ശരീരം ആരോഗ്യകരമായി നിലനിർത്തുന്നതിനൊപ്പം ചർമ്മ പരിപാലനത്തിനും പ്രാധാന്യം നൽകണം. ചർമ്മ സംരക്ഷണത്തിനായ് അഞ്ചു സിംപിൾ ടിപ്സ് പങ്കുവച്ചിരിക്കുകയാണ് ഡെർമറ്റോളജിസ്റ്റ് ഡോ.ഗീതിക മിട്ടൽ.
ഉറങ്ങും മുൻപ് മുഖം കഴുകാൻ മറക്കരുത്
മേക്കപ്പ് ഉണ്ടെങ്കിലും ഇല്ലെങ്കിലും രാത്രിയിൽ ഉറങ്ങാൻ പോകുന്നതിനു മുൻപ് മുഖം കഴുകാൻ മറക്കരുത്. നിങ്ങൾ വീട്ടിലാണെങ്കിലും പുറത്താണെങ്കിലും മുഖത്ത് അഴുക്കുണ്ടാകും. ഉറങ്ങുന്നതിനുമുമ്പ് മുഖം കഴുകുന്നത് സുഷിരങ്ങൾ വൃത്തിയാക്കാൻ സഹായിക്കും.
മോയിസ്ച്യുറൈസർ മറക്കരുത്
മോയ്സ്ച്യുറൈസറുകൾ ചർമ്മത്തെ സംരക്ഷിക്കും. ചർമ്മത്തിന് വെള്ളം ആവശ്യമാണ്. മോയ്സ്ച്യുറൈസറുകൾ ചർമ്മത്തിലേക്ക് ജലാംശം എത്തിക്കാൻ സഹായിക്കുന്നു. ഹൈലൂറോണിക് ആസിഡ് പോലുള്ളവയുടെ സഹായത്തോടെ ഈർപ്പം നിലനിർത്താൻ ചർമ്മകോശങ്ങളെ സഹായിക്കുകയും ചെയ്യും.
പതിവായി എക്സ്ഫോളിയേറ്റ് ചെയ്യുക
വരണ്ട ചർമ്മമുള്ളവർക്ക് ആഴ്ചയിൽ ഒന്നോ രണ്ടോ തവണയും എണ്ണമയമുള്ള ചർമ്മമുള്ളവർ അതിൽ കൂടുതൽ തവണയും എക്സ്ഫോളിയേറ്റ് ചെയ്യുക. എക്സ്ഫോളിയേറ്റ് കൂടുതൽ ചെയ്യുന്നത് റെഡ്നെസിനും ചൊറിച്ചിലിനും ഇടയാക്കും.
ഫോൺ ക്ലീനാണെന്ന് ഉറപ്പു വരുത്തുക
ഫോൺ എത്രമാത്രം വൃത്തികേടായിരിക്കുന്നുവെന്ന് നമ്മൾ ശ്രദ്ധിക്കാറില്ല, ഫോണിലൂടെ സംസാരിക്കുമ്പോഴെല്ലാം അതിൽ അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കും പൊടിയും ചർമ്മത്തെ അപകടത്തിലാക്കുന്നു. കൃത്യമായ ഇടവേളകളിൽ ഫോൺ വൃത്തിയാക്കുക.
കോട്ടൺ ഫെയ്സ് മാസ്ക്കുകൾ ഉപയോഗിക്കുക
മാസ്കുകളുടെ ഉപയോഗം മാസ്ക്നെ എന്ന ചർമ്മപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. കോട്ടൺ ഫെയ്സ് മാസ്കുകളാണ് ചർമ്മത്തിന് നല്ലതെന്ന് ഡെർമറ്റോളജിസ്റ്റ് പറഞ്ഞു.
Read More: പ്രമേഹ രോഗികള്‍ കോവിഡ് വാക്സിനെടുത്ത ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍