മുഖക്കുരുവിന് കാരണമാകുന്ന ഭക്ഷണങ്ങൾ

അനാരോഗ്യകരമായ ഭക്ഷണ ശീലത്തിന്റെ ആദ്യ ലക്ഷണങ്ങളിലൊന്ന് മുഖക്കുരുവാണ്

acne, ie malayalam

ചർമ്മത്തിന്റെ ആരോഗ്യവും നമ്മുടെ ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മൾ കഴിക്കുന്നതെന്തും നമ്മുടെ ചർമ്മത്തിൽ പ്രതിഫലിക്കുന്നുവെന്ന വസ്തുത നാമെല്ലാവരും അംഗീകരിക്കേണ്ടതാണ്. ചർമ്മം എങ്ങനെ കാണപ്പെടുന്നുവെന്നതിൽ ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുന്നു. നിങ്ങൾ ശരിയായ സ്കിൻ ‌കെയർ ഉൽ‌പ്പന്നങ്ങൾ ഉപയോഗിക്കുകയും പതിവ് ചികിത്സകൾ നടത്തുകയും ചെയ്യുന്നുണ്ടെങ്കിലും, നിങ്ങളുടെ വയർ ആരോഗ്യകരമല്ലെങ്കിൽ ചർമ്മം ആരോഗ്യകരമായിരിക്കില്ലെന്ന് ത്വക്‌രോഗ വിദഗ്ധ ഡോ.ഗീതിക മിട്ടൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

Read more: ചർമ്മം തിളങ്ങാൻ തക്കാളി ജ്യൂസ്

അനാരോഗ്യകരമായ ഭക്ഷണ ശീലത്തിന്റെ ആദ്യ ലക്ഷണങ്ങളിലൊന്ന് മുഖക്കുരുവാണ്. പഞ്ചസാരയുടെ അമിത ഉപയോഗം, സംസ്കരിച്ച ഭക്ഷണം അല്ലെങ്കിൽ ഉപ്പ് എന്നിവ കൂടുതലായി കഴിക്കുന്നവരിൽ മുഖക്കുരു കൂടുതലായി കാണാറുണ്ട്.

 

View this post on Instagram

 

A post shared by Dr Geetika Mittal Gupta (@drgeetika)

ഉപ്പും പഞ്ചസാരയും കൂടുതലുള്ള ഭക്ഷണങ്ങളാൽ മുഖക്കുരു വർധിക്കും. അതുപോലെ തന്നെ മുഖക്കുരു പൂർണമായും ഇല്ലാതാക്കാൻ സംസ്കരിച്ച ഭക്ഷണങ്ങളും മദ്യവും ഒഴിവാക്കണമെന്ന് ഡോക്ടർ പറയുന്നു. മുഖക്കുരു സ്ഥിരമായി കാണപ്പെടുന്നവർ ചില ഭക്ഷണങ്ങളിൽനിന്നും അകന്നു നിൽക്കണമെന്ന് ഡോക്ടർ നിർദേശിക്കുന്നു.

പാൽ ഉൽപ്പന്നങ്ങൾ

നമ്മുടെ രക്തത്തിൽ IGF-1 എന്ന ഹോർമോണോ അല്ലെങ്കിൽ ഇൻസുലിൻ പോലുള്ള വളർച്ചാ ഘടകം അടങ്ങിയിരിക്കുന്നു. ഇത് പാൽ ഉൽപന്നങ്ങളിലും കാണപ്പെടുന്നു. ഹെൽത്ത് ലൈനിന്റെ അഭിപ്രായത്തിൽ, ഇത് (ഹോർമോൺ) ചർമ്മകോശങ്ങൾ വേഗത്തിൽ വളരുന്നതിലൂടെയും സെബം ഉത്പാദനം വർധിപ്പിക്കുന്നതിലൂടെയും മുഖക്കുരു കൂടാൻ കാരണമാകുന്നു.

ചോക്ലേറ്റ്

വല്ലപ്പോഴും ഒരു ബാർ ചോക്ലേറ്റ് കഴിക്കുന്നത് മുഖക്കുരുവിന് കാരണമാകില്ല. എന്നാൽ ഓസ്‌ട്രേലിയൻ ഗവേഷണ പ്രകാരം, ചോക്ലേറ്റ് ശരീരത്തിന്റെ ഇൻസുലിൻ പ്രതികരണം വർധിപ്പിക്കുകയും മുഖക്കുരുവിന് കാരണമാകുകയും ചെയ്യുന്നു.

Read More: വേനൽക്കാലത്ത് ചർമ്മ സംരക്ഷണത്തിന് റോസ് വാട്ടർ

ഫാസ്റ്റ് ഫുഡ്

കൊഴുപ്പ് അല്ലെങ്കിൽ എണ്ണ അടങ്ങിയ ഭക്ഷണം, ബർഗറുകൾ, പിസ, സോഡകൾ തുടങ്ങിയവ ചർമ്മത്തിന്റെ ആരോഗ്യം നഷ്ടപ്പെടുത്തും. അത്തരം ഭക്ഷണങ്ങൾ മുഖക്കുരുവിലേക്ക് വിവർത്തനം ചെയ്യുന്ന നമ്മുടെ ശരീരത്തിലെ ഹോർമോണുകളുടെ അളവിൽ മാറ്റം വരുത്തുന്നതിനാലാണിത്.

മധുരപലഹാരം

മേപ്പിൾ സിറപ്പ് അല്ലെങ്കിൽ ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ് പോലുള്ള മധുരപലഹാരങ്ങൾ നമ്മുടെ ശരീരം വേഗത്തിൽ ആഗിരണം ചെയ്യും. ഇത് പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും മുഖക്കുരുവിന് കാരണമാവുകയും ചെയ്യും.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Foods that can trigger your acne

Next Story
ദിവസവും ബദാം കഴിക്കുന്നത് ചില സ്ത്രീകളിൽ മുഖത്തെ ചുളിവുകൾ കുറയ്ക്കുമെന്ന് പഠനംalmonds, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com