ചർമ്മവുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണ പ്രശ്നങ്ങളിലൊന്നാണ് പിഗ്മെന്റേഷൻ. നമ്മുടെ ചർമ്മത്തിൽ ഇരുണ്ട പാടുകളും മറ്റും ഉണ്ടാകുന്നതിനെയാണ് പിഗ്മെന്റേഷൻ എന്ന് പറയുന്നത്. ചർമ്മത്തിന്റെ പിഗ്മെന്റേഷൻ പോലെതന്നെ, സ്ത്രീകളെയും പുരുഷന്മാരെയും ബാധിക്കുന്ന മറ്റൊരു പ്രശ്നമാണ് ചുണ്ടുകളുടെ പിഗ്മെന്റേഷൻ. “ചുണ്ടുകൾ ഇരുണ്ട നിറമാകുന്നത് ഹൈപ്പർപിഗ്മെന്റേഷന്റെ ഫലമായിരിക്കാം. മെലാനിൻ അധികമാകുന്നത് കൊണ്ടാണ്, “ഹെൽത്ത്‌ലൈൻ പറയുന്നു.
മലിനീകരണം, സൂര്യരശ്മികൾ തുടങ്ങി നിരവധി കാരണങ്ങളാൽ ചുണ്ടുകൾ പിഗ്മെന്റഡ് (നിറം മാറാം) ആകാം. ചില ശീലങ്ങൾ ചുണ്ടുകളെ ഇരുണ്ടതും പിഗ്മെന്റും ആക്കിയേക്കാം, എന്നാൽ ഇത് മാറ്റാൻ വഴികളുണ്ട്.
“ചുണ്ടുകളുടെ പിഗ്മെന്റേഷൻ വളരെ സാധാരണമാണ്, ശരിയായ ചികിത്സകൾ കൊണ്ട് ഇത് വളരെ എളുപ്പം മാറ്റാൻ സാധിക്കും,” ഡോക്ടർ ഗീതിക മിത്തൽ ഗുപ്ത ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞു. അതിനുള്ള വഴികളാണിവ.
- ആഴ്ചയിൽ ഒന്നോ രണ്ടോ തവണ വീര്യം കുറഞ്ഞ ഫിസിക്കൽ എക്സ്ഫോളിയേറ്റർ ഉപയോഗിക്കുക.
- നിങ്ങൾ പുകവലിക്കുന്നുണ്ടെങ്കിൽ, അത് ഉപേക്ഷിക്കുക. പുകവലി നിങ്ങളുടെ ചുണ്ടുകൾ കാലക്രമേണ ഇരുണ്ടതാക്കും
- ചുണ്ടുകളിൽ കടിക്കരുത്, അത് വീക്കം മൂലമുണ്ടാകുന്ന ഹൈപ്പർപിഗ്മെന്റേഷന് കാരണമാകും
- റെറ്റിനോയിഡുകൾ, കോജിക് ആസിഡ്, സാലിസിലിക് ആസിഡ് അല്ലെങ്കിൽ നിയാസിനാമൈഡ് എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ക്രീമുകളും സെറമുകളും ഉപയോഗിക്കുക.
- പൾസ്ഡ് ലൈറ്റ് തെറാപ്പി നടത്തുക.
- ആഴ്ചയിൽ രണ്ടുതവണ കെമിക്കൽ പീൽ ഉപയോഗിക്കുക.
- പകൽ സമയത്ത് പുറത്തിറങ്ങുന്നതിന് മുമ്പ് ചുണ്ടിൽ സൺസ്‌ക്രീൻ ധരിക്കുക
ഏതെങ്കിലും ക്രീമോ സെറമോ ഉപയോഗിക്കുന്നതിന് മുമ്പ് ഒരു പാച്ച് ടെസ്റ്റ് നടത്താനും ചികിത്സ ആരംഭിക്കുന്നതിന് മുൻപ് ഒരു ഡോക്ടറുടെ ഉപദേശം തേടാനും ഡോക്ടർ ഗീതിക നിർദ്ദേശിച്ചു.