scorecardresearch
Latest News

കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നത് മുതൽ വ്യായാമം വരെ: ശരീരഭാരം കുറയ്ക്കാനുള്ള വഴികൾ

കിടക്കുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് അത്താഴം കഴിക്കുക

health, exercise, ie malayalam

ശരീരഭാരം കുറയ്ക്കുന്നത് എളുപ്പമല്ല, വളരെയധികം ക്ഷമയും അർപ്പണബോധവും കഠിനാധ്വാനവും അതിനാവശ്യമാണ്. കൂടാതെ, ദിവസേനയുള്ള വ്യായാമം, ആരോഗ്യകരമായ ജീവിതശൈലി, പോഷകസമൃദ്ധമായ ഭക്ഷണം എന്നിവയും വേണം. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരെ സഹായിക്കുന്ന ചില ടിപ്സുകൾ പറഞ്ഞിരിക്കുകയാണ് പരിശീലകയായ സോണിയ ബക്ഷി.

ശരീരഭാരം കുറയ്ക്കുന്നതിനുള്ള ടിപ്‌സുകൾ

1. ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും 30 മുതൽ 45 മിനിറ്റ് വരെ വ്യായാമം ചെയ്യണം. ഇത് എല്ലുകളേയും പേശികളേയും ശക്തിപ്പെടുത്തുകയും രോഗസാധ്യത കുറയ്ക്കുകയും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ഉത്കണ്ഠ കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

2. കിടക്കുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് അത്താഴം കഴിക്കുക. ഇത് നല്ല ഉറക്കത്തിനും രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും മെറ്റബോളിസം, ദഹനം എന്നിവ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു, അമിതവണ്ണം കുറയ്ക്കുന്നു.

3. ദിവസം മുഴുവൻ ഇടയ്ക്കിടെ വെള്ളം കുടിക്കുക. വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ സുഗമമാക്കുന്നു. നല്ല ദഹനവ്യവസ്ഥ എപ്പോഴും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

4. ഉറക്കമുണർന്ന് രണ്ട് മണിക്കൂറിനുള്ളിൽ പ്രഭാതഭക്ഷണം കഴിക്കുക. ഇത് ഊർജ്ജം നൽകുന്നു, ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നു.

5. ഉച്ചഭക്ഷണത്തിനിടയിൽ വിശന്നാൽ, പഴങ്ങളോ അല്ലെങ്കിൽ തേങ്ങയുടെ ഒരു കഷ്ണമോ കഴിക്കുക.

6. ദിവസവും മൂന്നു നേരവും ഒരേ സമയം കഴിക്കാൻ ശ്രമിക്കുക. ഇത് ജോലിസമയത്ത് ശരീരത്തെ സജീവമാക്കുന്നു. എനർജി ലെവൽ ഉയർത്തുകയും മനസ്സിനെ ഏകാഗ്രമാക്കുകയും ചെയ്യുന്നു.

Read More: ശരീര ഭാരം കുറയ്ക്കും, ദഹനം മെച്ചപ്പെടുത്തും; പൈനാപ്പിളിന്റെ ആരോഗ്യ ഗുണങ്ങൾ

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: From eating on time to exercising daily effective weight loss tips