മുടി കൊഴിച്ചിലിന്റെ നാലു കാരണങ്ങളും തടയാൻ ചില എളുപ്പ വഴികളും

മുടി കൊഴിച്ചിൽ തടയാൻ ചില ലളിതമായ വഴികളുണ്ട്

hair, comb, ie malayalam

മുടി കൊഴിച്ചിൽ പലരും നേരിടുന്നൊരു പ്രശ്നമാണ്. കാലാവസ്ഥാ വ്യതിയാനം മുതൽ പോഷകങ്ങളുടെ കുറവ് ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ വരെ മുടി കൊഴിച്ചിലിന് ഒന്നിലധികം കാരണങ്ങളുണ്ടാവാം. മുടികൊഴിച്ചിലിന്റെ ചില കാരണങ്ങളെക്കുറിച്ച് പോഷകാഹാര വിദഗ്ധ കിനിറ്റ കടാകിയ പട്ടേൽ അടുത്തിടെ ഇൻസ്റ്റാഗ്രാം വീഡിയോയിൽ പങ്കു വച്ചു.

മുടി കൊഴിച്ചിലിനുള്ള സാധാരണ കാരണങ്ങൾ

  • കുറഞ്ഞ കലോറിയും പ്രോട്ടീൻ കുറവുളള ഭക്ഷണവും
  • ക്രാഷ് ഡയറ്റിങ്
  • വളരെ പെട്ടെന്ന് ശരീരഭാരം നന്നായി കുറയുക
  • സിങ്ക്, വിറ്റാമിൻ ബി 12, ഇരുമ്പ് എന്നിവയുടെ കുറവ്

മുടി കൊഴിച്ചിൽ തടയാൻ ചില ലളിതമായ വഴികളും പോഷകാഹാര വിദഗ്ധ നിർദേശിച്ചിട്ടുണ്ട്.

Read More: മുടി ആരോഗ്യമുള്ളതും തിളക്കമുള്ളതുമാകാൻ ചില ടിപ്സ്

  • നിങ്ങളുടെ പ്രോട്ടീൻ ശരിയാക്കുക: മുടിക്ക് പ്രോട്ടീൻ വളരെ പ്രധാനമാണ്. കെരാറ്റിൻ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്, ഇതിന് പ്രധാനപ്പെട്ട അമിനോ ആസിഡായ ബയോട്ടിൻ ആവശ്യമാണ്.
  • സിങ്ക്, ഫോളിക്, വിറ്റാമിൻ കുറവ് എന്നിവ ടെസ്റ്റ് ചെയ്യുക
  • ന്യൂട്രീഷ്യൻ പ്രോഗ്രാം പിന്തുടർന്നിട്ടും മുടി കൊഴിച്ചിൽ തുടരുകയാണെങ്കിൽ, ന്യൂട്രീഷ്യണലിസ്റ്റിനെ സമീപിക്കുക

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Four reasons you may be experiencing hair loss506172

Next Story
ചർമ്മ സംരക്ഷണത്തിന് ഏത് മോയ്‌സ്ചുറൈസറുകളാണ് ഉപയോഗിക്കേണ്ടത്, എന്തുകൊണ്ട്?skin, beauty, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com