/indian-express-malayalam/media/media_files/uploads/2019/04/good-friday.jpg)
Good Friday 2019 Images, Quotes, Status, Messages: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും ഓര്‍മ്മ പുതുക്കലാണ് ദുഃഖ വെളളി. കാല്‍വരിയില്‍ യേശു ജീവാര്‍പ്പണം ചെയ്ത ദിവസം ഇംഗ്ലീഷില്‍ Good Friday (ഗുഡ് ഫ്രൈഡേ/നല്ല വെളളി) എന്നു അറിയപ്പെടുന്നു. യേശുവിനെ ക്രൂശിലേറ്റിയ ദിവസം പക്ഷേ നമ്മള്‍ക്ക് ദുഃഖ വെളളിയാണ്.
'ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണ'മെന്ന ക്രിസ്തുവിന്റെ സന്ദേശം പങ്കു വയ്ക്കാനുളള ദിനം കൂടിയാണ് ദുഃഖവെളളി. ലോക ജനതയുടെ രക്ഷയ്ക്കായി ജീവൻ നൽകിയ ക്രിസ്തുവിന്റെ സ്നേഹം സന്ദേശങ്ങളായി ഈ ദിനത്തിൽ പങ്കു വയ്ക്കാം. ഈ ദിനത്തിലെ നമ്മുടെ പ്രാർഥനകൾ പ്രിയപ്പെട്ടവർക്കും കൂടിയാകട്ടെ.
ഗുഡ് ഫ്രൈഡേയെ സംബന്ധിച്ച് ഇംഗ്ലീഷിലും മലയാളത്തിലും ഭാഷാപരമായി വരുന്ന പൊരുത്തക്കേടുകള്‍ എപ്പോഴെങ്കിലും എല്ലാവരും ചിന്തിച്ചിട്ടുമുണ്ടാകും. ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് പാശ്ചാത്യ രാജ്യങ്ങളിലാണ് ഗുഡ് ഫ്രൈഡേ ആചരിച്ചു തുടങ്ങിയത്. God’s Friday (ദൈവത്തിന്റെ ദിനം) എന്ന പേരില്‍ നിന്നാണ് ഗുഡ് ഫ്രൈഡേ ആയി മാറിയതെന്നും പറയപ്പെടുന്നു. Holy Friday (വിശുദ്ധ വെളളി), Great Friday (വലിയ വെളളി), Easter Friday (ഈസ്റ്റര്‍ വെളളി) എന്നിങ്ങനെയും പല രാജ്യങ്ങളിലായി ഇംഗ്ലീഷില്‍ അറിയപ്പെടുന്നു. ഇവയില്‍ അമേരിക്ക അടക്കം ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ ഉപയോഗിച്ചു പോരുന്നത് ഗുഡ് ഫ്രൈഡേ എന്നാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.