സ്ത്രീകളും പുരുഷന്മാരും അനുഭവിക്കുന്ന ഏറ്റവും സാധാരണ പ്രശ്നങ്ങളിലൊന്നാണ് മുടികൊഴിച്ചിൽ. ചിലർ അതിനെ പരിപാലിക്കുന്ന രീതിയെ കുറ്റപ്പെടുത്തുമ്പോൾ മറ്റു ചിലർ അവരുടെ ജീവിതശൈലിയിലെ പ്രശ്നങ്ങളെ കുറ്റപ്പെടുത്തുന്നു. എന്നിരുന്നാലും, ശരീരത്തിലെ ചില പോഷക കുറവുകളുടെ ഒരു പാർശ്വഫലമാണ് മുടികൊഴിച്ചില്ലെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. നിങ്ങൾക്ക് അമിതമായ മുടികൊഴിച്ചിൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ എന്തൊക്കെ പരിശോധനകളാണ് ചെയ്യേണ്ടതെന്ന് ഡെർമറ്റോളജിസ്റ്റായ ഡോ.ഗുർവീൻ വാരിച്ച് ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്നു.
ഇന്ത്യയിലെ സ്ത്രീകളിൽ ഉണ്ടാകുന്ന മുടികൊഴിച്ചിലിന്റെ പ്രധാന കാരണം പോഷകാഹാരക്കുറവാണെന്ന് വിദഗ്ധ പറയുന്നു.
വിറ്റാമിൻ ബി 12, വിറ്റാമിൻ ഡി: വൈവിധ്യമാർന്ന ഭക്ഷണക്രമം, ജീവിതശൈലി, സാംസ്കാരിക ഘടകങ്ങൾ എന്നിവയിൽ ഈ വിറ്റാമിനുകൾ ഇന്ത്യയിൽ കുറവാണെന്ന് അവർ വിശദീകരിക്കുന്നു. അതിനാൽ, ഓരോ ആറുമാസം കൂടുമ്പോഴും ഇവ പരിശോധിക്കണമെന്ന് വിദഗ്ധ നിർദ്ദേശിക്കുന്നു. ഇവയുടെ സപ്ലിമെന്റേഷൻ “ഒരു ഡോക്ടറുടെ മേൽനോട്ടത്തോടെ ചെയ്യുന്നതാണ് നല്ലത്, കാരണം അളവിന്റെ തീവ്രതയനുസരിച്ചാണ് ഇത് നിർണ്ണയിക്കുന്നത് ഡോ.ഗുർവീൻ പറയുന്നു.
ഇരുമ്പിന്റെ കുറവ്: മുടികൊഴിച്ചിലും ശരീരത്തിലെ ഇരുമ്പിന്റെ കുറവും തമ്മിൽ അടുത്ത ബന്ധമുണ്ട്. ശരീരത്തിലെ അയണിനെക്കുറിച്ച് അറിയുന്നത സെറം ഫെറിറ്റിനിലൂടെയാണ്. പരിശോധനയിലും ഇതാണ് നോക്കുന്നത്.
പോഷകാഹാരക്കുറവ് കൂടാതെ തൈറോയ്ഡ് തകരാറുകളും ചിലരിൽ മുടികൊഴിച്ചിലിന് കാരണമാകും.ഹൈപ്പോ, ഹൈപ്പർ തൈറോയ്ഡ് തകരാറുകൾ മുടി കൊഴിച്ചിലിനും മുടിയുടെ ഘടനയിലെ മാറ്റത്തിനും കാരണമാകും.
തൈറോയ്ഡ് പ്രശ്നങ്ങൾ അലോപ്പീസിയ ഏരിയറ്റ (പാച്ച് ആയിട്ടുള്ള മുടി കൊഴിച്ചിൽ) വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും. അതിനാൽ, നിങ്ങൾ തൈറോയ്ഡ് മരുന്നുകൾ കഴിക്കുകയാണെങ്കിൽപ്പോലും, ആറ് മാസത്തിലൊരിക്കൽ തൈറോയ്ഡ് ചെക്കപ്പ് നിർദ്ദേശിക്കപ്പെടുന്നു, ഡെർമറ്റോളജിസ്റ്റ് പറയുന്നു.
മുടികൊഴിച്ചിലിന്റെ മറ്റു കാരണങ്ങൾ :
ജനിതകം
സമ്മർദ്ദം
ഹോർമോൺ അസന്തുലിതാവസ്ഥ
ടെലോജൻ മുടി കൊഴിച്ചിൽ (പ്രസവശേഷം, കഠിനമായ അസുഖം)
അമിതമായ രാസ ചികിത്സകൾ (കെരാറ്റിൻ, സിസ്റ്റൈൻ, റീബോണ്ടിംഗ്)