Good Friday 2020: Images, Inspiring Quotes, Status, SMS and Messages, Wishes: മാനവരാശിയ്ക്കായി യേശുക്രിസ്തുവിന്റെ ക്രൂശീകരണത്തെയും കാൽവരിയിലെ അദ്ദേഹത്തിന്റെ കുരിശു മരണത്തെയും അടയാളപ്പെടുത്തുന്നതാണ് ദുഃഖവെളളി. ഗാഗുല്‍ത്താ മലയില്‍ കുരിശില്‍ തറക്കപ്പെട്ട യേശുക്രിസ്തു മൂന്നാംദിനം ഉയിര്‍ത്തെഴുന്നേറ്റുവെന്നാണു വിശ്വാസം.
ഗെത്ത് ശെമന എന്ന തോട്ടത്തിൽ വച്ച് തന്റെ ശിഷ്യനായ യൂദാസ് മുപ്പതു വെള്ളിക്കാശിന് പട്ടാളക്കാർക്ക് യേശുവിനെ കാണിച്ചുകൊടുത്തു. ഗാഗുൽത്താ മലയിൽ വച്ച് രണ്ടു കള്ളന്മാരിൽ ഒരുത്തനെ അപ്പുറത്തും ഒരുത്തനെ ഇപ്പുറത്തും യേശുവിനെ നടവിലുമായി ക്രൂശിച്ചു. യേശു ക്രൂശിൽ ആറു മണിക്കൂർ കഷ്ടത അനുഭവിച്ചുവെന്നാണ് വിശ്വാസം. അവസാന മൂന്ന് മണിക്കൂറിനുള്ളിൽ ഭൂമി പൂർണ്ണമായും ഇരുണ്ടതായി മാറി. ഹൃദയം പിളരുന്ന ഒരു നിലവിളിയോടുകുടി യേശു പ്രാണനെ വിട്ടു. അപ്പോൾ ഭൂമി കുലുങ്ങിയെന്നും പാറകൾ പിളർന്നുവെന്നും കല്ലറകൾ തുറന്നുവെന്നുമാണ് വിശ്വാസം.
കാല്‍വരിയില്‍ യേശു ജീവാര്‍പ്പണം ചെയ്ത ദിവസം ഇംഗ്ലീഷില്‍ Good Friday (ഗുഡ് ഫ്രൈഡേ/നല്ല വെളളി) എന്നു അറിയപ്പെടുന്നു. യേശുവിനെ ക്രൂശിലേറ്റിയ ദിവസം പക്ഷേ നമ്മള്‍ക്ക് ദുഃഖ വെളളിയാണ്. ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് പാശ്ചാത്യ രാജ്യങ്ങളിലാണ് ഗുഡ് ഫ്രൈഡേ ആചരിച്ചു തുടങ്ങിയത്. God’s Friday (ദൈവത്തിന്റെ ദിനം) എന്ന പേരില്‍ നിന്നാണ് ഗുഡ് ഫ്രൈഡേ ആയി മാറിയതെന്നും പറയപ്പെടുന്നു. Holy Friday (വിശുദ്ധ വെളളി), Great Friday (വലിയ വെളളി), Easter Friday (ഈസ്റ്റര്‍ വെളളി) എന്നിങ്ങനെയും പല രാജ്യങ്ങളിലായി ഇംഗ്ലീഷില്‍ അറിയപ്പെടുന്നു. ഇവയില്‍ അമേരിക്ക അടക്കം ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ ഉപയോഗിച്ചു പോരുന്നത് ഗുഡ് ഫ്രൈഡേ എന്നാണ്.
Read Also: ഗുഡ് ഫ്രൈഡേ എങ്ങനെ ദുഃഖ വെളളിയായി?