കോവിഡ് കാലത്ത് ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം കൂടിയിട്ടുണ്ട്. ലാപ്ടോപ്പിനും മൊബൈൽ ഫോണിനും മുന്നിൽ മണിക്കൂറുകൾ ചെലവിടുന്നവരുണ്ട്. ഉറങ്ങാൻ പോകുന്നതിനുമുമ്പു മുതൽ ഉറക്കമുണരുന്ന നിമിഷം വരെ സ്മാർട്ഫോണുകൾ നോക്കുന്നവരുണ്ട്. പുറത്തിറങ്ങാനോ ആരെയും കാണാനോ സാധിക്കാൻ കഴിയാത്തതിനാൽ പലർക്കും മൊബൈൽ ഫോണുകൾ കൂടുതൽ അടുത്തവരായി മാറിയിട്ടുണ്ട്.
സ്മാർട്ഫോണുകളുടെ അമിത ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണ്, പ്രത്യേകിച്ച് ചർമ്മത്തിന്റെ ആരോഗ്യത്തിന്. ഇവയുടെ ഉപയോഗം വർധിക്കുന്നത് തലവേദന, കഴുത്ത് വേദന, കാഴ്ച പ്രശ്നങ്ങൾ, മുഖക്കുരു, ചുളിവുകൾ തുടങ്ങിയ ചർമ്മ പ്രശ്നങ്ങൾക്ക് കാരണമാകും. സ്മാർട്ഫോണുകളുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന ചില സാധാരണ ചർമ്മ പ്രശ്നങ്ങളും അവ എങ്ങനെ തടയാം എന്നതിനെക്കുറിച്ചും ബ്യൂട്ടി ആൻഡ് ലൈഫ്സ്റ്റൈൽ കണ്ടന്റ് ക്രിയേറ്റർ സൗമാലി അധികാരി ഇന്ത്യൻ എക്സ്പ്രസിനോട് പങ്കുവച്ചു.
മുഖക്കുരു: നിങ്ങളുടെ ഫോണിന്റെ ഓരോ ഇഞ്ചിലും അണുക്കൾ ഉണ്ട്. നിങ്ങൾ ഓരോ കോൾ വിളിക്കുമ്പോഴെല്ലാം, ഈ അണുക്കൾ നിങ്ങളുടെ മുഖത്തേക്ക് നീങ്ങുകയും ചർമ്മത്തിലെ വീക്കത്തിന് കാരണമാവുകയും ചെയ്യും.
പരിഹാരം: ആന്റി ബാക്ടീരിയൽ വൈപ്സ് ഉപയോഗിച്ച് നിങ്ങളുടെ ഫോൺ എല്ലാ ദിവസവും വൃത്തിയാക്കുക. മറ്റൊരാൾ നിങ്ങളുടെ ഫോൺ ഉപയോഗിച്ചുണ്ടെങ്കിൽ തിരികെ ലഭിച്ച ഉടൻ തന്നെ അത് വൃത്തിയാക്കുക.
അലർജി: നിങ്ങളുടെ കവിളുകളുടെ വശങ്ങളിൽ തിണർപ്പ് ഉണ്ടെങ്കിൽ, ഫോണിൽനിന്നും അലർജി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മിക്ക ഫോണുകളിലും അലർജി കോൺടാക്റ്റ് ഡെർമറ്റൈറ്റിസിന് കാരണമാകുന്ന നിക്കലും ക്രോമിയവും അവയുടെ കെയ്സിങ്ങുകളിൽ അടങ്ങിയിരിക്കുന്നു.
പരിഹാരം: ഇത് കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം നിങ്ങളുടെ മൊബൈൽ ഫോണിനെ ഒരു പ്ലാസ്റ്റിക് കേസിൽ എൻകേസ് ചെയ്യുക അല്ലെങ്കിൽ ഒരു പ്രൊട്ടക്ടീവ് ഗാർഡ് ഉപയോഗിച്ച് മൂടുക എന്നതാണ്.
അകാല ചുളിവുകൾ: സ്ക്രീനിൽ തുടർച്ചയായി നോക്കുന്നത് കണ്ണുകൾക്ക് ചുറ്റും ചുളിവുകൾക്ക് കാരണമാകും. പുരികങ്ങൾക്കിടയിൽ വെർട്ടിക്കൽ ചുളിവുകൾ പ്രത്യക്ഷപ്പെടാം.
Read More: എണ്ണമയമുള്ള ചർമ്മത്തോട് ഗുഡ്ബൈ പറയാൻ ചില നുറുങ്ങു വഴികൾ
പരിഹാരം: നിങ്ങളുടെ ഫോൺ കണ്ണിനു നേരെ പിടിക്കാൻ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. കൊളാജൻ സൃഷ്ടിക്കുന്നതിന് ഐ ക്രീമുകൾ, സ്കിൻ ഫർമിങ് ക്രീമുകൾ ഉപയോഗിക്കുക.
ഫോണിലെ പ്രകാശം: യുവിഎ / യുവിബി ലൈറ്റിനെ അപേക്ഷിച്ച് ഫോണിന്റെ നീല വെളിച്ചം നിങ്ങളുടെ ചർമ്മത്തിലേക്ക് ആഴത്തിൽ തുളച്ചുകയറുന്നു. ലളിതമായി പറഞ്ഞാൽ, മൂന്ന് മണിക്കൂർ തുടർച്ചയായി ഫോൺ ഉപയോഗിക്കുന്നത് ചർമ്മ സംരക്ഷണത്തിന് ക്രീമൊന്നും പുരട്ടാതെ ഒരു മണിക്കൂർ സൂര്യപ്രകാശം കൊളളുന്നത്ര ദോഷമാണ്. ഇത് ചർമ്മത്തെ ടാൻ ആക്കുകയും മറ്റ് നിരവധി ചർമ്മ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും.
പരിഹാരം: ഒരു മൊബൈൽ ഫോൺ തുടർച്ചയായി ഉപയോഗിക്കുന്ന നിങ്ങളുടെ ശീലം മാറ്റുക എന്നതാണ് ഇതിനുളള പരിഹാരം. ഡാർക്ക് / നൈറ്റ് മോഡിലേക്ക് ഫോൺ സ്വിച്ച് ചെയ്യുകയോ ഫോണിലെ ബ്രൈറ്റ്നെസ് ലെവൽ കുറയ്ക്കുകയോ ചെയ്യുക.