ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ത്വക്ക്. അതുകൊണ്ടു തന്നെ ചർമ്മത്തെ നല്ല രീതിയിൽ പരിപാലിക്കുക എന്നത് മാറ്റി നിർത്താനാകാത്ത കാര്യമാണ്. ആഴ്ചയിലൊരിക്കലെങ്കിലും ചർമ സംരക്ഷണത്തിനായി സമയം മാറ്റിവയ്‌ക്കേണ്ടതുണ്ട്. ഇനി അഥവാ സമയം ഇല്ലെങ്കിലും പ്രശ്നമില്ല ഒരു അഞ്ചു മിനിറ്റു മതി നിങ്ങളുടെ ചർമ പ്രശ്നങ്ങളെയെല്ലാം അകറ്റാൻ. മുഖകുരു, കരിവാളിപ്പ് തുടങ്ങിയ എല്ലാ തരത്തിലുള്ള ചർമ പ്രശ്നങ്ങൾക്കുള്ള പരിഹാരം പറയുകയാണ് ബ്യൂട്ടി ബ്ളോഗറായ പ്രിയ.
വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു ഫെയ്സ്മാസ്ക് പരിചയപ്പെടുത്തുകയാണ് പ്രിയ. വീട്ടിൽ തന്നെയുള്ള പദാർത്ഥങ്ങളാണ് ഇതിനു ആവശ്യമായുള്ളത്. ഉരുഴക്കിഴങ്ങ്, തക്കാളി, നാരങ്ങ എന്നിവയുടെ നീരെടുക്കുക.ഉരുഴക്കിഴങ്ങ് ചെറുതായി അരിഞ്ഞ ശേഷം അതിലെ നീര് പിഴിഞ്ഞെടുക്കാവുന്നതാണ്. ഇവയുടെ നീരെടുത്ത ശേഷം മഞ്ഞൾപൊടി, കോഫി പൗഡർ, അലോവര ജെൽ എന്നിവ ഇതിലേക്ക് മിക്സ് ചെയ്യാം.
മാസ്ക് മുഖത്ത് പുരട്ടിയ ശേഷം നല്ലവണ്ണം ഉണങ്ങുന്നതു വരെ വെയ്റ്റ് ചെയ്യാവുന്നതാണ്. ഉണങ്ങിയെന്ന് ഉറപ്പായ ശേഷം കൈ കൊണ്ട് ഉരച്ചു കളയാം. അതു കഴിഞ്ഞ് വെള്ളം ഉപയോഗിച്ച് കഴുകാം. തിളക്കമാർന്ന ചർമ നേടാൻ ഇനി വെറും അഞ്ചു മിനിറ്റു മതി.