scorecardresearch
Latest News

Gandhi Jayanti Speech: ഗാന്ധി ജയന്തി, പ്രസംഗം തയ്യാറാക്കേണ്ടത് എങ്ങനെ?

Gandhi Jayanti 2020: ഗാന്ധിയുടെ അഹിംസ തത്വചിന്തയുടെ സ്മരണയ്ക്കായി ഐക്യരാഷ്ട്ര സഭ ഒക്ടോബർ രണ്ട് രാജ്യാന്തര അഹിംസാ ദിനമായാണ് ആചരിക്കുന്നത്

gandhi jayanti, gandhi jayanti 2020, gandhi jayanti speech, ഗാന്ധി ജയന്തി പ്രസംഗം, ഗാന്ധി ജയന്തി പ്രസംഗം കുട്ടികൾക്ക്, ഗാന്ധി ജയന്തി പ്രസംഗം 2020, gandhi jayanti speech, gandhi jayanti speech 2020, gandhi jayanti day speech importance, gandhi jayanti day speech preparation, gandhi jayanti speech for kids, gandhi jayanti for children, gandhi jayanti teachers, gandhi jayanti day english, gandhi jayanti day malayalam, gandhi jayanti quotes, ഗാന്ധി ജയന്തി, ഗാന്ധി വചനങ്ങൾ, gandhi jayanti status, gandhi jayanti sms, gandhi jayanti images, happy gandhi jayanti, മഹാത്മ ഗാന്ധി, happy gandhi jayanti quotes, happy gandhi jayanti sms, happy gandhi jayanti status, gandhi jayanti quotes images

Gandhi Jayanti Speech: Importance, relevance, preparation:’ഗാന്ധി’ എന്ന കവിതയിൽ വി മധുസൂദനന്‍ നായർ ചോദിക്കുന്നുണ്ട്. “കനവായിരുന്നുവോ ഗാന്ധി? കഥയായിരുന്നുവോ ഗാന്ധി?”. കനവു പോലെയോ കഥ പോലെയോ ഓരോ ഇന്ത്യക്കാരനെയും കടന്നുപോയ, ജീവിതം കൊണ്ട് ഒരു ജനതയെ മുഴുവൻ അത്ഭുതപ്പെടുത്തിയ മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ വിസ്മയത്തോടെയല്ലാതെ ഇന്നത്തെ തലമുറയ്ക്ക് നോക്കി കാണാനാവില്ല. “ഭൂമിയില്‍ രക്തവും മാംസവുമുള്ള ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നതായി വരുംതലമുറ വിശ്വസിച്ചേക്കില്ല,” എന്ന് ഗാന്ധിജിയെ കുറിച്ച് ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞ വാക്കുകൾ ഓരോ വർഷം കഴിയുന്തോറും കൂടുതൽ പ്രസക്തമാവുകയാണ്.

Gandhi Jayanti Speech: ഗാന്ധി ജയന്തി പ്രസംഗം: തയ്യാറാക്കേണ്ടത് എങ്ങനെ

ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് സ്കൂളുകളിൽ നടക്കുന്ന പ്രസംഗ മത്സരങ്ങൾക്കായി വൈവിധ്യത്തോടെ പ്രസംഗം തയ്യാറാക്കുന്ന തിരക്കിലാവും വിദ്യാർത്ഥികൾ. ഓരോ കുഞ്ഞിനും സുപരിചിതനായ, നൂറിലേറെ വർഷങ്ങളായി അനേക ലക്ഷം തവണ പ്രസംഗങ്ങളിലെ വിഷയമായ മഹാത്മ ഗാന്ധിയെ കുറിച്ച് അർത്ഥപൂർണ്ണവും അതേസമയം കേള്‍ക്കാന്‍ താല്‍പര്യമുള്ളതുമായ ഒരു പ്രസംഗം തയ്യാറാക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. താഴെപ്പറയുന്ന ചില കാര്യങ്ങള്‍ മനസില്‍ വയ്ക്കുന്നത് ഗാന്ധിജയന്തി പ്രസംഗം തയ്യാറാക്കാന്‍ വിദ്യാർഥികളെ സഹായിക്കും.

വിഷയം തീരുമാനിക്കുക

പ്രസംഗത്തിൽ എന്താണ് പറയാൻ ഉദ്ദേശിക്കുന്നതെന്നതിനെ കുറിച്ച് കൃത്യമായൊരു രൂപരേഖ ഉണ്ടാക്കുക. ഗാന്ധിയുടെ ജീവിതം, സ്വാതന്ത്ര്യസമരതത്തിലെ അദ്ദേഹത്തിന്റെ പങ്ക്, ഗാന്ധിയൻ മൂല്യങ്ങൾ, അദ്ദേഹത്തിന്റെ അഹിംസാപ്രസ്ഥാനം ഇങ്ങനെ എന്തും വിഷയമാക്കാം.

വിവരങ്ങള്‍ ശേഖരിക്കുക

ഒരു വിഷയമെടുത്ത് കഴിഞ്ഞാല്‍ അതിന് വേണ്ട പഠനങ്ങള്‍ തുടങ്ങി വിവരങ്ങള്‍ ശേഖരിക്കുക. നിങ്ങള്‍ കണ്ടെത്തിയ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പിക്കാന്‍ അധ്യാപകരുടെയോ മുതിര്‍ന്നവരുടെയോ വിക്കിപീഡിയയുടെയോ സഹായം തേടുക.

പല ഭാഗങ്ങളാക്കി തിരിക്കുക

നിങ്ങള്‍ കണ്ടെത്തിയ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പിച്ച്‌  കഴിഞ്ഞാൽ   ശേഖരിച്ച വിവരങ്ങളെ കൃത്യമായി പല ഭാഗങ്ങളാക്കി തിരിക്കുക.

എഴുതി തുടങ്ങുക

പ്രസംഗം എഴുതി തയ്യാറാക്കുക. ആമുഖവും കാര്യങ്ങള്‍ വിശദീകരിക്കുന്ന മധ്യഭാഗവും ഉപസംഹാരവും വേണം. ആമുഖത്തില്‍ പ്രസംഗത്തിന്‍റെ വിഷയത്തെക്കുറിച്ചും അത് തിരഞ്ഞെടുക്കാനുള്ള കാരണവും ഉള്‍പ്പെടുത്തണം. പിന്നീട് അതേക്കുറിച്ച് നിങ്ങള്‍ ശേഖരിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി വിശദീകരണം. പ്രസംഗം മുഴുവന്‍ ഒരു വിഷയത്തിലേക്കൊതുക്കി, നല്ല വാക്കുകളാല്‍ ഉപസംഹാരം.

കേള്‍ക്കുന്നവര്‍ക്ക് മനസിലാകുന്ന രീതിയിലാകണം ഭാഷ

പ്രസംഗം തയ്യാറാക്കുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് മനസിലാകുന്ന രീതിയിലാകണം ഭാഷയുടെ പ്രയോഗമെന്നുളള കാര്യം മറക്കരുത്. പ്രസംഗം കൂടുതല്‍ ആകര്‍ഷണമാക്കാന്‍ ഗാന്ധിജിയുടെ മഹത് വചനങ്ങളോ, ഗാന്ധിജിയെ കുറിച്ച് മറ്റുള്ളവരുടെ പ്രശസ്തമായ നിരീക്ഷണങ്ങളോ ചേര്‍ക്കാവുന്നതാണ്.

Gandhi Jayanti Speech: ഗാന്ധി ജയന്തിയുടെ പ്രസക്തിയും ഗാന്ധിജിയുടെ ജീവിതവും

1869 ഒക്ടോബർ 2 ന് കരംചന്ദ് ഗാന്ധിയുടേയും പുത്‌ലീബായിയുടേയും മൂന്നു പുത്രന്മാരില്‍ ഇളയവനായിട്ടായിരുന്നു മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന ഗാന്ധിജിയുടെ ജനനം. ഗുജറാത്തിലെ പോര്‍ബന്തറിലാണ് അദ്ദേഹം ജനിച്ചത്. ഗാന്ധിയുടെ അഹിംസ തത്വചിന്തയുടെ സ്മരണയ്ക്കായി ഐക്യരാഷ്ട്ര സഭ ഒക്ടോബർ രണ്ട് രാജ്യാന്തര അഹിംസാ ദിനമായാണ് ആചരിക്കുന്നത്. 2007 ജൂൺ 15 മുതലാണ് ഗാന്ധിജയന്തി ദിനം രാജ്യാന്തര അഹിംസാ ദിനമായി ആഘോഷിക്കാൻ ഐക്യരാഷ്ട്ര സഭ തീരുമാനമെടുത്തത്.

ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് ഗാന്ധിജി നൽകിയ സംഭാവനകൾ ചെറുതൊന്നുമല്ല. മഹാത്മ എന്ന പേരിൽ അറിയപ്പെടുന്ന അദ്ദേഹം, ജാതിവ്യവസ്ഥയ്‌ക്കെതിരെ പോരാടുകയും തൊട്ടുകൂടായ്മ ഇല്ലാതാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്തു. അഹിംസയിലൂന്നിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അഹിംസയിൽ ഊന്നി ജീവിക്കുക മാത്രമല്ല, അതിന്റെ പ്രാധാന്യത്തെക്കുറിച്ച് നിരന്തരം സംസാരിക്കുകയും ചെയ്തിരുന്നു ഗാന്ധിജി.

മഹാത്മ ഗാന്ധിയുടെ വാക്കുകളിലും പ്രവൃത്തികളും സമര രീതികളിലും നൂറുകണക്കിനുപേർ ആകൃഷ്ടരാവുകയും 1930 മാർച്ചിൽ നടന്ന ദണ്ഡിയാത്രയിൽ നിരവധി പേർ പങ്കാളികളാവുകയും ചെയ്തു. 1942 ൽ അദ്ദേഹം ക്വിറ്റ് ഇന്ത്യ സമരത്തിന് തുടക്കമിട്ടു. അഹിംസയിലൂടെയും സത്യാഗ്രഹമെന്ന സമരമുറയിലൂടെയുമാണ് അദ്ദേഹം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നത്. ആ കാഴ്ചപ്പാടുകൾ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് പുതിയ ദിശാബോധം നല്‍കി. ലളിത ജീവിതം കൊണ്ട് ലോകത്തിന് തന്നെ മാതൃകയായ ഗാന്ധിജിയുടെ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍’ എന്ന ആത്മകഥ പച്ചയായ ജീവിതാനുഭവങ്ങളുടെ പ്രതിഫലനമാണ്.

ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ ചില മഹത് വചനങ്ങൾ ഓർക്കാം.

Gandhi Jayanti 2020 Quotes, Status, SMS, Images:

എന്റെ അനുവാദമില്ലാതെ ആർക്കും എന്നെ വേദനിപ്പിക്കാൻ കഴിയില്ല

gandhi jayanti quotes, ഗാന്ധി ജയന്തി, gandhi jayanti, gandhi jayanti 2019, ഗാന്ധി വചനങ്ങൾ, gandhi jayanti status, gandhi jayanti sms, gandhi jayanti images, happy gandhi jayanti, മഹാത്മ ഗാന്ധി, happy gandhi jayanti quotes, happy gandhi jayanti sms, happy gandhi jayanti status, gandhi jayanti quotes images, ie malayalam, ഐഇ മലയാളം
(Designed by Rajan Sharma/The Indian Express)

ദുർബലർക്ക് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല. ക്ഷമിക്കുക എന്നത് ശക്തരുടെ ഗുണമാണ്

gandhi jayanti quotes, ഗാന്ധി ജയന്തി, gandhi jayanti, gandhi jayanti 2019, ഗാന്ധി വചനങ്ങൾ, gandhi jayanti status, gandhi jayanti sms, gandhi jayanti images, happy gandhi jayanti, മഹാത്മ ഗാന്ധി, happy gandhi jayanti quotes, happy gandhi jayanti sms, happy gandhi jayanti status, gandhi jayanti quotes images, ie malayalam, ഐഇ മലയാളം
(Designed by Rajan Sharma/The Indian Express)

തെറ്റുകൾ വരുത്താനുള്ള സ്വാതന്ത്ര്യം അതിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ സ്വാതന്ത്ര്യത്തിന് വിലയില്ല

gandhi jayanti quotes, ഗാന്ധി ജയന്തി, gandhi jayanti, gandhi jayanti 2019, ഗാന്ധി വചനങ്ങൾ, gandhi jayanti status, gandhi jayanti sms, gandhi jayanti images, happy gandhi jayanti, മഹാത്മ ഗാന്ധി, happy gandhi jayanti quotes, happy gandhi jayanti sms, happy gandhi jayanti status, gandhi jayanti quotes images, ie malayalam, ഐഇ മലയാളം
(Designed by Rajan Sharma/The Indian Express)

ലോകത്തിൽ യഥാർത്ഥ സമാധാനം നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ കുട്ടികളിൽ നിന്ന് ആരംഭിക്കുക

gandhi jayanti quotes, ഗാന്ധി ജയന്തി, gandhi jayanti, gandhi jayanti 2019, ഗാന്ധി വചനങ്ങൾ, gandhi jayanti status, gandhi jayanti sms, gandhi jayanti images, happy gandhi jayanti, മഹാത്മ ഗാന്ധി, happy gandhi jayanti quotes, happy gandhi jayanti sms, happy gandhi jayanti status, gandhi jayanti quotes images, ie malayalam, ഐഇ മലയാളം
(Designed by Rajan Sharma/The Indian Express)

സ്വയം കണ്ടെത്താനുള്ള ഏറ്റവും നല്ല മാർഗം മറ്റുള്ളവരുടെ സേവനത്തിൽ സ്വയം നഷ്ടപ്പെടുക എന്നതാണ്

gandhi jayanti quotes, ഗാന്ധി ജയന്തി, gandhi jayanti, gandhi jayanti 2019, ഗാന്ധി വചനങ്ങൾ, gandhi jayanti status, gandhi jayanti sms, gandhi jayanti images, happy gandhi jayanti, മഹാത്മ ഗാന്ധി, happy gandhi jayanti quotes, happy gandhi jayanti sms, happy gandhi jayanti status, gandhi jayanti quotes images, ie malayalam, ഐഇ മലയാളം
(Designed by Rajan Sharma/The Indian Express)

ഏറ്റവും മാന്യമായ രീതിയിൽ ലോകത്തെ വിറപ്പിക്കാൻ നിങ്ങൾക്കു കഴിയും

gandhi jayanti quotes, ഗാന്ധി ജയന്തി, gandhi jayanti, gandhi jayanti 2019, ഗാന്ധി വചനങ്ങൾ, gandhi jayanti status, gandhi jayanti sms, gandhi jayanti images, happy gandhi jayanti, മഹാത്മ ഗാന്ധി, happy gandhi jayanti quotes, happy gandhi jayanti sms, happy gandhi jayanti status, gandhi jayanti quotes images, ie malayalam, ഐഇ മലയാളം
(Designed by Rajan Sharma/The Indian Express)

ഒരാളുടെ ലക്ഷ്യത്തിലെത്താനുള്ള ശ്രമത്തെ ആശ്രയിച്ചാണ് മഹത്വം, മറിച്ച് അതിൽ എത്തിച്ചേരുന്നതിലല്ല

gandhi jayanti quotes, ഗാന്ധി ജയന്തി, gandhi jayanti, gandhi jayanti 2019, ഗാന്ധി വചനങ്ങൾ, gandhi jayanti status, gandhi jayanti sms, gandhi jayanti images, happy gandhi jayanti, മഹാത്മ ഗാന്ധി, happy gandhi jayanti quotes, happy gandhi jayanti sms, happy gandhi jayanti status, gandhi jayanti quotes images, ie malayalam, ഐഇ മലയാളം
(Designed by Rajan Sharma/The Indian Express)

ഇന്നു ചെയ്യുന്ന പ്രവർത്തിയെ ആശ്രയിച്ചിരിക്കും നിങ്ങളുടെ ഭാവി

gandhi jayanti quotes, ഗാന്ധി ജയന്തി, gandhi jayanti, gandhi jayanti 2019, ഗാന്ധി വചനങ്ങൾ, gandhi jayanti status, gandhi jayanti sms, gandhi jayanti images, happy gandhi jayanti, മഹാത്മ ഗാന്ധി, happy gandhi jayanti quotes, happy gandhi jayanti sms, happy gandhi jayanti status, gandhi jayanti quotes images, ie malayalam, ഐഇ മലയാളം
(Designed by Rajan Sharma/The Indian Express)

Read more: Gandhi Jayanti 2020 Quotes: ഗാന്ധിജയന്തി ദിനത്തിൽ ഓർക്കാം ഗാന്ധി വചനങ്ങൾ

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Gandhi jayanti 2020 speech for kids teachers english malayalam how to prepare