ആരാധകരോട് തന്റെ ഇഷ്ടങ്ങൾ എന്തൊക്കെയെന്ന് പറഞ്ഞിരിക്കുകയാണ് വിദ്യാ ബാലൻ. ഇൻസ്റ്റഗ്രാമിൽ ആസ്ക് മീ എനിതിങ് സെഷനിലാണ് ആരാധക ചോദ്യങ്ങൾക്ക് വിദ്യ മറുപടി കൊടുത്തത്. വിദ്യാ ബാലന് ഇഷ്ടപ്പെട്ട വസ്ത്രം ഏതാണെന്നായിരുന്നു ഒരാൾ ചോദിച്ചത്. ഇതിനു സാരി എന്നാണ് താരം മറുപടി നൽകിയത്.

വിദ്യ ഡയറ്റ് നോക്കാറുണ്ടോ എന്നായിരുന്നു ഒരാൾക്ക് അറിയേണ്ടിയിരുന്നത്. ഈ ചോദ്യത്തിനു ഇല്ലെന്നും ആരോഗ്യകരമായ ഭക്ഷണമാണ് താൻ കഴിക്കാറുള്ളതെന്നുമാണ് വിദ്യ പറഞ്ഞത്. ഇഷ്ട ഭക്ഷണം ഏതാണെന്ന ചോദ്യത്തിന് ഇറ്റാലിയൻ ഭക്ഷണമെന്നാണ് വിദ്യ പറഞ്ഞത്.

ഇഷ്ടപ്പെട്ട പുസ്തകം ഏതെന്നു ചോദിച്ചപ്പോൾ പൗലോ കൊയ്‌ലോയുടെ ദി ആൽക്കമിസ്റ്റ് എന്നായിരുന്നു താരത്തിന്റെ മറുപടി. ഇഷ്ട യോഗാസനം ഏതെന്ന ചോദ്യത്തിന് ശവാസന എന്നാണ് താരം പറഞ്ഞത്.
ജൽസയാണ് വിദ്യാ ബാലന്റെ റിലീസിനൊരുങ്ങുന്ന സിനിമ. സുരേഷ് ത്രിവേണി സംവിധാനം ചെയ്യുന്ന ചിത്ര ടിവി ജേർണലിസ്റ്റ് മായ മേനോൻ എന്ന വേഷത്തിലാണ് വിദ്യ എത്തുന്നത്. ആമസോണ്‍ പ്രൈം വീഡിയോയില്‍ മാര്‍ച്ച് 18 നാണ് സിനിമ റിലീസ് ചെയ്യുക.