രോഗങ്ങൾ അതിവേഗം പടരാൻ സാധ്യതയുള്ള കാലഘട്ടമാണ് ശെെത്യകാലം. മനുഷ്യനിലെ രോഗപ്രതിരോധ സംവിധാനങ്ങൾ ഏറ്റവും കൂടുതൽ ദുർബലമാകുന്ന സമയമാണിത്. ഈ സമയത്ത്, നമ്മുടെ ശരീരത്തിന് പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ആവശ്യമാണ്, അത് ദീർഘകാല രോഗങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കും. അതിനാൽ, ഈ ശൈത്യകാലത്ത് നമ്മുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ചില പദാർഥങ്ങളുണ്ട്.

വിറ്റാമിൻ സി ധാരാളമുള്ള പഴമാണ് ഓറഞ്ച്. ശരീരത്തിൽ ജലാംശം കൂട്ടുകയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യും. സിട്രസ് ഫ്രൂട്ട്‌സുകൾ എല്ലാം ശരീരത്തിനു നല്ലതാണ്. ഓറഞ്ചിനു പുറമേ ചെറുനാരങ്ങ, കിവി പഴം, പേരയ്‌ക്ക എന്നിവയുൾപ്പെടെ എല്ലാ സിട്രസ് ഫലങ്ങളിലും വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി രോഗപ്രതിരോധ ശേഷി വർധിപ്പിക്കും എന്നതിനൊപ്പം ജലദോഷത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ശെെത്യകാലം മിക്ക സിട്രസ് പഴങ്ങളുടെയും വിളപ്പെടുപ്പ് കാലം കൂടിയാണ്. അതിനാൽ അവയ്‌ക്ക് രുചി കൂടും.

Read Also: കോവിഡിന്റെ പുതിയ വക ഭേദം: ആശങ്കവേണ്ട, ജാഗ്രത പുലർത്തുന്നുണ്ടെന്ന് കേന്ദ്രം

മഗ്നീഷ്യം, പ്രോട്ടീൻ, സിങ്ക് മുതലായ 15 പോഷകങ്ങളുടെ ഉറവിടമാണ് ബദാം. ഇവയ്ക്ക് പുറമേ ‘വിറ്റാമിൻ ഇ’ അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശ സംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കുന്ന ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുന്നു. വൈറസ്, ബാക്‌ടീരിയ എന്നിവ മൂലമുണ്ടാകുന്ന അണുബാധകളിൽ നിന്ന് വിറ്റാമിൻ ഇ സംരക്ഷണം നൽകുന്നു. ദിവസത്തിലെ ഏത് സമയത്തും എവിടെയും കഴിക്കാൻ സാധിക്കുന്ന ഒരു ലഘുഭക്ഷണമാണ് ബദാം.

വൈറസ്, ബാക്‌ടീരിയ എന്നിവ മൂലമുണ്ടാകുന്ന നിരവധി രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതാണ് ഇഞ്ചി. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യും. രാവിലെ വെറുംവയറ്റിൽ ഇഞ്ചി ചായ അല്ലെങ്കിൽ ഇഞ്ചി ചേർത്ത മിശ്രിതം കഴിക്കുന്നത് പല രോഗങ്ങളെയും അകറ്റി നിർത്തുകയും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ചെയ്യും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook