scorecardresearch

Latest News

മുഖക്കുരു സാധ്യതയുള്ള ഓയിലി ചർമ്മക്കാർ ഈ നാല് തെറ്റുകൾ ഒഴിവാക്കൂ

എണ്ണമയമുള്ള മുഖക്കുരുവിന് സാധ്യതയുള്ള ചർമ്മക്കാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്

acne, beauty tips, ie malayalam

എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് ഇടയ്ക്കിടെ മുഖക്കുരു വരാൻ സാധ്യത കൂടുതലാണ്. സെബം ഗ്രന്ഥികളുടെ അമിതമായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് എണ്ണമയമുള്ള ചർമ്മം. സെബം ചർമ്മപാളിയുടെ ഉപരിതലത്തിൽ സൂക്ഷിക്കപ്പെടുകയും ചർമ്മത്തെ എണ്ണമയമുള്ളതാക്കി മാറ്റുകയും ചെയ്യും. അധികമായി ഉൽപ്പാദിപ്പിക്കപ്പെടുന്ന എണ്ണമയം സുഷിരങ്ങളിൽ അടിഞ്ഞുകൂടുകയും മുഖക്കുരുവിനും ബ്ലാക്ക്ഹെഡ്സിനുമെല്ലാം കാരണമാകുകയും ചെയ്യുന്നു.

എണ്ണമയമുള്ള മുഖക്കുരുവിന് സാധ്യതയുള്ള ചർമ്മക്കാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവർ സാധാരണ ചെയ്യുന്ന നാലു തെറ്റുകൾ ഒഴിവാക്കാൻ നിർദേശിക്കുകയാണ് ഡെർമറ്റോളജിസ്റ്റ് ഡോ.അഞ്ചൽ പന്ത്.

രാത്രിയിൽ മുടി കെട്ടാതിരിക്കുക

രാത്രിയിൽ മുടി മുഖത്ത് ഉരസാതിരിക്കാൻ ഒരു ലൂസ് ഹെയർ ടൈ ഉപയോഗിച്ച് മുടി കെട്ടുക. മുടിയിൽ നിന്നുള്ള എണ്ണ മുഖത്ത് മുഖക്കുരു വർധിപ്പിക്കുന്നതിന് കാരണമാകും.

തലയണ കവർ മാറ്റുന്നില്ല

രണ്ട് ദിവസം കൂടുമ്പോൾ തലയിണ കവർ മാറ്റുക. എണ്ണയും ക്രീമുകളും തലയിണ കവറിൽ പറ്റിപിടിക്കും. ഇത് പൊടിയും അഴുക്കും ചേർന്ന് മുഖക്കുരു വഷളാക്കും. ചർമ്മത്തിന് ദോഷകരമല്ലാത്ത മൃദുവായ തുണിത്തരങ്ങൾ ഉപയോഗിക്കുക.

കട്ടിയുള്ള ഹാൻഡ് ക്രീമുകൾ ഉപയോഗിക്കുക

പകൽ സമയത്ത് കട്ടിയുള്ള ഹാൻഡ് ക്രീമുകൾ ഉപയോഗിക്കുക, മുഖക്കുരു ഉണ്ടെങ്കിൽ രാത്രിയിൽ അവ ഒഴിവാക്കുക. ഈ ഹാൻഡ് ക്രീമുകളിൽ ഒക്ലൂസീവ് ചേരുവകൾ അടങ്ങിയിരിക്കുന്നു. ഇത് മുഖക്കുരു വർധിപ്പിക്കും.

മുടി പതിവായി ഷാംപൂ ചെയ്യാതിരിക്കുക

എണ്ണമയമുള്ള തലയോട്ടിയുണ്ടെങ്കിൽ ആഴ്ചയിൽ മൂന്ന് തവണയെങ്കിലും തലയോട്ടിയിൽ ഷാംപൂ ചെയ്യണം. തലയോട്ടിയിൽ നിന്നുള്ള എണ്ണ നെറ്റിയിലും മുഖത്തിന്റെ വശങ്ങളിലും ഒഴുകി മുഖക്കുരു ഉണ്ടാക്കും.

Read More: മുഖക്കുരുവിന് കാരണമാകുന്ന രണ്ടു ശീലങ്ങൾ

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Four mistakes if you have oily acne prone skin

Best of Express