Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

വേനൽക്കാലത്തെ ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ കറ്റാർ വാഴ

വേനൽക്കാലത്ത് അനുഭവപ്പെടുന്ന ചർമ്മത്തിലെ തിണർപ്പ്, ചൊറിച്ചിൽ, പൊള്ളൽ എന്നിവയിൽ നിന്ന് അതിവേഗ ആശ്വാസം ലഭിക്കാൻ കറ്റാർ വാഴ സഹായിക്കും

aloe vera, ie malayalam

വേനൽക്കാലത്ത് സൂര്യപ്രകാശത്തിൽനിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ കഴിയുന്ന നിരവധി ഉൽപ്പന്നങ്ങൾ ആവശ്യമാണ്. പ്രകൃതിദത്തമായ പലതും ഉണ്ടെങ്കിലും അവയിൽ മുന്നിൽ നിൽക്കുന്നത് കറ്റാർ വാഴയാണ്. വേനൽക്കാലത്ത് ചർമ്മ സംരക്ഷണത്തിന് കറ്റാർ വാഴ മികച്ചതാണ്. ചർമ്മം മൃദുവായതും തിളക്കമുളളതുമാക്കാൻ ഉത്തമമാണ് കറ്റാർ വാഴ. ഇതിന്റെ അഞ്ച് പ്രധാന നേട്ടങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ചർമ്മത്തിലെ ജലാംശം നഷ്ടപ്പെടൽ

വേനൽക്കാലത്ത് നിർജലീകരണം ഒഴിവാക്കാനായി നമ്മളെല്ലാം നിറയെ വെളളം കുടിക്കാറുണ്ട്. ശരീരം പോലെ തന്നെ വേനൽക്കാലത്ത് ചർമ്മത്തെയും നിർജലീകരണത്തിൽനിന്നും സംരക്ഷിക്കേണ്ടതുണ്ട്. നിരന്തരം വെള്ളം നഷ്ടപ്പെടുന്നതും വിയർക്കുന്നതും കാരണം നമ്മുടെ ചർമ്മം വരണ്ടതും പരുക്കനുമാകുന്നു. കറ്റാർ വാഴ കൊണ്ടുളള മോയ്‌സ്ചുറൈസറുകളും ഹൈഡ്രേഷൻ ജെല്ലുകളോ അല്ലെങ്കിൽ ക്രീമുകളോ പുരട്ടുന്നത് ചർമ്മത്തിലെ ജലാംശം വർധിപ്പിക്കാനും തിളക്കം നൽകാനും സഹായിക്കും.

അതിവേഗ ആശ്വാസം

വേനൽക്കാലത്ത് അനുഭവപ്പെടുന്ന ചർമ്മത്തിലെ തിണർപ്പ്, ചൊറിച്ചിൽ, പൊള്ളൽ എന്നിവയിൽ നിന്ന് അതിവേഗ ആശ്വാസം ലഭിക്കാൻ കറ്റാർ വാഴ സഹായിക്കും. തിണർപ്പും ചൊറിച്ചിലുമുളള ഭാഗങ്ങളിൽ കറ്റാർ വാഴയുടെ നീര് പുരട്ടുക. മികച്ച ഫലം കിട്ടാനായി രാത്രി മുഴുവൻ മുഖത്ത് ഇത് നിലനിർത്തുക. രാവിലെ കഴുകി കളയുക.

Read More: ചുംബനംകൊണ്ട് മുഖസൗന്ദര്യം വർധിപ്പിക്കാം; ‘കിസ് ഡേ’യിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഏതു തരം ചർമ്മത്തിനും ഉത്തമം

ഏതു തരത്തിലുളള ചർമ്മക്കാർക്കും അനുയോജ്യമായ പ്രകൃതിദത്ത ഘടകമാണ് കറ്റാർ വാഴ. സെൻസിറ്റീവ് ചർമ്മമുളളവർക്ക് വേനൽക്കാലത്ത് ഉണ്ടാകുന്ന പൊള്ളൽ, വരണ്ട ചർമ്മത്തിലെ ജലാംശം നഷ്ടപ്പെടൽ അല്ലെങ്കിൽ ചൊറിച്ചിൽ എന്നിവയ്ക്കുള്ള മികച്ച പരിഹാര മാർഗമാണ് കറ്റാർ വാഴ.

വൈവിധ്യമാർന്ന ഘടകം

നിർജലീകരണം, തിളക്കം, മോയ്‌സ്ചറൈസിങ് തുടങ്ങി നിരവധി ഗുണങ്ങളാൽ വൈവിധ്യമാർന്ന സൗന്ദര്യ ഘടകമാണിത്. വേനൽക്കാലത്ത് ചർമ്മപ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന ദോഷകരമായ അൾട്രാവയലറ്റ് രശ്മികൾക്കെതിരെ പൊരുതാൻ സൺസ്ക്രീമുകളുമായി സംയോജിപ്പിച്ച് ഉപയോഗിക്കാം. വരണ്ട ചർമ്മത്തെ ജലാംശം നിലനിർത്തുക മാത്രമല്ല, സൂര്യന്റെ ദോഷകരമായ രശ്മികളിൽ നിന്ന് കറ്റാർ വാഴ സംരക്ഷിക്കുകയും ചെയ്യുന്നു.

ഫെയ്സ് പാക്കുകൾ

പലരും ഇപ്പോൾ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. ദൈനംദിന തിരക്കിൽനിന്ന് അൽപ സമയം സൗന്ദര്യ സംരക്ഷണത്തിനും മാറ്റി വയ്ക്കാം. കറ്റാർ വാഴ ഉപയോഗിച്ചുളള ഫെയ്സ് പാക്കുകളോ ഹെയർ പാക്കുകളോ തയ്യാറാക്കാം. കറ്റാർ വാഴ നീര് എടുത്ത് വെറുതെ മുഖത്തു പുരട്ടുന്നതും നല്ലതാണ്. വേനൽക്കാലത്തെ എല്ലാ ചർമ്മ പ്രശ്നങ്ങളെ അകറ്റാൻ കറ്റാർ വാഴ സഹായിക്കും.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Five reasons you must add aloe vera to your summer skincare

Next Story
ആലിയ ഭട്ടിന്റെ പിറന്നാൾ ദിന വസ്ത്രത്തിന്റെ വില അറിയാമോ?alia bhatt, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com