Gandhi Jayanti 2019 Quotes, Status, SMS, Images: ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടാണ് ഗാന്ധി ജയന്തിയായി രാജ്യം ആചരിക്കുന്നത്. രാജ്യാന്തര അഹിംസാ ദിനമായാണ് ഐക്യരാഷ്ട്ര സഭ ഇന്നത്തെ ദിവസം ആചരിക്കുന്നത്. 1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറിലാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ജനിച്ചത്. അഹിംസയിലൂന്നിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അഹിംസയിലൂടെയും സത്യാഗ്രഹമെന്ന സമരമുറയിലൂടെയുമാണ് അദ്ദേഹം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നത്. ഗാന്ധിജയന്തി ദിനത്തിൽ അദ്ദേഹത്തിന്റെ ചില മഹത് വചനങ്ങൾ ഓർക്കാം.
എന്റെ അനുവാദമില്ലാതെ ആർക്കും എന്നെ വേദനിപ്പിക്കാൻ കഴിയില്ല

ദുർബലർക്ക് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല. ക്ഷമിക്കുക എന്നത് ശക്തരുടെ ഗുണമാണ്

തെറ്റുകൾ വരുത്താനുള്ള സ്വാതന്ത്ര്യം അതിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ സ്വാതന്ത്ര്യത്തിന് വിലയില്ല

ലോകത്തിൽ യഥാർത്ഥ സമാധാനം നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ കുട്ടികളിൽ നിന്ന് ആരംഭിക്കുക

സ്വയം കണ്ടെത്താനുള്ള ഏറ്റവും നല്ല മാർഗം മറ്റുള്ളവരുടെ സേവനത്തിൽ സ്വയം നഷ്ടപ്പെടുക എന്നതാണ്

ഏറ്റവും മാന്യമായ രീതിയിൽ ലോകത്തെ വിറപ്പിക്കാൻ നിങ്ങൾക്കു കഴിയും

ഒരാളുടെ ലക്ഷ്യത്തിലെത്താനുള്ള ശ്രമത്തെ ആശ്രയിച്ചാണ് മഹത്വം, മറിച്ച് അതിൽ എത്തിച്ചേരുന്നതിലല്ല

ഇന്നു ചെയ്യുന്ന പ്രവർത്തിയെ ആശ്രയിച്ചിരിക്കും നിങ്ങളുടെ ഭാവി
