ഗർഭധാരണം ചില സ്ത്രീകളിൽ സ്വാഭാവികമായി തിളക്കം നൽകിയേക്കാം. മറ്റുചിലർക്ക് മുഖക്കുരു, പാടുകൾ തുടങ്ങിയ ചർമ്മപ്രശ്നങ്ങളും അനുഭവപ്പെടാം. അതിനാൽ, അവർക്ക് ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ ഉപയോഗിക്കേണ്ടി വന്നേക്കാം.
പക്ഷേ, ഗർഭിണികളായ സ്ത്രീകൾ ചില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് അഭികാമ്യമല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് അവരെയും അവരുടെ കുഞ്ഞിനെയും ദോഷകരമായി ബാധിക്കാം.
ഗർഭകാലത്ത് ഉപയോഗിക്കാൻ സുരക്ഷിതമായ അഞ്ച് ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ പാരാസ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ്-ഡെർമറ്റോളജി ഡോ. വിനയ് സിങ് പങ്കുവെയ്കക്കുന്നു.
മുഖം കഴുകുക
നിങ്ങളുടെ ദൈനംദിന ചർമ്മസംരക്ഷണ ദിനചര്യയിലെ ആദ്യത്തേതും ഏറ്റവും നിർണായകവുമായ ഘട്ടമാണ് മുഖം കഴുക എന്നത്. മറ്റ് ഉൽപ്പന്നങ്ങളിൽ നിന്നുള്ള പോഷകങ്ങൾ ആഗിരണം ചെയ്യാൻ കഴിയുന്ന ആരോഗ്യമുള്ള ചർമ്മത്തിന് ഇത് പ്രധാനമാണ്. “ഗർഭകാലത്ത് സൗമ്യവും സുരക്ഷിതവുമായ ഫെയസ് വാഷ് ഉപയോഗിക്കുന്നത് ഉറപ്പാക്കുക,” ഡോ. വിനയ് പറഞ്ഞു.
സൺസ്ക്രീൻ
ഗർഭകാലത്ത് ഫിസിക്കൽ സൺസ്ക്രീൻ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. “മൃഗങ്ങളിൽ സൺസ്‌ക്രീനുകൾക്ക് ചെറിയ വിഷാംശം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. സൺസ്‌ക്രീനുകളുടെ ചർമ്മമോ വ്യവസ്ഥാപിതമോ ആയ ആഗിരണം വളരെ പരിമിതമാണ്, പഠനങ്ങളിൽ നെഗറ്റീവ് ഇഫക്റ്റുകളൊന്നും കണ്ടെത്തിയില്ല, ”ഡോ.വിനയ് കൂട്ടിച്ചേർത്തു.
അസെലിക് ആസിഡ്
ഗർഭാവസ്ഥയിൽ അസെലിക് ആസിഡ് ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്ന് പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. “മുഖക്കുരുവിനെതിരെയുള്ള പ്രവർത്തനത്തിന്റെ കൃത്യമായ സംവിധാനം അജ്ഞാതമാണ്. എന്നിരുന്നാലും, ചർമ്മ-ഉപരിതലത്തിലെ അണുക്കളെ ഉന്മൂലനം ചെയ്യാനും വീക്കം കുറയ്ക്കാനും ഇത് സഹായിക്കുന്നു,” ഡോ. വിനയ് പറയുന്നു.
“മുഖക്കുരുവിന്, അസെലിക് ആസിഡ് ഒരു ക്രീമായിട്ടാണ് ലഭ്യമാകുന്നത്. ഏത് ക്രീമോ തൈലമോ ഉപയോഗിക്കുന്നതിനു മുൻപ്, ഡെർമറ്റോളജിസ്റ്റിന്റെ കൺസൾട്ടേഷൻ എപ്പോഴും നല്ലതാണ്, ” ഡോ.വിനയ് പറയുന്നു.
കൊക്കോ ബട്ടർ മോയ്സ്ചറൈസർ
ഗർഭാവസ്ഥയിൽ കൊക്കോ ബട്ടർ മോയ്സ്ചറൈസർ ഉപയോഗിക്കുന്നത് സുരക്ഷിതമാണ്. ഇത് സ്ട്രെച്ച് മാർക്കിൽ നിന്ന് ആശ്വാസം ലഭിക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ച മോയ്സ്ചറൈസറുകളിലൊന്നാണ്.
“എന്നിരുന്നാലും, ഒരു ക്രീമിനും സ്ട്രെച്ച് മാർക്കുകൾ തടയാനോ ഒഴിവാക്കാനോ കഴിയില്ല. നിങ്ങൾ എത്ര സൂക്ഷ്മതയോടെ മോയ്സ്ചറൈസർ പ്രയോഗിച്ചാലും അത് സ്ട്രെച്ച് മാർക്കുകൾ പൂർണ്ണമായും ഒഴിവാക്കില്ല. ,” വിദഗ്ധൻ പറഞ്ഞു.
വിറ്റാമിൻ സി
വൈറ്റമിൻ സി ഗർഭിണികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന സുരക്ഷിതമായ ഒന്നാണ്. ഗവേഷണ പ്രകാരം. “അകാല വാർദ്ധക്യം, പാരിസ്ഥിതിക ഓക്സിഡേറ്റീവ് സമ്മർദ്ദങ്ങൾ എന്നിവയിൽനിന്നു വിറ്റാമിൻ സി സംരക്ഷിക്കുന്നു.