നിങ്ങൾ പ്രൊഫഷണലോ കോളേജ് വിദ്യാർത്ഥിയോ അല്ലെങ്കിൽ മേക്കപ്പ് പരീക്ഷിക്കുന്നത് ആസ്വദിക്കുന്ന ഒരാളോ ആണെങ്കിൽ, എളുപ്പമുള്ള ദിനചര്യ സൃഷ്ടിക്കുക എന്നതാണ് ഏറ്റവും വലിയ ലക്ഷ്യം. മുഖം നിറയെ മേക്കപ്പ് ചെയ്യുന്ന കാലം കഴിഞ്ഞു
പതിവ് ഉപയോഗത്തിനുള്ള അവശ്യ മേക്കപ്പ് ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനുള്ള ഒരു എളുപ്പ ഗൈഡാണ് നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ മേക്കപ്പ് ബോക്സിൽ
സൂക്ഷിക്കേണ്ട അഞ്ച് ഉൽപ്പന്നങ്ങളെക്കുറിച്ച് വിദഗ്ധർ പറയുന്നു.
ബിബി ക്രീം
‘ബ്യൂട്ടി ബാം’ എന്നറിയപ്പെടുന്ന ഒരു ബിബി ക്രീം സ്ഥിരമായി ഫൗണ്ടേഷന് പകരമുള്ള മികച്ച ഉൽപ്പന്നമാണ്. മുഖത്ത് നേരിയ കവറേജ് നൽകുന്ന ഇവ മൃദുവായ ‘നോ മേക്കപ്പ്’ ലുക്ക് സൃഷ്ടിക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗമാണ്. ബിബി ക്രീമുകൾക്ക് ചെലവും കുറവാണ്.
ഐലൈനർ
ഒരു ഐലൈനറിന് ഏത് സമയത്തും നിങ്ങളുടെ മേക്കപ്പ് ലുക്ക് ഉണ്ടാക്കാനോ തകർക്കാനോ കഴിയും! മികച്ച ഐ ലൈനർ നിങ്ങളുടെ കണ്ണുകളെ മെച്ചപ്പെടുത്തു. ഇത് നിങ്ങളെ ഒരു മേക്കപ്പ് വിദഗ്ദയാക്കുന്നു. ലൈനറുകൾ പെൻസിലുകൾ, ലിക്വിഡ് ഐലൈനറുകൾ, വാട്ടർപ്രൂഫ് ഐലൈനറുകൾ, ഐലൈനർ ബ്രഷുകൾ, ജെൻ ഐലൈനറുകൾ എന്നിങ്ങനെ വിവിധ ആകൃതിയിലും വലിപ്പത്തിലും ലഭ്യമാണ്.
ആംഗിൾ ബ്രോ ബ്രഷ്
ആരോഗ്യമുള്ള പുരികങ്ങളും മേക്കപ്പിന്റെ ഭാഗമാണ്. ഒരു ആംഗിൾ ബ്രോ ബ്രഷ് ഇത് നേടാൻ നിങ്ങളെ സഹായിക്കുന്നു.
മസ്കാര
മേക്കപ്പ് അൽപം കുറയ്ക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അനുയോജ്യമായ ഒരു ഉൽപ്പന്നമാണിത്. നിങ്ങളുടെ കണ്ണുകളിലേക്ക് ശ്രദ്ധ ആകർഷിക്കുന്നതിനുള്ള ആത്യന്തിക മാർഗമാണ് മസ്‌കാരകൾ. നിങ്ങളുടെ കണ്പീലികളുടെ സ്വാഭാവിക സൗന്ദര്യത്തിന് ഊന്നൽ നൽകിക്കൊണ്ടാണ് ഇവ ഉപയോഗിക്കുന്നത്. ലിപ് ബാമും സൺസ്‌ക്രീനും ഉപയോഗിച്ച് പുറത്തിറങ്ങാൻ ആഗ്രഹിക്കുന്ന ദിവസങ്ങളിൽ പോലും മസ്കാര മികച്ചതായി കാണപ്പെടും.
ലിപ്സ്റ്റിക്ക് അല്ലെങ്കിൽ ലിപ് ടിന്റ്
ചുണ്ടുകളിലെ ആകർഷകമായ നിറം എപ്പോഴും മനോഹരമാണ്. ലൈറ്റ് ടിന്റിന്റെയോ ലിപ് ബാമിന്റെയോ പോഷകഗുണങ്ങൾ ദിവസം മുഴുവൻ ലഭിക്കാൻ ആഗ്രഹിക്കുന്ന നിരവധി പേരുണ്ട്. ജോജോബ ഓയിൽ, വിറ്റാമിൻ ഇ മുതലായവ പോലുള്ള മോയ്സ്ചറൈസിംഗ് ചേരുവകൾ അടങ്ങിയ ലിപ്സ്റ്റിക്കുകൾ അല്ലെങ്കിൽ ലിപ് ടിന്റുകൾ നിങ്ങളുടെ ചുണ്ടുകളെ സംരക്ഷിക്കുന്നതിലും മേക്കപ്പിന് സ്വാഭാവിക തിളക്കം നൽകുകയും ചെയ്യുന്നു.