നമ്മൾ കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ ആരോഗ്യത്തെയും ചർമ്മത്തെയും ഉപാപചയ പ്രവർത്തനങ്ങളെയുമെല്ലാം സ്വാധീനിക്കുന്നത്. നല്ല ആരോഗ്യം നിലനിർത്താൻ ആരോഗ്യകരമായ ഭക്ഷണക്രമം കൂടിയേ തീരൂ.
അറിഞ്ഞു കഴിച്ചാൽ അത് വ്യക്തികളുടെ ആന്തരിക ആരോഗ്യം മാത്രമല്ല, ബാഹ്യസൗന്ദര്യത്തിൽ കൂടി മാജിക് കാണിക്കും. മൃദുലവും തിളങ്ങുന്നതും ആരോഗ്യമുള്ളതുമായ ചര്‍മ്മം ഉറപ്പാക്കാൻ ചില ഭക്ഷണശീലങ്ങൾക്കും സാധിക്കും.
പപ്പായ, ഡാര്‍ക്ക് ചോക്ലേറ്റ്, ഗ്രീൻ ടീ, മത്തൻകുരു തുടങ്ങിയവയൊക്കെ ഇത്തരത്തിൽ സൗന്ദര്യഗുണങ്ങൾ കൂടി നൽകുന്നവയാണ്.
ചർമ്മം തിളങ്ങാൻ സഹായിക്കുന്ന ആരോഗ്യകരമായ ഒരു ജ്യൂസിനെ കുറിച്ച് നിർദ്ദേശിക്കുകയാണ് ഡോക്ടർ പൂനം.
ചേരുവകൾ
- ബീറ്റ്റൂട്ട്- ഒന്നിന്റെ പകുതി
- കാരറ്റ്- 1
- കുക്കുമ്പർ- 1
- തക്കാളി- 1
- നാരങ്ങ നീര്- 1 നാരങ്ങയുടേത്
- ചിയ സീഡ്സ്- 1 ടീസ്പൂൺ
- വെള്ളം- ആവശ്യത്തിന്
എല്ലാ ചേരുവകളും കൂടി ജ്യൂസായി അടിച്ചെടുത്ത് ദിവസേനെ കഴിക്കുന്നത് ചർമ്മത്തിന് തിളക്കം സമ്മാനിക്കുമെന്നാണ് ഡോക്ടർ പൂനം പറയുന്നത്.
ചർമ്മസംരക്ഷണത്തിന് ഏറെ ഫലപ്രദമാണ് ഈ സ്മൂത്തിയെന്നും പൂനം പറയുന്നു.