ഷാരൂഖ് ഖാന്റെ മകൾ സുഹാനയുടെ ഫാഷൻ സെൻസ് കണ്ട് നെറ്റി ചുളിക്കുകയാണ് ബോളിവുഡ്. സുഹാനയ്ക്ക് ഇതെന്തു പറ്റിയെന്നാണ് പലരുടെയും ചോദ്യം?. സുഹാനയുടെ ഫാഷൻ ചോയ്സിനെ ബോളിവുഡിൽ പലരും പ്രശംസിക്കാറുണ്ട്. പൊതുവേദികളിൽ ഫാഷനിലൂടെ സുഹാന തന്റെ ഓരോ വരവും വ്യത്യസ്തയാക്കാറുണ്ട്. എന്നാൽ ഇത്തവണ ഡൽഹി സർക്യൂ ലി സൊയറിൽ പാർട്ടിക്കെത്തിയ സുഹാനയുടെ വസ്ത്രം കണ്ട് പലരും അതിശയിച്ചുപോയി. അതേസമയം, സുഹാനയുടെ അമ്മ ഗൗരി ഖാൻ സിംപിൾ ലുക്കിലൂടെ ഏവരുടെയും ഇഷ്ടം നേടുകയും ചെയ്തു.

ബ്ലാക് നിറത്തിലുളള ഓഫ് ഷോൾഡർ വസ്ത്രമായിരുന്നു സുഹാനയുടെ വേഷം. പക്ഷേ 17 കാരി സുഹാനയ്ക്ക് ഒട്ടു ഇണങ്ങുന്നതായിരുന്നില്ല വേഷം. ആദ്യമൊക്കെ ക്യാമറക്കണ്ണുകളിൽനിന്നും ഓടിയൊളിക്കുമായിരുന്ന സുഹാന കഴിഞ്ഞ ദിവസം വളരെ ബോൾഡായി ക്യാമറകൾക്ക് പോസ് ചെയ്യുന്നതും കണ്ടു. സുഹാനയുടെ ബോളിവുഡ് അരങ്ങേറ്റത്തിന്റെ സൂചനയാണിതെന്നാണ് പാപ്പരാസികൾ പറയുന്നത്.

സെയ്ഫ് അലി ഖാന്റെ മകൾ സാറ അലി ഖാനും ശ്രീദേവിയുടെ മകൾ ജാൻവി കപൂറും അരങ്ങേറ്റം കുറിക്കുന്ന ബോളിവുഡ് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്. സുഹാനയുടെ വരവാണ് അടുത്തതായി ഏവരും പ്രതീക്ഷിക്കുന്നത്. നടിയാവാനാണ് സുഹാനയുടെ ആഗ്രഹമെന്നും സിനിമയിലേക്ക് വരാനാണ് അവൾ ആഗ്രഹിക്കുന്നതെന്നും നേരത്തെ ഷാരൂഖ് ഖാൻ പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ