മുഖത്ത് കുറച്ച് രോമങ്ങൾ ഉണ്ടാകുന്നതിൽ തെറ്റൊന്നുമില്ലെങ്കിലും, മിക്ക സ്ത്രീകളും അവരുടെ താടി, ചുണ്ടുകൾക്ക് മുകളിൽ, മുഖത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഇത്തരം രോമങ്ങൾ വളരുന്നത് ഇഷ്ടപ്പെടുന്നില്ല.
മുഖത്തെ രോമങ്ങൾ നീക്കം ചെയ്യാനുള്ള നിരവധി മാർഗങ്ങളിൽ ഏറ്റവും എളുപ്പവും വേഗമേറിയതുമായ മാർഗ്ഗം അവ ഷേവ് ചെയ്യുക എന്നതാണ്. എന്നാൽ, മുഖത്ത് ഷേവ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്, ചർമ്മരോഗ വിദഗ്ധ ഡോ. ഗീതിക മിത്തൽ ഗുപ്ത പറയുന്നു.
“രോമങ്ങൾ നീക്കം ചെയ്യാനായി ലേസർ ഹെയർ റിമൂവലാണ് ഞാൻ ശുപാർശ ചെയ്യുമെങ്കിലും, മുഖത്തെ രോമങ്ങൾ നീക്കം ചെയ്യാനുള്ള എളുപ്പവും വേദനയില്ലാത്തതും ചെലവുകുറഞ്ഞ മാർഗ്ഗമാണ് ഷേവിംഗ്,” ഡോ. ഗീതിക ഇൻസ്റ്റാഗ്രാമിൽ പറയുന്നു. മുഖം ഷേവ് ചെയ്യുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട അഞ്ച് നുറുങ്ങുകൾ വിദഗ്ദ പട്ടികപ്പെടുത്തി.
- മുഖം ഡ്രൈ ആയിരിക്കുമ്പോൾ ഷേവ് ചെയ്യരുത്. റേസർ ഉപയോഗിക്കുന്നതിന് മുൻപ്, മുഖം നന്നായി കഴുകുക.
- ഷേവിംഗ് എളുപ്പമാക്കാൻ ഷേവിംഗ് ജെല്ലോ ക്രീം ക്ലെൻസറോ ഉപയോഗിക്കാം. എപ്പോഴും പുതിയ ബ്ലേഡ് ഉപയോഗിച്ച് ഷേവിങ് ആരംഭിക്കുക.
- രോമങ്ങളുടെ ദിശയിൽ ലളിതമായ സ്ട്രോക്കുകളായി പിന്തുടരുക.
- മുഖക്കുരുവിൽ ബ്ലേഡ് ഉപയോഗിക്കരുത്. അത് മുഖക്കുരു കൂടുതൽ വഷളാക്കും.
- ഷേവിങ്ങിന് ശേഷം, അവിടെ ഐസ് ഉപയോഗിക്കാം. അതിനുശേഷം, ആൻറിബയോട്ടിക് ക്രീമോ കറ്റാർ വാഴ ജെലോ പുരട്ടാം.