ചർമ്മ സംരക്ഷണം പറയുന്നതത്ര എളുപ്പമുളളതാണോ? ആണെന്നും അല്ലെന്നുമുളള അഭിപ്രായക്കാരുണ്ടാകും. ചർമ്മത്തിൽ നിങ്ങൾ ഉദ്ദേശിച്ച ഫലം ലഭിക്കുന്നതിന് പരിശ്രമവും ഒപ്പം വളരെ ക്ഷമയും വേണം. നല്ല ചർമ്മം ലഭിക്കുന്നത് വിലയേറിയ സ്കിൻകെയർ അല്ലെങ്കിൽ കോസ്മെറ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവരുണ്ട്. ചർമ്മസംരക്ഷണ ഘടകങ്ങളിൽ ഒന്നാണ് ഗ്ലിസറിനെന്ന് ഡെർമറ്റോളജിസ്റ്റ് ഡോ.ഗീതിക മിത്തൽ ഗുപ്ത അഭിപ്രായപ്പെട്ടു.
Read More: മുടി കുറച്ചു വളരുകയും പിന്നെ വളർച്ച നിൽക്കുകയും ചെയ്യുന്നുണ്ടോ? ഇതാണ് കാരണം
ഗ്ലിസറിനെക്കുറിച്ചും അത് നിങ്ങളുടെ ചർമ്മത്തിന് ശരിയായ കണ്ടീഷനിങ് നൽകുന്നതെങ്ങനെ എന്നതിനെക്കുറിച്ചുമുളള കൂടുതൽ വിവരങ്ങൾ അവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. സെറം, മോയ്‌സ്ചുറൈസറുകൾ, ക്ലെൻസറുകൾ എന്നിവയിൽ പോലും ഗ്ലിസറിൻ അടങ്ങിയിട്ടുണ്ടെന്ന് അവർ പറഞ്ഞു.
ഗ്ലിസറിന്റെ ഗുണങ്ങൾ
- ഇത് ചർമ്മത്തിലെ ജലാംശം നിലനിർത്തുന്നു
- ഇതിന് കുറഞ്ഞ തന്മാത്രാ മൂല്യമുണ്ട്, അതായത് ഇത് ചർമ്മത്തിലേക്ക് ആഴത്തിൽ ചെല്ലുന്നു
- കണ്ടീഷനിങ് ഗുണങ്ങളുള്ളതിനാൽ ചർമ്മത്തിലെ ഇറിറ്റേഷൻ തടയാൻ കഴിയുമെന്ന് ഡോ.ഗീതിക പറഞ്ഞു.
ഒരാളുടെ ചർമ്മത്തിന് അനുയോജ്യമായ അളവിൽ മാത്രമേ ഇത് ഉപയോഗിക്കാവൂവെന്നും അവർ പറഞ്ഞു. 3 ശതമാനം മുതൽ 20 ശതമാനം വരെയാണ് താൻ നിർദേശിക്കുകയെന്നും അവർ പറഞ്ഞു.