scorecardresearch
Latest News

നിങ്ങളുടെ മുഖത്ത് ഉപയോഗിക്കാൻ പാടില്ലാത്ത അഞ്ച് ചേരുവകൾ

ഡിഐവൈ ഫെയ്സ് മാസ്ക്, വീട്ടിൽ ഉണ്ടാക്കുന്ന ഫെയ്സ് മാസ്ക് എന്നിവ വളരെ ജനപ്രിയമാണ്. എന്നാൽ അവ എത്രത്തോളം ഫലപ്രദമാണ്?

skincare, skincare tips, skincare mistakes, how to take care of skin, healthy skin
പ്രതീകാത്മക ചിത്രം

ചർമ്മസംരക്ഷണത്തിന്റെ ഫലം ലഭിക്കാൻ വളരെ സമയം എടുത്തേക്കാം. ആരോഗ്യമുള്ളതും മിനുസമാർന്നതും മൃദുലവുമായ ചർമ്മം നേടുന്നതിനുള്ള ഇതിനായി ശ്രമിക്കേണ്ടതുണ്ട്. ചർമ്മസംരക്ഷണ ട്രെൻഡുകൾ മാറിക്കൊണ്ടിരിക്കുമ്പോൾ ഡിഐവൈ ഫെയ്സ് മാസ്ക്, വീട്ടിൽ ഉണ്ടാക്കുന്ന ഫെയ്സ് മാസ്ക് എന്നിവ വളരെ ജനപ്രിയമാണ്. എന്നാൽ അവ എത്രത്തോളം ഫലപ്രദമാണ്?

ഡിഐവൈ മാസ്കുകളുടെ പ്രയോജനത്തെക്കുറിച്ച് ഡെർമറ്റോളജിസ്റ്റ് ഡോ ഗീതിക മിത്തൽ ഗുപ്ത ഇൻസ്റ്റാഗ്രാമിൽ പറയുന്നു. നിങ്ങൾക്ക് ഡിഐവൈ മാസ്ക്കുകൾ ഇഷ്ടമാണോ? അവ ഉപയോഗിക്കാറുണ്ടോ? അതിനായി അടുക്കളയിൽ നിന്നുള്ള ചേരുവകളാണോ ഉപയോഗിക്കുന്നത്? ഇപ്പോൾ തന്നെ അത് നിർത്തുക “.

അടുക്കളിയിലെ അവശ്യവസ്തുക്കളിൽ നിന്ന് നിർമ്മിച്ച ഡിഐവൈ മാസ്കുകൾ നിർമ്മിക്കാൻ എളുപ്പവും ചെലവ് കുറഞ്ഞതുമാണെങ്കിലും, ചർമ്മസംരക്ഷണ ആശങ്കകൾക്ക് അവ ദീർഘകാല പരിഹാരമൊന്നും നൽകുന്നില്ല.

സ്വാഭാവിക ചേരുവകൾ അടങ്ങിയ മാസ്കുകളുടെ ഉപയോഗം “യുവിഎ രശ്മികളുമായി പ്രതിപ്രവർത്തിക്കുകയും കുമിളകൾ, അണുബാധകൾ, സംവേദനക്ഷമത എന്നിവ ഉണ്ടാക്കുകയും ചെയ്യും”, ഡോ.ഗീതിക വിശദീകരിച്ചു.

നിങ്ങളുടെ ചർമ്മത്തിൽ കർശനമായി ഉപയോഗിക്കാൻ പാടില്ലാത്ത ചേരുവകൾ

നാരങ്ങ

വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ടെങ്കിലും, ഡിഐവൈ മാസ്കുകളിൽ നാരങ്ങകൾ ഉപയോഗിക്കരുത്. അവയിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് സെൻസിറ്റീവ് ചർമ്മമുള്ളവരെ ഇറിറ്റേറ്റ് ചെയ്യുന്നതിന് കാരണമായേക്കാം.

ഹെൽത്ത്‌ലൈൻ പറയുന്നതനുസരിച്ച്, നാരങ്ങ നീര് മുഖത്ത് പുരട്ടുന്നത് സിട്രസ് പഴങ്ങളോടുള്ള ഒരു തരം ചർമ്മ പ്രതികരണമായ ഫൈറ്റോഫോട്ടോഡെർമറ്റൈറ്റിസിന് കാരണമാകും. നാരങ്ങ നീര് സൂര്യാഘാതം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും.

കറുവപ്പട്ട

ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ഒരു സുഗന്ധവ്യഞ്ജനമായ കറുവപ്പട്ട, ഊഷ്മളവും അതിന് ആശ്വാസകരവുമായ സ്വാദുമുണ്ട്. പക്ഷേ, ഡിഐവൈ ഫെയ്സ് മാസ്ക്കിന് ഇത് നല്ലതല്ല. ഹെൽത്ത്‌ലൈൻ അനുസരിച്ച്, കറുവപ്പട്ട ചർമ്മത്തിൽ പുരട്ടുന്നത് “ചുവപ്പിനും ഇറിറ്റേഷനും” കാരണമാകും. സെൻസിറ്റീവ് ചർമ്മമുള്ളവർ അതിൽ നിന്ന് മാറിനിൽക്കണം.

ആപ്പിൾ സിഡെർ വിനെഗർ

അടുത്തിടെ, ആപ്പിൾ സിഡെർ വിനെഗർ ചർമ്മരോഗങ്ങൾക്കുള്ള ഒരു ജനപ്രിയ പ്രതിവിധിയായി മാറിയിരിക്കുന്നു. എന്നിരുന്നാലും, പുളിപ്പിച്ച മിശ്രിതവും ഉയർന്ന അസിഡിറ്റി ഉള്ളതും ചർമ്മത്തിന്റെ സ്വാഭാവിക ബാരിയറിനെ തടസ്സപ്പെടുത്തുന്നതുമാണ്.

മെഡിക്കൽ ന്യൂസ് ടുഡേ പറയുന്നതനുസരിച്ച്, ആപ്പിൾ സിഡെർ വിനെഗർ, ചില സന്ദർഭങ്ങളിൽ അമിതമായി ഉപയോഗിക്കുമ്പോൾ, രാസവസ്തുക്കൾ ശരീരത്തിന് ദോഷം ചെയ്യും.

വെജിറ്റബിൾ ഓയിൽ

ചർമ്മസംരക്ഷണത്തിൽ വെജിറ്റബിൾ ഓയിലിന്റെ ഉപയോഗം പണ്ടുമുതലേ പ്രചാരത്തിലുണ്ട്. എന്നാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കണം. എല്ലാവരുടെയും ചർമ്മ തരം വ്യത്യസ്തമാണ്, അതിനാൽ, മറ്റൊരാൾക്ക് വേണ്ടി പ്രവർത്തിച്ചത് നിങ്ങളുടെ ചർമ്മത്തിന് യോജിക്കണമെന്നില്ല.

ഇന്റർനാഷണൽ ജേണൽ ഓഫ് ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിച്ച ‘ഡെർമറ്റോളജിയിലെ വെജിറ്റബിൾ ഓയിൽ ഉപയോഗം: ഒരു അവലോകനം’ എന്ന തലക്കെട്ടിൽ 2017-ൽ നടത്തിയ ഒരു പഠനത്തിൽ, വെജിറ്റബിൾ ഓയിൽെ പ്രതികൂല ഫലങ്ങൾ വളരെ കുറവാണെങ്കിലും, കോൺടാക്റ്റ് ഡെർമറ്റൈറ്റിസ്, പിറ്റിരിയാസിസ് റോസ പോലുള്ള ലൈക്കനോയിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നു.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Five ingredients you shouldnt be applying to your face