/indian-express-malayalam/media/media_files/uploads/2023/05/men.jpg)
പ്രതീകാത്മക ചിത്രം
ചർമ്മസംരക്ഷണം എന്ന മേഖല പൊതുവേ സ്ത്രീകളുടേത് മാത്രമാണ് എന്ന് ചിന്തിക്കുന്ന സമൂഹമാണ് നമ്മുടേത്. പുരുഷന്മാർക്ക് ഇതിന്റെ ആവശ്യമില്ല എന്ന ചിന്തയാണ് മിക്ക ആളുകൾക്കും. എന്നാൽ സത്യം അതല്ല. പുരുഷന്മാർക്ക് മാത്രമായി പ്രത്യേക ഉൽപ്പന്നങ്ങൾ രൂപപ്പെടുത്തുന്നത് വരെ ചർമസംരക്ഷണ വ്യവസായവും അവരെ ഒഴിവാക്കിയിരുന്നു.
എന്നിരുന്നാലും, പുരുഷന്മാരുടെ ചർമ്മസംരക്ഷണ വ്യവസ്ഥയുടെയും സൗന്ദര്യവർദ്ധക വസ്തുക്കളുടെയും കാര്യത്തിൽ ഇപ്പോഴും നിരവധി മിഥ്യകൾ ഉണ്ട്.
“പുരുഷന്മാർ അവരുടെ ചർമ്മത്തിൽ ജലാംശം നിലനിർത്താനും കൊളാജൻ വർദ്ധിപ്പിക്കാനും ചർമ്മത്തിന്റെ ബാരിയർ മെച്ചപ്പെടുത്താനും ശ്രദ്ധിക്കണം,” ഡോ. ഗീതിക മിത്തൽ ഗുപ്ത ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നു. പുരുഷന്മാരുടെ ചർമ്മസംരക്ഷണത്തെ ചുറ്റിപ്പറ്റിയുള്ള നിരവധി മിഥ്യകളെക്കുറിച്ചും അവയിലെ സത്യാവസ്ഥയെക്കുറിച്ചും ഡോ.ഗീതിക പറഞ്ഞു.
പുരുഷന്മാരുടെ ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ മാർക്കറ്റിങ് ഗിമ്മിക്കാണ്
അല്ല. സ്ത്രീകളെപ്പോലെ പുരുഷന്മാരുടെ ചർമ്മത്തിനും ശരിയായ ശുദ്ധീകരണവും മോയ്സ്ചറൈസേഷനും ആവശ്യമാണ്. "അവരുടെ ചർമ്മത്തിന് കുറച്ച്കൂടി കട്ടിയുള്ളതിനാൽ, ശരിയായ ചർമ്മ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനും ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ ഉപയോഗിക്കേണ്ടതുണ്ട്," ഡോ. ഗീതിക പറഞ്ഞു.
മുഖം കഴുകാൻ വെറും വെള്ളം മതി
വെറും വെള്ളത്തിൽ മുഖം കഴുകിയാൽ തന്നെ പുരുഷന്മാരുടെ എല്ലാ ചർമ്മപ്രശ്നങ്ങളും മാറും എന്നാണ് പരക്കുന്ന മറ്റൊരു മിഥ്യ.“സെബം, അഴുക്ക് എന്നിവ നീക്കം ചെയ്യാനും അവരുടെ സുഷിരങ്ങൾ തുറക്കാനും മുഖത്ത് നല്ലൊരുക്ലെൻസർ ഉപയോഗിക്കണം. അവർ മുഖത്ത് സാധാരണ സോപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കണം,”വിദഗ്ധ പറഞ്ഞു.
പുരുഷന്മാരുടെ ചർമ്മത്തിന് പ്രായമാകില്ല
വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കാണിക്കാൻ പുരുഷന്മാർ സ്ത്രീകളേക്കാൾ കുറച്ച് സമയമെടുക്കും. എന്നാലും അതും പ്രായമാകുക തന്നെ ചെയ്യും. അതിനാൽ, വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് പുരുഷന്മാർ അവരുടെ ചർമ്മത്തെ പരിപാലിക്കാൻ തുടങ്ങുകയും അവരുടെ 30-കളിൽ ഒരു നല്ല ചർമ്മസംരക്ഷണ വ്യവസ്ഥ പിന്തുടരുകയും വേണം.
ദിവസത്തിൽ ഒന്നിലധികം തവണ മുഖം കഴുകുന്നത് ചർമ്മത്തിന് നല്ലതാണ്
“മുഖം ആവർത്തിച്ച് കഴുകുന്നത് ചർമ്മത്തിന് ഗുണം ചെയ്യില്ല. പകരം, ഇത് മുഖത്ത് നിന്ന് ആവശ്യമായ എണ്ണകൾ നീക്കം ചെയ്യും, അത് വരൾച്ചയ്ക്കും ചൊറിച്ചിലിനും ഇടയാക്കും, ”വിദഗ്ധ മുന്നറിയിപ്പ് നൽകുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us