Birthstone Zodiac Sign: ഉയർച്ചതാഴ്ചകൾ ജീവിതത്തിന്റെ ഭാഗമാണ്. നെഗറ്റീവ് ചിന്തകളെ നിയന്ത്രിക്കാനും ജീവിതത്തെ കൂടുതൽ പോസിറ്റീവായി നോക്കി കാണാനും രത്നങ്ങൾ സഹായിക്കുമെന്ന് വിശ്വസിക്കുന്നവർ ഏറെയാണ്. ഓരോരുത്തരും അവരുടെ രാശിയ്ക്ക് ഇണങ്ങിയ രത്നങ്ങൾ ധരിക്കുന്നത് ശോഭനമായ ഭാവിയ്ക്ക് നല്ലതാണെന്ന് ഖന്ന ജെംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ജെം സെലക്ഷന്റെ സ്ഥാപകനും എംഡിയുമായ പങ്കജ് ഖന്ന പറയുന്നു. ഓരോ രാശിക്കാർക്കും ഇണങ്ങിയ രത്നങ്ങൾ നിർദ്ദേശിക്കുകയാണ് പങ്കജ് ഖന്ന.
ഏരീസ്
ചുവന്ന പവിഴമാണ് ഏരീസുകാരുടെ ഭാഗ്യരത്നം. പോസിറ്റീവിറ്റിയും രോഗശാന്തിയും പ്രധാനം ചെയ്യുന്നതിനൊപ്പം ആന്തരികമായ ശക്തി വർധിപ്പിക്കാനും ഇവയ്ക്കാവും.
ടോറസ്
2020 എല്ലാവർക്കും, പ്രത്യേകിച്ച് ഇടവം രാശികാർക്ക് ദുഷ്തരമായ വർഷമായിരുന്നു. സാമ്പത്തികമായ കാര്യങ്ങളെ കൂടി മോശമായി ബാധിച്ച വർഷം. ഈ രാശിക്കാർ വജ്രം ധരിക്കുന്നത് അനിശ്ചിതത്വങ്ങളെ തരണം ചെയ്ത് മുന്നോട്ടു പോവാനുള്ള വിവേകവും മനസ്സാന്നിധ്യവും നൽകും. വജ്രത്തിന്റെ പ്രതിഫലന സ്വഭാവം നെഗറ്റീവിറ്റിയെ നീക്കം ചെയ്ത് ജീവിതത്തിന് പോസിറ്റിവിറ്റി സമ്മാനിക്കും.
ജെമിനി
ഈ രാശിക്കാരുടെ ഭാഗ്യരത്നം മരതകം ആണ്. ജീവിതത്തെ ലക്ഷ്യബോധത്തോടെ സമീപിക്കാനും സാമ്പത്തിക, വ്യക്തിഗത വളർച്ചയ്ക്കും ശുഭകരമാണ് മരതകം.
ക്യാൻസർ
വളരെ ശാന്തമായ ഒരു രത്നമാണ് മുത്ത്. മുത്തു ധരിക്കുന്നത് ക്യാൻസർ രാശിക്കാരുടെ ജീവിതത്തിലെ അസ്വസ്ഥപ്പെടുത്തുന്ന എല്ലാ ഘടകങ്ങളെയും ശമിപ്പിക്കുകയും മികച്ച ഒരുവർഷത്തിന് വഴിയൊരുക്കുകയും ചെയ്യും.
ലിയോ
ലിയോ രാശി ഏറെ വൈകാരികമായ ഒന്നാണ്. ഈ രാശിയിൽ ജനിച്ചവർ അവരുടെ വ്യക്തിജീവിതത്തെക്കുറിച്ച് വളരെയധികം ചിന്തിക്കുന്നവരാണ്. അതിനാൽ, മാണിക്യം ധരിക്കുന്നത് അവരെ ശാന്തമാക്കാനും മികച്ചതും സമഗ്രവുമായ ചിന്തകളിലേക്ക് ഊർജം പകരാനും സഹായിക്കും. മികച്ച ഫലങ്ങൾക്കായി മാണിക്യം സ്വർണ്ണത്തിലോ ചെമ്പിലോ ധരിക്കുന്നത് നല്ലതാണ്.
വിർഗോ
മരതകം ധരിക്കുന്നത് വിർഗോ രാശിക്കാർക്ക് ഏറെ ഗുണകരമാണ്. ഇത് അവരുടെ ജീവിതത്തിൽ സമാധാനവും ശാരീരികവും മാനസികവുമായ ആരോഗ്യവും മെച്ചപ്പെടുത്തും.
ലിബ്ര
വളരെ ക്രിയേറ്റീവ് ആയ ആളുകളാണ് ലിബ്ര രാശിക്കാർ. വഴികൾ അവസാനിക്കുകയോ നിയന്ത്രണങ്ങൾ വരികയോ ചെയ്യുമ്പോൾ പെട്ടെന്ന് ക്ഷോഭിതരാവാനുള്ള സാധ്യതയും ഏറെയാണ്. വെളുത്ത പുഷ്യരാഗമോ വജ്രമോ ധരിക്കുന്നത് നിയന്ത്രിതമായ മാനസികാവസ്ഥയോടെ കാര്യങ്ങളെ നോക്കി കാണാൻ സഹായിക്കും. ഇത് ആത്യന്തികമായി വ്യക്തിപരവും സാമ്പത്തികവുമായ നേട്ടങ്ങളിലേക്ക് നയിക്കും.
സ്കോർപിയോ
ചുവന്ന പവിഴമാണ് സ്കോർപിയോ രാശിക്കാരുടെ ഭാഗ്യനക്ഷത്രം. ഇത് ആന്തരിക ശക്തി വർധിപ്പിക്കുന്നതിനൊപ്പം അമിതമായി ചിന്തിക്കുന്നതും അമിത ജോലിഭാരം മൂലവും ഉണ്ടാകുന്ന അകാല വാർദ്ധക്യത്തിനെതിരെയും പ്രവർത്തിക്കുന്നു. ഈ രത്നം നിങ്ങളുടെ തിളക്കമുള്ള വശം പുറത്തെടുക്കാൻ സഹായിക്കും.
സാജിറ്റേറിയസ്
വളരെ സത്യസന്ധരും വർക്ക് ഹോളിക്കുമായ ഇവർ മാസങ്ങളോളമായി വീട്ടിലിരുന്ന് ജോലിയിൽ മുഴുകുകയാണ്. ഈ മടുപ്പിൽ നിന്നും സമ്മർദ്ദത്തിൽ നിന്നും രക്ഷപ്പെടാൻ മഞ്ഞ പുഷ്യരാഗം ധരിക്കുന്നത് നല്ലതാണ്. ഇത് ജീവിതത്തിൽ വ്യക്തിപരവും തൊഴിൽപരവുമായ സന്തുലിതാവസ്ഥ നൽകുന്നു.
കാപ്രിക്കോൺ
ഇന്ദ്രനീലം ധരിക്കുന്നത് കാപ്രിക്കോൺ രാശിക്കാർ ശുഭകരമാണ്. മെച്ചപ്പെട്ട ആരോഗ്യത്തോടെ സന്തുലിതമായ ജീവിതം നയിക്കാൻ ഇത് സഹായിക്കും.
അക്വേറിയസ്
വളരെ ആഴച്ചിൽ ചിന്തിക്കുന്നവരാണ് അക്വേറിയസ് രാശിക്കാർ. 20 അവർക്ക് വളരെ പരുക്കൻ വർഷമായതിനാൽ, 2021 നെ ഇന്ദ്രനീലത്തിന്റെ സഹായത്തോടെ മികച്ചതാക്കാൻ കഴിയും. ഇന്ദ്രനീലം സാധാരണയായി ഭാഗ്യത്തിനും വിജയത്തിനുമാണ് ധരിക്കുന്നത്.
പീസസ്
മാനസികവും ആത്മീയവുമായ കാര്യങ്ങളിൽ ഏറെ ചായ്‌വുള്ളവരാണ് പീസസ് രാശിക്കാർ. ഇവർ പുഷ്യരാഗം ധരിക്കുന്നത് നല്ലതാണ്. ഇത് സന്തോഷകരമായ ജീവിതത്തിലേക്ക് നയിക്കും.
Read more: Varsha Phalam 2021: വർഷഫലം 2021