scorecardresearch

ധാരാളം വെള്ളം കുടിച്ചിട്ടും മുഖക്കുരു വരുന്നത് എന്തുകൊണ്ട്?

മുഖക്കുരുവിനെ ചെറുക്കാനുള്ള മാർഗങ്ങൾ നിങ്ങൾ ഇന്റർനെറ്റിൽ തിരഞ്ഞിട്ടുണ്ടാകാം. അവ പരീക്ഷിക്കുന്നതിന് മുൻപ് അത് മുഖത്തിന് ഗുണം ചെയ്യുമോ എന്നറിയുക

acne, beauty tips, ie malayalam,skincare, acne, acne breakouts, gym habits, gym habits causing acne, Indian Express, lifestyle, beauty, gymming
പ്രതീകാത്മക ചിത്രം

മുഖക്കുരു എന്നത് ലിംഗഭേദമില്ലാതെ മിക്ക വ്യക്തികളെയും ബാധിക്കുന്ന സാധാരണമായ ഒരു കോശജ്വലന ത്വക്ക് അവസ്ഥയാണ്. ജനിതകശാസ്ത്രം, പരിസ്ഥിതി, ചർമ്മ ഉൽപ്പന്നങ്ങൾ, മരുന്നുകൾ, ചില ആരോഗ്യസ്ഥിതികൾ എന്നിങ്ങനെ പല ഘടകങ്ങളും മുഖക്കുരുവിന് കാരണമാകും. എന്നാൽ, മിക്ക കാര്യങ്ങളെയും പോലെ, ഇവയ്ക്കും ഏറ്റവും അനുയോജ്യമായ ഒരു പ്രതിവിധി ഇല്ല. പലരുടെയും ചർമ്മം പല തരത്തിലായതിനാൽ അത് ഒരു പ്രത്യേക മാർഗം ഇല്ല.

അതുപോലെ, നിങ്ങൾക്ക് ഇടയ്ക്കിടെ മുഖക്കുരു ഉണ്ടായാൽ ആരോഗ്യ വിദഗ്ധനെ സമീപിക്കുക. ഇവ എങ്ങനെ ഒഴിവാക്കാം എന്നത് നിരവധി തവണ ഇന്റർനെറ്റിൽ തിരഞ്ഞിട്ടുണ്ടാകാം. നിങ്ങൾ കണ്ടെത്തുന്ന പല കാര്യങ്ങൾക്കും ശാസ്ത്രീയമായ തെളിവുകൾ ഉണ്ടാകില്ല.

“മുഖക്കുരു തീർച്ചയായും ഗുരുതരമായ ഒരു രോഗമല്ലെങ്കിലും, ഇത് അസ്വസ്ഥതയ്ക്ക് കാരണമാകുന്നു. കൂടാതെ ആത്മവിശ്വാസത്തെയും ബാധിക്കുന്നു. സ്കിൻ ക്രീമുകൾ, മരുന്നുകൾ, ജീവിതരീതിയിലെ മാറ്റങ്ങൾ എന്നിവയുൾപ്പെടെയുള്ള വ്യത്യസ്‌ത രീതികളിലൂടെ ചർമ്മ വീക്കത്തിന്റെ പാർശ്വഫലങ്ങൾ നിരീക്ഷിക്കാനും കുറയ്ക്കാനും സാധിക്കും, ” മുഖക്കുരുവിനെക്കുറിച്ച് ഗുരുഗ്രാമിലെ പ്ലാസ്റ്റിക് സർജറിയിലെ എച്ച്ഒഡിഡോ. മൻദീപ് സിങ് പറയുന്നു.

മിഥ്യ — എനിക്ക് വരണ്ട ചർമ്മമാണ് എന്നിട്ടും മുഖക്കുരു വരുന്നു

മുഖക്കുരു സാധാരണയായി എണ്ണമയമുള്ള ചർമ്മവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ വരണ്ട ചർമ്മത്തിൽ പോലും മുഖക്കുരു ഉണ്ടാകാം. പ്രത്യേകിച്ച് മുതിർന്നവരിൽ സെബത്തിൽ ഉപയോഗിച്ച് രോമകൂപം പ്ലഗ്ഗിംഗ് ചെയ്യുന്നത് ഹോർമോൺ മുഖക്കുരുവിന് കാരണമാകുന്നു.

വരണ്ട ചർമ്മം ഉപരിതലത്തിൽ മൃതകോശങ്ങൾ അടിഞ്ഞുകൂടുന്നതിന് കാരണമാകുമെന്നും ഇത് സുഷിരങ്ങൾ അടയ്‌ക്കാനും മുഖക്കുരു വികസിപ്പിക്കാനും കാരണമാകുമെന്ന് സമ്മതിച്ചുകൊണ്ട് ഡോ. മൻദീപ് പറഞ്ഞു. “കൂടാതെ, വരണ്ട ചർമ്മത്തിന് വേണ്ടി രൂപകൽപ്പന ചെയ്ത ചില ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളിൽ സുഷിരങ്ങൾ അടയുകയോ ചർമ്മത്തെ പ്രകോപിപ്പിക്കുകയോ ചെയ്യുന്ന ഘടകങ്ങൾ അടങ്ങിയിരിക്കാം. ഇത് മുഖക്കുരുവിലേക്ക് നയിക്കുന്നു,” ഡോ. മൻദീപ് കൂട്ടിച്ചേർത്തു.

മിഥ്യ – ഞാൻ നാല് ലിറ്റർ വെള്ളം കുടിക്കുന്നു. എന്തുകൊണ്ടാണ് എനിക്ക് ഇപ്പോഴും മുഖക്കുരു വരുന്നത്?

നാല് ലിറ്റർ വെള്ളം നിങ്ങൾ ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നതിന് കാരണമാകും എന്നല്ലാതെ മുഖക്കുരുവിന് മാറ്റമുണ്ടാകില്ല. ആരോഗ്യമുള്ള ചർമ്മത്തിന് മതിയായ ജലാംശം അത്യാവശ്യമാണ്, എന്നാൽ മുഖക്കുരു അതിലും സങ്കീർണ്ണമായ ഒരു അവസ്ഥയാണ്.

സമാനമായ രീതിയിൽ, മതിയായ ജലാംശം ചർമ്മത്തിന്റെ ഈർപ്പം സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുകയും അതിന്റെ സ്വാഭാവിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും വിഷവസ്തുക്കളെ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നുവെന്ന് ഡോ മൻദീപ് പറഞ്ഞു. “ശരിയായ ജലാംശം ആരോഗ്യകരമായ ചർമ്മത്തെ പ്രോത്സാഹിപ്പിക്കുകയും വരൾച്ച കുറയ്ക്കുകയും ചെയ്യും. പക്ഷേ ഇത് മുഖക്കുരു ഉണ്ടാകുന്നത് തടയുന്നില്ല,” അദ്ദേഹം പറഞ്ഞു.

മിഥ്യ – ഞാൻ മേക്കപ്പൊന്നും ചെയ്യാറില്ല, മുഖക്കുരുവിന് ഏറ്റവും സാധാരണമായ കാരണം അതല്ലേ?

അല്ല. മേക്കപ്പ് ശരിയായി വൃത്തിയാക്കാതിരിക്കുക, ദിവസേന ഉയർന്ന കവറേജ് ഫൗണ്ടേഷൻ ധരിക്കുക എന്നത് മുഖക്കുരുവിന് കാരണമായേക്കാം. എന്നാൽ മേക്കപ്പ് ചെയ്യാതെ ഇരിക്കുന്നത് മുഖക്കുരുവിൽനിന്നു രക്ഷിക്കും എന്ന് അർഥമാക്കുന്നില്ല.

എല്ലാ മേക്കപ്പ് ഉൽപ്പന്നങ്ങളും എല്ലാവരിലും മുഖക്കുരുവിന് കാരണമാകില്ല എന്ന് ഡോ. മൻദീപ് പറഞ്ഞു. പല സൗന്ദര്യവർദ്ധക ബ്രാൻഡുകളും ഇപ്പോൾ കോമഡോജെനിക് അല്ലാത്തതോ എണ്ണ രഹിതമായതോ ആയ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു, അവ സുഷിരങ്ങൾ അടയ്‌ക്കാനും മുഖക്കുരു ഉണ്ടാകാനുള്ള സാധ്യതയും കുറവാണ്.

മിഥ്യ – ഞാൻ വീട്ടിൽ പാകം ചെയ്ത ഭക്ഷണമാണ് കഴിക്കുന്നു. ഞാൻ ജങ്ക് ഫുഡ് കഴിക്കാറില്ല പക്ഷേ എനിക്ക് ഇപ്പോഴും മുഖക്കുരു വരുന്നു

മുഖക്കുരുവും ഏതെങ്കിലും പ്രത്യേക ഭക്ഷണവും തമ്മിൽ പരസ്പരബന്ധം സ്ഥാപിക്കുന്ന സോളിഡ് മെഡിക്കൽ പഠനങ്ങളൊന്നുമില്ല. പഞ്ചസാരയും പാലുൽപ്പന്നങ്ങളും മുഖക്കുരു വർദ്ധിപ്പിക്കും എന്നതിന് ശക്തമായ തെളിവുകളുണ്ട്, എന്നാൽ അത് എല്ലാവർക്കും ബാധകമല്ല.

എന്നിരുന്നാലും, ഡയറ്റും മുഖക്കുരുവും തമ്മിലുള്ള ബന്ധം ഇപ്പോഴും ഗവേഷണം നടക്കുന്ന വിഷയമാണ്. ഇത് ഇതുവരെ പൂർണ്ണമായി മനസ്സിലായിട്ടില്ലെങ്കിലും, ചില ഭക്ഷണങ്ങൾ ചില വ്യക്തികളിൽ മുഖക്കുരുവിന്റെ വികാസത്തെയോ തീവ്രതയെയോ സ്വാധീനിച്ചേക്കാമെന്നതിന് ചില തെളിവുകൾ ഉണ്ടെന്നും ഡോ മൻദീപ് പറഞ്ഞു. എന്നിരുന്നാലും, മുഖക്കുരുവിനുള്ള ഭക്ഷണത്തിന്റെ സ്വാധീനം ഓരോ വ്യക്തിക്കും വ്യത്യാസപ്പെടാം എന്നത് ശ്രദ്ധിക്കേണ്ടതാണ്.

മിഥ്യ – ഞാൻ ദിവസം 3-4 തവണ മുഖം കഴുകും, പക്ഷേ മുഖക്കുരു മാറുന്നതായി തോന്നുന്നില്ല

മുഖം കഴുകാത്തതിനാൽ നിങ്ങൾക്ക് മുഖക്കുരു ഉണ്ടാവില്ല. അമിതമായി കഴുകുന്നതിലൂടെ നിങ്ങൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നുണ്ടാകാം. “നിങ്ങളുടെ മുഖം വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണെങ്കിലും, അമിതമായി കഴുകുന്നത് സ്വാഭാവിക എണ്ണകളെ ഇല്ലാതാക്കുകയും ചർമ്മത്തിന്റെ പിഎച്ച് ബാലൻസ് തടസ്സപ്പെടുത്തുകയും വരണ്ടതാക്കുകയും പ്രകോപിപ്പിക്കുകയും വീക്കം ഉണ്ടാക്കുകയും ചെയ്യും. ഈ ഘടകങ്ങൾ മുഖക്കുരു വഷളാക്കാം അല്ലെങ്കിൽ മറ്റ് ചർമ്മ പ്രശ്നങ്ങൾക്ക് കാരണമാകും,” ഡോ. മൻദീപ് പറഞ്ഞു.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Five most common acne myths