Latest News

ലോക്ക്ഡൗൺ കാലത്ത് ചർമ്മ സംരക്ഷണത്തിന് നാലു മികച്ച വഴികൾ

ആരോഗ്യകരവും മനോഹരവുമായ ചർമ്മത്തിനായി സീസണൽ പഴങ്ങൾ, പച്ച ഇലക്കറികൾ, ഒമേഗ -3 സമ്പന്നമായ സീഡ്സ്, അണ്ടിപ്പരിപ്പ് എന്നിവ ഭക്ഷണത്തിൽ ചേർക്കുക

skin, beauty tips, ie malayalam

ലോക്ക്ഡൗൺ കാലമായതിനാൽ വീട്ടിൽ തന്നെ കഴിയുകയാണ് ഭൂരിഭാഗം പേരും. ഈ സമയത്ത് മലിനീകരണം, ചൂട്, സൂര്യപ്രകാശം തുടങ്ങിയവയിൽനിന്നും ചർമ്മത്തെ സംരക്ഷിക്കാൻ കഴിഞ്ഞു. ഇത് തീർച്ചയായും സന്തോഷമേകുന്നതാണ്, കാരണം നിങ്ങളുടെ ചർമ്മത്തിന് ഒരു ചെറിയ ഇടവേള ആവശ്യമാണ്.

അഴുക്ക്, ഡെഡ് സ്കിൻ കോശങ്ങൾ, അധിക സെബം എന്നിവ ഇല്ലാതാക്കാൻ കൃത്യമായ ഇടവേളകളിൽ നമ്മുടെ മുഖത്തെ ചർമ്മത്തിലെ വിഷാംശം ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണ്, ഇത് നഷ്ടപ്പെട്ട തിളക്കം വീണ്ടെടുക്കാനും ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കുമെന്ന് ദെഗ്യ ഓർഗാനിക്സ്സ് ഫൗണ്ടർ ആർതി രഘുറാം പറഞ്ഞു. അതിനാൽ, നിങ്ങളുടെ പതിവ് ചർമ്മ സംരക്ഷണത്തിനൊപ്പം, വീട്ടിൽ തന്നെ ചെയ്യാവുന്ന ചില വഴികൾ കൂടി പരീക്ഷിക്കുക.

മുഖത്ത് ആവി കൊളളുക

ചർമ്മത്തെ ക്ലെൻസിങ്ങിനും നറിഷിങ്ങിനും സഹായിക്കുന്ന ഫേഷ്യൽ സ്റ്റീമിങ് ഉപയോഗിച്ച് നിങ്ങളുടെ സ്കിൻ‌കെയർ പരിചരണം വർധിപ്പിക്കുക. പതിവായി ആവി കൊളളുന്നത് അഴുക്ക്, ബാക്ടീരിയ, ചർമ്മത്തിലെ ഡെഡ് സെൽസ് എന്നിവ ഇല്ലാതാക്കാൻ സഹായിക്കുന്നു, അങ്ങനെ മുഖക്കുരു തടയുന്നു. കൂടാതെ, ചർമ്മത്തിന് തിളക്കം നൽകുന്ന രക്തചംക്രമണം സ്റ്റീം പ്രോത്സാഹിപ്പിക്കുന്നു. ആവി പിടിക്കുന്ന വെള്ളത്തിൽ അനുയോജ്യമായ എണ്ണ ചേർക്കുന്നത് കൂടുതൽ ഫലം കിട്ടാൻ സഹായിക്കുമെന്ന് അവർ പറഞ്ഞു.

ആരോഗ്യകരമായ ഡയറ്റ്

ശരിയായ ഭക്ഷണം ചർമ്മത്തിന്റെ ഗുണനിലവാരത്തെ സ്വാധീനിക്കുന്നു. ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണം രക്തത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും കുടലിന്റെ ആരോഗ്യം ശക്തിപ്പെടുത്താനും സഹായിക്കുന്നു, ഇത് വീക്കം തടയാനും ബ്ലെമിഷസ് കുറയ്ക്കാനും സഹായിക്കുന്നു. ”ആരോഗ്യകരവും മനോഹരവുമായ ചർമ്മത്തിനായി സീസണൽ പഴങ്ങൾ, പച്ച ഇലക്കറികൾ, ഒമേഗ -3 സമ്പന്നമായ സീഡ്സ്, അണ്ടിപ്പരിപ്പ് എന്നിവ ഭക്ഷണത്തിൽ ചേർക്കുക. ജലാംശം നിലനിർത്താനും ചർമ്മം വരണ്ടതാകാതിരിക്കാനും ധാരാളം വെളളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക,” അവർ പറഞ്ഞു.

Read More: ചർമ്മത്തിലെ ചൊറിച്ചിൽ സിംപിളായി പരിഹരിക്കാം

സൺസ്ക്രീൻ ഉപയോഗിക്കാൻ മറക്കരുത്

സൺസ്ക്രീൻ ഉപയോഗിക്കുന്നത് അവഗണിച്ചാൽ ചർമ്മത്തിന് അത് ദോഷം ചെയ്യും. ലാപ്‌ടോപ്പ്, മൊബൈൽ, മറ്റ് ഗാഡ്‌ജെറ്റുകൾ എന്നിവയ്‌ക്ക് മുന്നിൽ ധാരാളം സമയം ചിലവഴിക്കുന്നതിലൂടെ അവയിലെ ബ്ലൂ ലൈറ്റിൽനിന്നുളള അൾട്രാവയലറ്റ് വികിരണങ്ങൾ ചർമ്മത്തിലേൽക്കും. ഇത് ദോഷകരമാണ്. ”അൾട്രാവയലറ്റ് രശ്മികൾക്ക് ചർമ്മത്തിന്റെ സംരക്ഷണ തടസ്സം ദുർബലപ്പെടുത്താനും നിറവ്യത്യാസങ്ങളിലേക്കും വീക്കത്തിലേക്കും നയിച്ചേക്കാം, അതിനാൽ എല്ലാ ദിവസവും സൺസ്ക്രീൻ ഉപയോഗിക്കുക. ചർമ്മത്തിന് അനുയോജ്യമായ സൺസ്ക്രീനാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക,” അവർ വ്യക്തമാക്കി.

വിറ്റാമിൻ സി സപ്ലിമെന്റുകൾ കഴിക്കുക

ആന്റിഓക്‌സിഡന്റുകളുളള വിറ്റാമിൻ സി ചർമ്മത്തിൽ മാജിക് സൃഷ്ടിക്കും. വിറ്റാമിൻ സി സപ്ലിമെന്റുകൾ കഴിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യം വർധിപ്പിക്കുകയും കൊളാജനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കൂടാതെ, വിറ്റാമിൻ സി ഫ്രീ റാഡിക്കലുകളെ നേരിടുന്നതിലൂടെ ഓക്സിഡേറ്റീവ് നാശത്തെ തടയുന്നു, ടിഷ്യു റിപ്പയർമെന്റ് വർധിപ്പിക്കും, ചർമ്മത്തിന്റെ നിറം കൂട്ടും. ”സപ്ലിമെന്റുകൾ കഴിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ, സിട്രസ് ഫ്രൂട്ട്, സ്ട്രോബെറി, ബ്ലാക്ക് കറന്റ്സ്, ബെൽ പെപ്പേഴ്സ്, പപ്പായ, കാലെ അല്ലെങ്കിൽ സ്നോ പീസ് പോലുള്ള വിറ്റാമിൻ സി അടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.”

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Four effective tips to detox your skin during lockdown511591

The moderation of comments is automated and not cleared manually by malayalam.indianexpress.com