ഭക്ഷണപദാർത്ഥങ്ങൾ കൂടുതലും വേവിച്ചു കഴിക്കുന്നവരാണ് നമ്മൾ. എന്നാൽ പലപ്പോഴും അമിതമായി വേവിക്കുന്നതു വഴി ഭക്ഷണപദാർത്ഥങ്ങളിലെ പോഷകാംശങ്ങൾ നഷ്ടപ്പെടുകയാണ്. ഭക്ഷണപദാർത്ഥങ്ങളുടെ രുചിയ്ക്കും മണത്തിനും പ്രാധാന്യം നൽകുമ്പോൾ ആരോഗ്യകരമായ ഘടകങ്ങൾ നഷ്ടപ്പെടുകയാണ് പലപ്പോഴും. ഈ ഭക്ഷണപദാർത്ഥങ്ങൾ അധികം വേവിക്കാതെ കഴിച്ചു നോക്കൂ, ഏറെ പോഷകാംശം അടങ്ങിയിട്ടുണ്ട് ഇവയിൽ.
നട്സ്
പകൽസമയങ്ങളിൽ വിശപ്പിനെ വറുതിയിലാക്കാൻ സഹായിക്കുന്ന പോഷകസമൃദ്ധമായ ലഘുഭക്ഷണ ഓപ്ഷനുകളിൽ ഒന്നാണ് ബദാം. രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോളിന്റെ അളവ് എന്നിവ നിയന്ത്രിക്കുന്നതിനും മലബന്ധം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, വിളർച്ച എന്നിവ ഒഴിവാക്കുന്നതിനും ബദാം സഹായിക്കും.
തേങ്ങ
ചിരകിയ തേങ്ങ നമ്മുടെ പ്രഭാതഭക്ഷണങ്ങളിലും ആവിയിൽ വേവിക്കുന്ന പലഹാരങ്ങളിലെയുമൊക്കെ താരമാണ്. തേങ്ങയിൽ കലോറി കുറവാണ്. സോഡയോ മറ്റ് പാനീയങ്ങളോ കുടിക്കാ തോന്നുമ്പോൾ ഇളനീർ കഴിക്കുന്നത് നല്ലതാണ്. കാൽസ്യം എല്ലുകളുടെ സംരക്ഷണത്തിന് നല്ലതാണ്. ഇളനീരിൽ അടങ്ങിയിരിക്കുന്ന കാൽസ്യം നിങ്ങളുടെ എല്ലുകൾക്ക് സംരക്ഷണമേകും.
ബ്രോക്കോളി
ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് ബ്രോക്കോളി. കൂടാതെ വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്ന ഈ പച്ചക്കറി നാരുകളാലും സമ്പന്നമാണ്. രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കുന്ന ക്രോമിയവും ബ്രോക്കോളിയിൽ അടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികൾക്ക് ബ്രോക്കോളി സൂപ്പിൽ ചേർത്തോ പച്ചയ്ക്കോ കഴിക്കാം. വേവിക്കാതെ കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.
മുളപ്പിച്ച ധാന്യങ്ങൾ
മുളപ്പിച്ച ധാന്യങ്ങളും ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ്. ധാന്യമുളകൾ നിങ്ങൾക്ക് വേണ്ട പ്രോട്ടീൻ സമ്മാനിക്കും. ഇവ വേവിക്കാതെ കഴിക്കുന്നതാണ് ഉത്തമം. വേവിക്കുമ്പോൾ പോഷകാംശം ഇല്ലാതാവും. പ്രത്യേകിച്ചം വിറ്റാമിൻ സിയും ഫോളേറ്റും അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ, ചൂട് ആക്കും തോറും അവയുടെ ഗുണം ഇല്ലാതാവും.
ബെൽ പെപ്പർസ്/ കാപ്സിക്കം
ബെൽ പെപ്പേഴ്സ് എന്നറിയപ്പെടുന്ന ക്യാപ്സിക്കത്തിൽ വിറ്റാമിൻ സി നല്ല രീതിയിൽ അടങ്ങിയിട്ടുണ്ട്. ഇവയും വേവിക്കാതെ കഴിക്കുന്നതാണ് നല്ലത്. വേവിച്ചാൽ പോഷകാംശം നഷ്ടമാകും.
ബെറി
ആന്റിഓക്സിഡന്റുകളും പോളിഫെനോളുകളും ധാരാളമായി അടങ്ങിയിട്ടുണ്ട് ബെറികളിൽ. ഇവ പച്ചയ്ക്ക് കഴിക്കുന്നത് ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
Read more: പഴങ്കഞ്ഞി എന്ന സുമ്മാവാ… റിമി ടോമിയോട് ചോദിച്ചാൽ അറിയാം