സ്വർണത്തിൽ തീർത്ത പുതിയ ഹെയർഡ്രെയർ ഡൈസൺ കമ്പനി പുറത്തിറക്കി. 23.75 കാരറ്റ് സ്വർണം കൊണ്ടാണ് ഹെയർഡ്രെയർ നിർമ്മിച്ചിരിക്കുന്നത്. ജെയിംസ് ഡൈസൺ ഡിസൈൻ ചെയ്ത ഹെയർഡ്രെയറിന്റെ വില 37,900 രൂപയാണ്.

പരമ്പരാഗത ഹാൻഡ്-ഗ്രിഡിങ് രീതി ഉപയോഗിച്ചാണ് ഹെയർഡ്രെയറിൽ സ്വർണം പൂശിയിട്ടുളളത്. ”ലോകത്തിലെ ഏറ്റവും സുന്ദരമായ വസ്തുക്കളിൽ ഒന്നാണ് സ്വർണം. ദശാബ്ദങ്ങളായി ഡിസൈനിങ്, ശിൽപ്പങ്ങൾ, ആർക്കിടെക്ചർ എന്നിവയ്ക്ക് സ്വർണം ഉപയോഗിക്കുന്നുണ്ട്. സ്വർണത്തിൽ ഞാനും ആകൃഷ്ടനാണ്. ഞങ്ങളുടെ എൻജിനീയറിങ് ടീമിന്റെ പുതിയ നിർമ്മാണത്തിൽ ഞാൻ സന്തുഷ്ടനാണ്”, ജെയിംസ് ഡൈസൺ പറഞ്ഞു.

ഗ്രിഡിങ്ങിൽ നൈപുണ്യമുളള ഒരാളുടെ കീഴിൽനിന്നും പഠിച്ച ശേഷമാണ് ഡൈസൺ കമ്പനിയിലെ ഡിസൈനർ എൻജിനീയേഴ്സ് പുതിയ പ്രൊഡക്ട് നിർമ്മിച്ചത്. ”പുതിയ വെല്ലുവിളി ഏറ്റെടുക്കുന്നതിൽ ഞങ്ങൾ ഭയപ്പെട്ടില്ല. സ്വർണപ്പണിയിൽ ഞങ്ങൾ വിദഗ്‌ധരല്ല. പക്ഷേ പടിപടിയായി ഞങ്ങൾ ടെക്നിക്കുകൾ പഠിച്ചു. അത് ഹെയർഡ്രെയറിൽ പ്രയോഗിക്കുകയും മികച്ചൊരു ഉത്പന്നം നിർമ്മിക്കുകയും ചെയ്തു”, ജെയിംസ് ഡൈസണിന്റെ വാക്കുകൾ.

”ഡിസൈനിങ് രീതി, പശ, പെയിന്റ്, മോഡൽ നിർമ്മാണം എന്നിവയിലെ ഞങ്ങളുടെ വൈദഗ്ധ്യം ഉപയോഗിച്ച് ഞങ്ങൾ പരമ്പരാഗത നിർമ്മാണ രീതി പഠിക്കുകയും 21-ാം നൂറ്റാണ്ടിലെ ഒരു ആപ്ലിക്കേഷനിലേക്ക് അത് വിവർത്തനം ചെയ്യുകയും ചെയ്തു”, ഡിസൈൻ ആന്റ് എൻജിനീയറിങ് മേധാവി ബ്രിട്ട സ്റ്റോക്കിങ്ങർ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook