ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മമാണോ നിങ്ങളുടെ ആഗ്രഹം?. എങ്കിൽ ആ തിളക്കം ലഭിക്കാൻ ആവശ്യത്തിന് വെളളം കുടിക്കുന്നുവെന്നും സൺസ്ക്രീൻ ഉപയോഗിക്കുന്നുവെന്നും ഉറപ്പുവരുത്തുക. ചർമ്മത്തിന്റെ ആരോഗ്യവും തിളക്കവും കൂട്ടാൻ ചില സിംപിൾ വഴികൾ.
ധാരാളം വെളളം കുടിക്കുക
നമ്മുടെ ശരീരത്തിലെ ഓരോ സംവിധാനവും പ്രവർത്തനവും ജലത്തെ ആശ്രയിച്ചിരിക്കുന്നു. ചർമ്മവും വ്യത്യസ്തമല്ല. വരണ്ട ചർമ്മത്തിന് പ്രതിരോധം കുറവായതിനാൽ ചുളിവുകൾ വരാനുള്ള സാധ്യത കൂടുതലാണ്, അതിനാൽ ചർമ്മത്തിൽ എത്താൻ ആവശ്യമായതും ജലാംശം നിലനിർത്താനും അളവിലുളള വെളളം കുടിക്കുന്നുവെന്ന് ഉറപ്പാക്കുക. ഒരു ദിവസം രണ്ട് മുതൽ മൂന്ന് ലിറ്റർ വരെ വെളളം കുടിക്കുക.
ചർമ്മ സംരക്ഷണം വീട്ടിൽ മാത്രമാകരുത്
ചർമ്മ പരിപാലനം വീട്ടിൽ മാത്രമായി ഒതുക്കേണ്ട, എവിടെ ആയിരുന്നാലും നിങ്ങളുടെ ഹാൻഡ്ബാഗിൽ ചർമ്മ സംരക്ഷണത്തിനുളളവ കരുതുക. ഏറ്റവും സെൻസിറ്റീവ് സ്വഭാവമുളള ചർമ്മം പോലും തണുപ്പിക്കാനും ശാന്തമാക്കാനും വാട്ടർ സ്പ്രേ ഉപയോഗിക്കാം. ഇത് ചർമ്മത്തിന് ടോൺ നൽകുക മാത്രമല്ല, ചൂടുള്ള ദിവസങ്ങളിൽ മേക്കപ്പ് സെറ്റ് ചെയ്യാനും ചർമ്മത്തെ റീഫ്രെഷ് ചെയ്യാനും സഹായിക്കും, ഒപ്പം ചർമ്മത്തെ മൃദുവാക്കുകയും ചെയ്യും.
മേക്കപ്പ് എപ്പോഴും നീക്കം ചെയ്യുക
ഉറങ്ങാൻ പോകുന്നതിനു മുൻപ് മേക്കപ്പ് നീക്കം ചെയ്യുക. വേനൽക്കാലത്ത് രാത്രിയിൽ സ്വാഭാവികമായും ചൂടും വിയർപ്പും ഉണ്ടാകും, മേക്കപ്പ് നീക്കം ചെയ്തില്ലെങ്കിൽ ബാക്ടീരിയകൾ വികസിക്കാനുള്ള സാധ്യത കൂടുതലാണ്, ഇത് സുഷിരങ്ങൾ തടയുകയും പാടുകളോ വരണ്ട പാച്ചുകളോ പോലെ മോശം ചർമ്മത്തിനുളള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
Read More: മൃദുവായതും തിളക്കമുള്ളതുമായ ചർമ്മത്തിനൊരു സിംപിൾ ക്രീം
ചർമ്മത്തിന് യോജിച്ച ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക
ചിലർ ചർമ്മത്തിൽ പാടുകൾ ഇല്ലാതാക്കാൻ ടൂത്ത് പേസ്റ്റ് ഉപയോഗിക്കാറുണ്ട് – ടൂത്ത് പേസ്റ്റ് നിങ്ങളുടെ പല്ലുകൾക്കുള്ളതാണ്, അത് നിങ്ങളുടെ ശരീരത്തിലെ ഏറ്റവും കഠിനമായ പ്രതലങ്ങളിൽ ഒന്നാണ്. ചർമ്മത്തിൽ ഉപയോഗിക്കുന്നത് അതിനെ തകരാറിലാക്കുകയും വരണ്ടതാക്കുകയും ചെയ്യും.
സൺസ്ക്രീൻ ഉപയോഗിക്കുക
പുറത്തിറങ്ങുമ്പോൾ എപ്പോഴും സൺസ്ക്രീൻ ഉപയോഗിക്കുക. യുവിഎ കിരണങ്ങൾ ചർമ്മത്തിന്റെ പ്രായത്തിന് കാരണമാകുന്നു, കാരണം അവ ചർമ്മത്തിന്റെ ഉപരിതലത്തിലേക്ക് കൂടുതൽ ആഴത്തിൽ തുളച്ചുകയറുകയും കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.