scorecardresearch

കാൽ പാദങ്ങൾ വിണ്ടുകീറുന്നുണ്ടോ? ഇവ എങ്ങനെ പരിഹരിക്കാം?

ഉപ്പൂറ്റി വീണ്ടുകീറിയത് എപ്പോഴും ആശങ്കയ്ക്ക് കാരണമാകില്ലെങ്കിലും, അവ അസ്വാസ്ഥ്യവും വേദനാജനകവുമാകാം.

cracked heels, cracked heels in winters, tips to cure cracked heels, remedies to cure cracked heels, home remedies to cracked heels, expert remedies for cracked heels

ചർമ്മസംരക്ഷണത്തിൽ പലപ്പോഴും എല്ലാവരും അവഗണിക്കുന്ന ഒന്നാണ് കാൽപാദങ്ങളുടെ സംരക്ഷണം. ഇത് വരൾച്ച, കുതികാൽ വിള്ളൽ, കോളസ് എന്നിവയിലേക്ക് നയിച്ചേക്കാം. ഉപ്പൂറ്റി വീണ്ടുകീറിയത് എപ്പോഴും ആശങ്കയ്ക്ക് കാരണമാകില്ലെങ്കിലും, അവ അസ്വാസ്ഥ്യവും വേദനാജനകവുമാകാം. നടക്കാനുള്ള ബുദ്ധിമുട്ടിനും കാരണമാകുന്നു. പ്രത്യേകിച്ച് വിള്ളലുകൾ ആഴത്തിലാകുമ്പോൾ അവയുടെ സംരക്ഷണവും പ്രധാനമാണ്.

ഉപ്പൂറ്റി വിണ്ടുകീറിയിട്ടുണ്ടെങ്കിൽ, വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പരിഹാര മാർഗങ്ങളെക്കുറിച്ച്, ഡെർമറ്റോളജിസ്റ്റ് ഡോ. ഗീതിക മിത്തൽ പറയുന്നു. “അതിനായി ഈ മൂന്ന് ലളിതമായ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചുനോക്കൂ,” ഡോ. ഗീതിക മിത്തൽ പറയുക.

ഈർപ്പമുള്ളതാക്കുക

നിങ്ങളുടെ പാദങ്ങളിൽ ക്രീമുകൾ പുരട്ടുന്നതിൽ സ്ഥിരത പുലർത്തുക. വിദഗ്ധരുടെ അഭിപ്രായത്തിൽ, പാദങ്ങളിൽ ദിവസത്തിൽ രണ്ടുതവണയെങ്കിലും മോയ്സ്ചറൈസർ ഉപയോഗിക്കുക. പകൽ സമയത്തും ഉറങ്ങാൻ പോകുന്നതിന് മുൻപും.

“നിങ്ങൾക്ക് ജലാംശം കൂടുതൽ വേണമെങ്കിൽ, ഈർപ്പം നഷ്ടപ്പെടുന്നത് തടയാൻ വാസ്ലിൻ പോലെയുള്ള പെട്രോളിയം ജെല്ലിയുടെ നേർത്ത പാളി പുരട്ടുക,” ഡോ. ഗീതിക പറയുന്നു.

മോയ്സ്ചറൈസിംഗ് സോക്സുകൾ വാങ്ങുക

പ്രത്യേകിച്ച് വരണ്ടതും പൊട്ടിയതുമായ ഉപ്പൂറ്റിയ്ക്കായി നിർമ്മിച്ച സോക്സുകൾ എടുക്കുക. “ഇവയിൽ കറ്റാർ വാഴ, വിറ്റാമിൻ ഇ, ഷിയ വെണ്ണ തുടങ്ങിയ ചേരുവകൾ അടങ്ങിയിട്ടുണ്ട്. അത് നിങ്ങളുടെ ചർമ്മത്തിൽ തീവ്രമായി ജലാംശം നിലനിർത്തുന്നു,” ഡോ. ഗീതിക അറിയിച്ചു.

ഫൂട്ട് സോക്സ് ഉപയോഗിക്കുക

പാദങ്ങളിലെ വിള്ളലുകൾ ഭേദമായ ശേഷം, ഫൂട്ട് സോക്സ് ഉപയോഗിക്കുക. സ്റ്റോറുകളിൽ ഇതിനായി നിരവധി ഓപ്ഷനുകൾ ഉണ്ട്. എക്സ്ഫോലിയേറ്റ് ചെയ്യാനായി പാലിന്റെയും തേനിന്റെയും കോമ്പിനേഷൻ ഉപയോഗിക്കാം. ഇതിനുശേഷം, ഒരു പ്യൂമിസ് സ്റ്റോൺ ഉപയോഗിക്കുക.

“ഉൽപ്പന്നങ്ങളുടെ ശരിയായതും സ്ഥിരവുമായ ഉപയോഗത്തിനുശേഷവും ഇത് മാറുന്നില്ലെങ്കിൽ, ഇതിനായി ആരോഗ്യ വിദഗ്ധനെ സമീപിക്കുക. ചിലപ്പോൾ ഇത് ഫംഗസ് അണുബാധ മൂലമാകാം. ഡെഡ് സ്കിൻ കൈകൊണ്ട് കളയാൻ ഒരിക്കലും ശ്രമിക്കരുത്, ”ഡോ. ഗീതിക മുന്നറിയിപ്പ് നൽകി.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Goodbye to cracked heels with these tips