മൃദുലവും തിളക്കമുള്ളതുമായ ചർമ്മം വേണോ? മൂന്നു ചേരുവകൾ അടങ്ങിയ ഈ പാനീയം കുടിക്കൂ

പച്ചക്കറികൾ ഉപയോഗിച്ച് ഉണ്ടാക്കാവുന്നതും ധാരാളം ഗുണങ്ങളുള്ളതുമായ പാനീയമാണിത്

skin, beauty tips, ie malayalam

ആരോഗ്യകരവും തിളക്കമാർന്നതുമായ ചർമ്മം വേണമെന്ന് നാമെല്ലാവരും ആഗ്രഹിക്കാറുണ്ട്, അതിനായി വിവിധ ഉൽപ്പന്നങ്ങൾ ചർമ്മത്തിൽ പ്രയോഗിക്കാറുമുണ്ട്. പെട്ടെന്ന് തന്നെ ഫലങ്ങൾ ലഭിക്കണമെന്നു വാശി പിടിക്കുന്നതിനുപകരം, അതിനു കുറച്ചു സമയവും പരിശ്രമവും വേണമെന്ന് മനസിലാക്കുക. കൂടാതെ, കെമിക്കലില്ലാത്തതും പാർശ്വഫലങ്ങളില്ലാത്തതും പ്രകൃതിദത്ത പരിഹാരങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

പച്ചക്കറികൾ ഉപയോഗിച്ച് ഉണ്ടാക്കാവുന്നതും ധാരാളം ഗുണങ്ങളുള്ളതുമായ ഒരു പാനീയം കുടിക്കാൻ നിർദേശിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റ് ലോവ്‌നീത് ബാത്ര.

Read More: ലോക്ക്ഡൗൺ കാലത്ത് ചർമ്മ സംരക്ഷണത്തിന് നാലു മികച്ച വഴികൾ

ചേരുവകൾ

  • വെള്ളരിക്ക
  • ഇഞ്ചി
  • ചെറുനാരങ്ങ

വെളളരിക്കയും ഇഞ്ചിയും മിക്സിയിൽ അടിച്ച് ജ്യൂസ് രൂപത്തിലാക്കുക. അതിലേക്ക് നാരങ്ങ പിഴിഞ്ഞൊഴിക്കുക. എല്ലാ ദിവസും രാവിലെ കുടിക്കുക.

ഗുണങ്ങൾ

  • ഉള്ളിൽ നിന്ന് പുതിയതും മൃദുലവും തിളക്കമാർന്നതുമായ ചർമ്മം ലഭിക്കാൻ ഈ പാനീയം സഹായിക്കുന്നുവെന്ന് ബാത്ര പറഞ്ഞു.
  • ബാത്രയുടെ അഭിപ്രായത്തിൽ, കലോറി കുറഞ്ഞ പാനീയമാണിത്, നിങ്ങളുടെ ശരീരത്തിന്റെ കാൽവിരൽ മുതൽ തലവരെ ഇത് പോഷിപ്പിക്കുമെന്ന് അവർ പറഞ്ഞു
  • ശരീരത്തിലെ ആഴത്തിൽ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ഡൈയൂററ്റിക് ആണ് ഇഞ്ചി, വെള്ളരി ശരീരത്തിൽ ജലാംശം നൽകുന്നു.
  • നാരങ്ങയിൽ വിറ്റാമിൻ സി നിറഞ്ഞിരിക്കുന്നു, ഇത് ഉള്ളിൽ നിന്ന് തിളക്കം വീണ്ടെടുക്കാൻ സഹായിക്കുന്നു.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Get dewy glowing skin with this refreshing drink516298

Next Story
വിവാഹജീവിതം സുന്ദരമാക്കാൻ ശീലിക്കാം ഈ കാര്യങ്ങൾmarriage, husband, wife
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express