മൃദുവായതും തിളക്കമുള്ളതുമായ ചർമ്മം എല്ലാവരുടെയും ആഗ്രഹമാണ്. പക്ഷേ, തിരക്കേറിയ ജീവിതത്തിൽ ദിനവും ചർമ്മസംരക്ഷണത്തിന് സമയം കിട്ടാറില്ല. ആരോഗ്യകരമായ ചർമ്മമാണ് നിങ്ങളുടെ ആഗ്രഹമെങ്കിൽ വീട്ടിൽ തന്നെ അതിനൊരു പരിഹാരമുണ്ട്. ബ്യൂട്ടി ബ്ലോഗറായ വന്ദന ഗോസ്വാമി ഇതിനായൊരു എളുപ്പ വഴി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
വെറും രണ്ടു ചേരുവകൾ കൊണ്ട് പരിശുദ്ധവും മൃദുവായതും മിനുസമാർന്നതും തിളക്കമുള്ളതുമായ ചർമ്മം നേടാം. ഈ ലളിതമായ ക്രീം പിഗ്മെന്റേഷനും ഡൾനെസും നീക്കം ചെയ്യുമെന്ന് ഗോസ്വാമി പറഞ്ഞു.
ചേരുവകൾ
- ഒരു ടേബിൾസ്പൂൺ തൈര്
- 1 വിറ്റാമിൻ ഇ ഗുളിക
തയ്യാറാക്കുന്ന വിധം
- തൈരിൽ വിറ്റാമിൻ ഇ ഗുളിക ചേർത്ത് ക്രീമിന്റെ രൂപം ആകുന്നതുവരെ നന്നായി ഇളക്കുക
- നിങ്ങളുടെ മുഖത്ത് ക്രീം പുരട്ടി രണ്ട് മിനിറ്റ് മുകളിലേക്ക് മസാജ് ചെയ്യുക.
- രണ്ടു മിനിറ്റിനുശേഷം വെളളത്തിൽ മുഖം കഴുകുക
ചർമ്മത്തിന്റെ ആരോഗ്യം വർധിപ്പിക്കാനും തിളക്കം നൽകാനും തൈര് സഹായിക്കുന്നു. ഇത് രക്തചംക്രമണവും ചർമ്മത്തിന്റെ ഘടനയും മെച്ചപ്പെടുത്തുന്നു. ചർമ്മത്തെ പോഷിപ്പിക്കുകയും ജലാംശം നൽകുകയും ചെയ്യുന്ന ഒരു മികച്ച ആന്റിഓക്സിഡന്റാണ് വിറ്റാമിൻ ഇ.
Read More: എണ്ണമയമുള്ള ചർമ്മത്തോട് ഗുഡ്ബൈ പറയാൻ ചില നുറുങ്ങു വഴികൾ