 cup
പച്ചമുളക്- 3 എണ്ണം
തയ്യാറാക്കുന്ന വിധം:
- ഗ്രീൻ മസാല തയ്യാറാക്കാനായി മല്ലിയില, പുതിനയില, പച്ചമുളക് എന്നിവ നന്നായി അരച്ച് പേസ്റ്റാക്കുക.
- ഒരു പാൻ എടുത്ത് ആവശ്യത്തിന് വെളിച്ചെണ്ണയൊഴിച്ച് അതിലേക്ക് ചിക്കൻ കഷ്ണങ്ങൾ ഇട്ടു നന്നായി വഴറ്റുക.
- ഇതിലേക്ക് വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ് ചേർത്ത് യോജിപ്പിക്കുക.
- മല്ലിപ്പൊടി, ഗരം മസാല പൊടി, ജീരകപൊടി എന്നിവ ചേർത്ത് വീണ്ടും വഴറ്റുക, ആവശ്യത്തിന് ഉപ്പു ചേർക്കുക.
- നന്നായി വഴന്നു വരുമ്പോൾ ഗ്രീൻ മസാല ചേർക്കുക.
- ശേഷം പച്ചമുളക്, ഫ്രഷ് ക്രീം, ഒരു നുള്ള് ഗരം മസാല, പൊടിയായി അരിഞ്ഞ ഇഞ്ചി എന്നിവ ചേർത്ത് നന്നായി വേവിച്ച് കുറുക്കിയെടുക്കുക.
ചപ്പാത്തി, നാൻ എന്നിവയ്ക്ക് ഒപ്പം കഴിക്കാൻ പെർഫെക്റ്റ് ആണ് ഈ ഗ്രീൻ ചിക്കൻ കറാഹി.
Read more: ശർക്കര ജിലേബി വീട്ടിലുണ്ടാക്കാം; വേണ്ടത് രണ്ടേ രണ്ടു ചേരുവകൾ