Good Friday Quotes: കാൽവരി മലയിൽ മനുഷ്യരാശിയുടെ രക്ഷയ്ക്കായി കുരിശിൽ മരിച്ച ക്രിസ്തുവിന്റെ പീഡനസഹനത്തിന്റെ സ്മരണകളിലാണ് ക്രൈസ്തവർ ദുഃഖ വെളളി ആചരിക്കുന്നത്. ഇന്ന്, ഏപ്രിൽ 19 നാണ് ദുഃഖവെളളി.
ക്രിസ്തുവിന്റെ തിരുവചനങ്ങളിലൂടെ ദുഃഖവെളളി ദിനത്തിന്റെ സ്മരണയും ക്രിസ്തു പകർന്നു നൽകിയ സ്നേഹത്തിന്റെ സന്ദേശവും പങ്കു വയ്ക്കാം.
ദുഃഖവെള്ളി ദിനത്തിൽ ദേവാലയങ്ങളിൽ പ്രത്യേക തിരുകർമ്മങ്ങളും പരിഹാര പ്രദക്ഷിണവും നടക്കും.
വെളളിയാഴ്ച ക്രൈസ്തവ ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാറില്ല. പകരം യേശുവിന്റെ പീഡാനുഭവ വഴികളിലെ സംഭവങ്ങള്‍ അനുസ്മരിച്ച് കൊണ്ടുള്ള ‘കുരിശിന്റെ വഴി’ പ്രധാനമാണ്. പതിനാല് സ്ഥലങ്ങളായി തിരിച്ചാണ് കുരിശിന്റെ വഴി പൂര്‍ത്തിയാക്കുന്നത്. മലയാറ്റൂര്‍, വയാനാട് ചുരം, വെള്ളറടയിലെ കുരിശുമല, വാഗമണ്‍ കുരിശുമല, തുമ്പച്ചി കുരിശുമല എന്നിങ്ങനെ പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രങ്ങളിലെല്ലാം വലിയ കുരിശുമേന്തി തീര്‍ഥാടകര്‍ ദുഃഖവെള്ളിയാഴ്ച എത്താറുണ്ട്.
Read more: ഗുഡ് ഫ്രൈഡേ എങ്ങനെ ദുഃഖ വെളളിയായി?
പരിഹാരപ്രദക്ഷിണമെന്നും കുരിശിന്റെ വഴിയെ വിളിക്കാറുണ്ട്. പരിഹാരപ്രദക്ഷിണത്തിന് ശേഷം പാവയ്ക്കാ നീര് (കയ്പ് നീര്) കൊടുക്കുന്ന പതിവും ചിലയിടങ്ങളിലുണ്ട്. കുരിശില്‍ കിടക്കുമ്പോള്‍, തൊണ്ട വരണ്ടപ്പോള്‍ കുടിക്കാന്‍ വെള്ളം ചോദിച്ച ക്രിസ്തുവിന് വിനാഗിരിയാണ് പടയാളികള്‍ വച്ചു നീട്ടിയത്. ഈ സംഭവത്തിന്റെ പ്രതീകമായാണ് കയ്പ് നീര് കുടിക്കല്‍.