സംഗീത അവർഡുകളാൽ മാത്രമല്ല റെഡ് കാർപെറ്റിലെ വസ്ത്ര വിസ്മയം കൊണ്ടും പ്രശസ്തമാണ് ഗ്രാമി അവാർഡ് ദാന ചടങ്ങ്. 2019 ലെ ഗ്രാമി റെഡ്കാർപെറ്റ് വേദിയിലും വ്യത്യസ്തമായ വസ്ത്രങ്ങൾ ധരിച്ചാണ് താരങ്ങൾ എത്തിയത്. ചിലരുടെ വസ്ത്രങ്ങൾ കൈയ്യടി നേടിയപ്പോൾ മറ്റു ചിലരുടേത് കണ്ട് നെറ്റി ചുളിയുകയും ചെയ്തു.
കാർഡി ബിയുടെ വസ്ത്രം കണ്ടാണ് പലരും ഞെട്ടിയത്. മികച്ച റാപ് ആൽബത്തിനുളള അവാർഡ് ഇത്തവണ കാർഡിക്കായിരുന്നു. ഡിസ്നി കഥാപാത്രത്തെ ഓർമിപ്പിക്കുന്നതായിരുന്നു കാർഡിയുടെ വസ്ത്രം. പക്ഷേ കാർഡി അതിൽ പൂർണ പരാജിതയായി.
വസ്ത്രധാരണത്തിലൂടെ നിരാശപ്പെടുത്തിയ മറ്റൊരു താരം കാറ്റി പെറി ആയിരുന്നു. പിങ്ക് നിറത്തിലുള്ള മൾട്ടി ലെയേർഡ് ഗൗൺ ആയിരുന്നു കാറ്റി ധരിച്ചത്. കെയ്‌ലി ജെന്നറുടെ വസ്ത്രവും നിരാശജനകമായിരുന്നു. ജെന്നിഫർ ലോപ്പസും ആരാധകരുടെ പ്രതീക്ഷകൾ തെറ്റിച്ചു. വൈറ്റ് നിറത്തിലുളള ജെന്നിഫറിന്റെ ഗൗൺ താരത്തിന് ഒട്ടും ഇണങ്ങുന്നതായിരുന്നില്ല.
കൊളംബിയൻ റോക്ക് ഗ്രൂപ്പ് അംഗമായ ആൻഡ്രിയ ഏവരെയും അതിശയപ്പെടുത്തുന്ന വസ്ത്രത്തിലാണ് എത്തിയത്. ഗ്രാമി അവാർഡിന്റെ മാതൃകയിലുളള വസ്ത്രമാണ് ആൻഡ്രിയ ധരിച്ചത്.
നാലു അവാർഡുകൾ നേടി കെയ്സി മസ്ഗ്രേവ്സ് ആണ് ഇത്തവണത്തെ ഗ്രാമി വേദിയിൽ തിളങ്ങിയത്. മികച്ച സോളോ പെര്‍ഫോമന്‍സ്, മികച്ച ആല്‍ബം, മികച്ച ഗാനം, മികച്ച ആല്‍ബം എന്നീ വിഭാഗങ്ങളിലാണ് കെയ്‌സി അവാർഡ് നേടിയത്.