scorecardresearch
Latest News

പങ്കാളി അകലെയാണെങ്കിലും ബന്ധം ദൃഢമാക്കാം

നിങ്ങളുടെ പങ്കാളി അടുത്ത് ഇല്ലെന്ന് സ്വയം അംഗീകരിക്കുകയാണ് വേണ്ടത്. ജോലി, സാമ്പത്തികം, കുടുംബ സാഹചര്യം തുടങ്ങി പലവിധ കാരണങ്ങളാൽ പങ്കാളിക്ക് മാറിനിൽക്കേണ്ടിവരും

partner, ie malayalam

ജീവിതത്തിൽ ദമ്പതികൾക്ക് എപ്പോഴും ഒന്നിച്ച് ഉണ്ടാകാൻ കഴിഞ്ഞെന്നു വരില്ല. ജോലി സംബന്ധമായി ചിലപ്പോൾ രണ്ടുപേർക്കും മാറിനിൽക്കേണ്ടി വരും. ഇങ്ങനെ ദീർഘനാൾ മാറിനിൽക്കുന്നത് തങ്ങളുടെ ബന്ധത്തെ ബാധിക്കുമോയെന്ന ചിന്ത ചിലരെയെങ്കിലും വലട്ടാറുണ്ട്. ഇതിൽനിന്നും പതിയെ ചില സംശയങ്ങളും ഉടലെടുക്കാം. പങ്കാളിക്ക് എന്നെ ഇഷ്ടമാണോ, ഞാൻ അയാൾക്ക്/അവൾക്ക് ചേർന്ന വ്യക്തിയാണോ തുടങ്ങി പലതരം സംശയങ്ങളും ഉണ്ടായേക്കാം.

പക്ഷേ, ഇന്നത്തെ കാലഘട്ടത്തിൽ ടെക്നോളജിയുടെ വളർച്ച വളരെ അകലെയാണെങ്കിലും അടുത്തുണ്ടെന്ന തോന്നൽ ഉളവാക്കും. അകലെയുളള പങ്കാളിയുമായി ഇടപെടാൻ ടെക്നോളജി വളരെയധികം സഹായിക്കുന്നുണ്ട്. ഫോൺ കോളിലൂടെയും വീഡിയോ കോളിലൂടെയും പങ്കാളിയുമായി നിരന്തരം സമ്പർക്കം പുലർത്താൻ കഴിയും. എന്നിട്ടും നിങ്ങളുടെ ബന്ധത്തിൽ സംശയം തോന്നുന്നുണ്ടെങ്കിൽ, അതിനുളള പരിഹാരമാണ് മുലന്ദിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ കൗൺസിലിങ് സൈക്കോളജിസ്റ്റ് ഹിരക് പട്ടേൽ പറയുന്നത്.

പരസ്പര സ്വീകാര്യത

നിങ്ങളുടെ പങ്കാളി അടുത്ത് ഇല്ലെന്ന് സ്വയം അംഗീകരിക്കുകയാണ് വേണ്ടത്. ജോലി, സാമ്പത്തികം, കുടുംബ സാഹചര്യം തുടങ്ങി പലവിധ കാരണങ്ങളാൽ പങ്കാളിക്ക് മാറിനിൽക്കേണ്ടിവരും. പങ്കാളി മാറിനിൽക്കേണ്ടി വന്ന കാരണത്തെ ഉൾക്കൊളളുക. ഇങ്ങനെ സ്വയം മനസിലാക്കുന്നത് ദാമ്പത്യ ജീവിതം സുഗമമായി മുന്നോട്ടുകൊണ്ടുപോകാനും ജീവിതത്തിൽ പ്രത്യാശ വയ്ക്കാനും സഹായിക്കും.

ആശയവിനിമയമാണ് പ്രധാനം

രണ്ടുപേർ വളരെ അകലെയാകുമ്പോൾ ആശയവിനിമയം വളരെ അത്യാവശ്യമാണ്. സത്യസന്ധമായ ആശയവിനിമയും പരസ്പരം കാര്യങ്ങൾ കേൾക്കാനുളള സന്മനസും കാണിക്കണം. ചില കാര്യങ്ങൾ വിട്ടുവീഴ്ച ചെയ്യേണ്ടതുണ്ടെന്ന് ആരെങ്കിലും ഒരാൾ മനസിലാക്കുക. ആരോ നിർബന്ധിച്ച് സംസാരിക്കും പോലെയല്ലാതെ വളരെ ഇഷ്ടത്തോടെ സംസാരിക്കുക. ദിനംപ്രതി ഇരുവരുടെയും ജീവിതത്തിൽ സംഭവിച്ചതൊക്കെ പരസ്പരം പറയുക. ഇത് കുറച്ചുകൂടി അടുക്കുന്നതിന് സഹായിക്കും.

ടെക്നോളജി ഉപയോഗിക്കുക

വീഡിയോ കോൾ ചെയ്യുക, ഇ-മെയിൽ അയയ്ക്കുക, കത്തുകളിലൂടെ സർപ്രൈസ് നൽകുക, ഓൺലൈനിലൂടെ സമ്മാനങ്ങൾ അയയ്ക്കുക തുടങ്ങിയവയൊക്കെ ബന്ധം ദൃഢമാക്കാനും പങ്കാളിയുടെ ഇഷ്ടം നേടാനും ഉപകാരപ്പെടും.

പങ്കാളി പറയുന്നത് കേൾക്കുക

പങ്കാളി പറയുന്ന ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധയോടെ കേൾക്കുക. അഭിനന്ദനം അർഹിക്കുന്നയിടത്ത് മടിക്കാതെ നൽകുക. പങ്കാളി പറയുന്നത് കേൾക്കാൻ ഇഷ്ടപ്പെടുന്നുവെന്ന തോന്നലുണ്ടാക്കുക. പരസ്പരം കാര്യങ്ങൾ ഷെയർ ചെയ്യുന്നതിലൂടെ എപ്പോഴും കൂടെയുണ്ടെന്ന തോന്നലുണ്ടാക്കും.

ഒരുമിച്ച് കാര്യങ്ങൾ ചെയ്യുക

പങ്കാളി അകലെയാണെങ്കിൽ ഇത് വളരെ ബുദ്ധിമുട്ടാണ്. എങ്കിലും ഒരേ സമയത്ത് ഒരേ സിനിമ കാണുക, വീഡിയോ കോളിങ്ങിലൂടെ പരസ്പരം കണ്ട് പാചകം ചെയ്യുക, ഒരുമിച്ചൊരു വെക്കേഷൻ പ്ലാൻ ചെയ്യുക എന്നിവയിലൂടെയൊക്കെ അകലെയായ പങ്കാളി അടുത്താണെന്ന തോന്നലുണ്ടാക്കാൻ സഹായിക്കും.

പരസ്പര വിശ്വാസം

എല്ലാ ബന്ധത്തിന്റെയും അടിത്തറ വിശ്വാസമാണ്. ശാരീരികമായി അകലയാണെങ്കിലും, വൈകാരിക ബന്ധം ഫലപ്രദമായി നിലനിർത്താൻ കഴിയും. ഒരു ബന്ധം നിലനിർത്തുന്നതിനും അകലം പാലിക്കുന്നതിനുമുള്ള ഒരു പ്രധാന ഘടകം പങ്കാളിയെ വിശ്വസിക്കുകയെന്നതാണ്.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Follow these mantras to stay close to your partner