scorecardresearch

വിഷാദ രോഗം കുറയ്ക്കണോ, ഫെയ്‌സ്ബുക്ക് ഉപയോഗം നിയന്ത്രിക്കൂ

ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, സ്നാപ്‌ചാറ്റ് എന്നിവയുടെ ഉപയോഗം ദിവസത്തിൽ പത്ത് മിനിറ്റായി കുറച്ചവരിൽ ഉത്ക്കണ്‌ഠ, വിഷാദം എന്നിവ ഗണ്യമായി കുറഞ്ഞെന്നാണ് ഗവേഷകർ പറയുന്നത്

ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, സ്നാപ്‌ചാറ്റ് എന്നിവയുടെ ഉപയോഗം ദിവസത്തിൽ പത്ത് മിനിറ്റായി കുറച്ചവരിൽ ഉത്ക്കണ്‌ഠ, വിഷാദം എന്നിവ ഗണ്യമായി കുറഞ്ഞെന്നാണ് ഗവേഷകർ പറയുന്നത്

author-image
WebDesk
New Update
വിഷാദ രോഗം കുറയ്ക്കണോ, ഫെയ്‌സ്ബുക്ക് ഉപയോഗം നിയന്ത്രിക്കൂ

വിഷാദം, ഏകാന്തത എന്നിവ നിയന്ത്രിക്കാൻ ദിവസേനയുള്ള ഫെയ്‌സ്ബുക്ക് ഉപയോഗം കുറച്ചാൽ മതിയെന്ന് പഠനങ്ങൾ. പെൻസിൽവേനിയ സർവ്വകലാശാലയിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനങ്ങളിലാണ് ഫെയ്‌സ്ബുക്കും വിഷാദ രോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പരാമർശങ്ങളുള്ളത്. ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, സ്നാപ്‌ചാറ്റ് എന്നിവയുടെ ഉപയോഗം ദിവസത്തിൽ പത്ത് മിനിറ്റായി കുറച്ചവരിൽ ഉത്ക്കണ്‌ഠ, വിഷാദം എന്നിവ ഗണ്യമായി കുറഞ്ഞെന്നാണ് ഗവേഷകർ പറയുന്നത്.

Advertisment

"നോ മോർ ഫോമോ: ലിമിറ്റിങ് സോഷ്യൽ മീഡിയ ഡിക്രീസസ് ലോൺലിനെസ്സ് ആൻഡ് ഡിപ്രഷൻ" എന്ന് പേരിട്ടിരിക്കുന്ന ഗവേഷണത്തിൽ സമൂഹമാധ്യമങ്ങളുടെ ഉപയോഗ സമയ ദൈർഘ്യവും ഏകാന്തതയും, വിഷാദ രോഗവും തമ്മിൽ നേരിട്ട് ബന്ധമുണ്ടൊണ് പറയുന്നത്. അതിനാൽ തന്നെ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന സമയക്രമത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയാൽ ഏകാന്തതയും വിഷാദ രോഗവും നിയന്ത്രിക്കാനാകും എന്നാണ് പഠനം തെളിയിക്കുന്നത്.

ഗവേഷണത്തിന്റെ ഭാഗമായി പെൻസിൽവേനിയ സർവ്വകലാശാലയിലെ 143 വിദ്യാർത്ഥികളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങിനെ ഒരു നിഗമനത്തിലെത്തിയത്. ഗവേഷണത്തോട് അനുബന്ധിച്ച് വിദ്യാർത്ഥികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചതിന് ശേഷം ഒരു ഗ്രൂപ്പിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം ഉപയോഗം ക്രമപ്പെടുത്തി. മൂന്നാഴ്ചയക്ക് ശേഷം സമൂഹമാധ്യമം ഉപയോഗിക്കുന്നതിൽ മാറ്റം വരുത്തിയ ഗ്രൂപ്പിന്റെ മാനസിക ആരോഗ്യം മെച്ചപ്പെട്ടതായി വിലയിരുത്തി.

പഠനത്തിൽ മൊബൈൽ ഫോണിലൂടെ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതാണ് നിയന്ത്രിച്ചത്. അതിനാൽ പഠനത്തിനായി സഹകരിച്ച വിദ്യാർത്ഥികൾ കംപ്യൂട്ടറിലൂടെ സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചോ എന്ന് അറിയില്ലെന്ന് ഗവേഷകർ പറഞ്ഞു.

Social Media Study Mental Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: