scorecardresearch

പ്രിയങ്ക ചോപ്ര മുതൽ കേറ്റ് മിഡിൽടൺ വരെ, വിംബിൾഡണിൽ സ്റ്റൈലിഷ് ലുക്കിൽ സെലിബ്രിറ്റികൾ

കേറ്റ് മിഡിൽടൺ, പ്രിയങ്ക ചോപ്ര, സോനം കപൂർ, ഷക്കീറ തുടങ്ങി സെലിബ്രിറ്റികളുടെ നീണ്ടനിര തന്നെ ഇത്തവണ മത്സരം കാണാനെത്തി

കേറ്റ് മിഡിൽടൺ, പ്രിയങ്ക ചോപ്ര, സോനം കപൂർ, ഷക്കീറ തുടങ്ങി സെലിബ്രിറ്റികളുടെ നീണ്ടനിര തന്നെ ഇത്തവണ മത്സരം കാണാനെത്തി

author-image
Lifestyle Desk
New Update
Wimbeldon | Priyanka Chopra | Sonam Kapoor

വിമ്പിൾഡൺ മത്സരം കാണാനെത്തിയ സെലിബ്രിറ്റികൾ

ഇരുപതുകാരനായ സ്പാനിഷ് താരം കാർലോഡ് അൽകാരസ് ആണ് ഇത്തവണ വിമ്പിൾഡൺ ചാംപ്യനായത്. നൊവാക് ജോക്കോവിച്ചിനെ ഫൈനലിൽ വീഴ്ത്തിയായിരുന്നു അൽകാരസിന്റെ കിരീട നേട്ടം. പതിവുപോലെ തന്നെ ഇത്തവണയും നിരവധി സെലിബ്രിറ്റികൾ മത്സരം കാണാനെത്തി.

Advertisment

കേറ്റ് മിഡിൽടൺ, പ്രിയങ്ക ചോപ്ര, ഭർത്താവ് നിക് ജൊനാസ്, സോനം കപൂർ, ഷക്കീറ തുടങ്ങി സെലിബ്രിറ്റികളുടെ നീണ്ടനിര തന്നെ ഇത്തവണ മത്സരം കാണാനെത്തി. സ്റ്റൈലിഷ് ലുക്കിലാണ് പലരും എത്തിയത്.

വനിതാ സിംഗിൾസ് മത്സരം കാണാനാണ് പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജൊനാസും എത്തിയത്. പ്രിന്റഡ് മിഡി ഡ്രസിലായിരുന്നു പ്രിയങ്ക. ചെക്കേർഡ് പാന്റ്‌സ്യൂട്ടും ക്രിസ്പ് ഷർട്ടുമായിരുന്നു നിക്കിന്റെ വേഷം.

Advertisment

ഡാനിയൽ ലീയുടെ റിസോർട്ട് 24 ശേഖരത്തിൽ നിന്നുള്ള ചെക്കേർഡ് ട്രെഞ്ച് ഡ്രസാണ് സോനം തിരഞ്ഞെടുത്തത്.

ലൈം ഗ്രീൻ ഷോർട്ട് സ്ലീവ് ടോപ്പും മിഡി സ്കർട്ടും ധരിച്ച കേറ്റ് മിഡിൽടൺ ആയിരുന്നു ഫാഷൻ പ്രേമികളുടെ ഹൃദയം കീഴടങ്ങിയ മറ്റൊരു സെലിബ്രിറ്റി.

മണിക്കൂറുകൾ നീണ്ട ഫൈനലിലെ വാശിയേറിയ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്കാണ് ജോക്കോവിച്ചിനെ അൽകാരസ് വീഴ്ത്തിയത്. അൽകാരിസിന്റെ രണ്ടാം ഗ്രാൻ‌സ്‌ലാം കിരീടമാണിത്. ലോക റാങ്കിങ്ങിൽ അൽകാരസ് ഒന്നാം സ്ഥാനത്തും ജോക്കോവിച്ച് രണ്ടാം സ്ഥാനത്തുമാണ്.

Fashion

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: