scorecardresearch

Latest News

ഫെയ്സ് മാസ്കുകളിൽ ചേർക്കാൻ പാടില്ലാത്ത നാലു ചേരുവകൾ

വീട്ടിൽ തന്നെ തയ്യാറാക്കുന്ന ഫെയ്സ് മാസ്ക്കുകൾ ഇഷ്ടപ്പെടുന്നവരാണോ? അടുക്കളയിൽ നിന്നുള്ള ചേരുവകൾ നിങ്ങൾ ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ ഇപ്പോൾ തന്നെ നിർത്തൂ

skin, beauty, ie malayalam

സൗന്ദര്യത്തിനും ചർമ്മസംരക്ഷണത്തിനും സമയവും നിരന്തര പ്രയത്നവും ആവശ്യമാണ്. ആരോഗ്യമുള്ളതും മിനുസമാർന്നതും മൃദുലവുമായ ചർമ്മം നേടുന്നതിനുള്ള മാർഗ്ഗങ്ങൾ വീട്ടിൽ തന്നെയുണ്ട്. ചർമ്മസംരക്ഷണ ട്രെൻഡുകൾ മാറിക്കൊണ്ടിരിക്കും. വീട്ടിൽ തന്നെ നിർമ്മിച്ച ഫെയ്സ് മാസ്കുകൾ വളരെക്കാലമായി ഒരു ജനപ്രിയ തിരഞ്ഞെടുപ്പാണ്. പക്ഷേ, അതിന്റെ ഫലപ്രാപ്തിയെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?.

വീട്ടിൽ തന്നെ തയ്യാറാക്കുന്ന ഫെയ്സ് മാസ്ക്കുകൾ ഇഷ്ടപ്പെടുന്നവരാണോ? അടുക്കളയിൽ നിന്നുള്ള ചേരുവകൾ നിങ്ങൾ ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ ഇപ്പോൾ തന്നെ നിർത്തൂവെന്ന് പറഞ്ഞിരിക്കുകയാണ് ഡെർമറ്റോളജിസ്റ്റ് ഡോ ഗീതിക മിത്തൽ ഗുപ്ത.

ഈ മാസ്കുകൾ നിർമ്മിക്കാൻ എളുപ്പവും ചെലവ് കുറഞ്ഞതുമാണെങ്കിലും, ചർമ്മ സംരക്ഷണ ആശങ്കകൾക്ക് അവ ദീർഘകാല പരിഹാരമൊന്നും നൽകുന്നില്ല. പ്രകൃതിദത്ത ചേരുവകൾ അടങ്ങിയ മാസ്കുകൾ യുവിഎ രശ്മികളുമായി പ്രതിപ്രവർത്തിക്കുകയും അണുബാധയ്ക്ക് കാരണമാവുകയും ചെയ്യുമെന്ന് ഡോക്ടർ വിശദീകരിച്ചു. ഫെയ്സ് മാസ്കുകളിൽ ഉപയോഗിക്കാൻ പാടില്ലാത്ത ചേരുവകളെക്കുറിച്ചും അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്.

നാരങ്ങ

വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ടെങ്കിലും, ഫെയ്സ് മാസ്കുകളിൽ നാരങ്ങകൾ ഉപയോഗിക്കരുത്. അവയിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് സെൻസിറ്റീവ് ചർമ്മമുള്ള ആളുകളിൽ പ്രശ്നങ്ങൾ ഉണ്ടാക്കാം.

കറുവപ്പട്ട

ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ഒരു സുഗന്ധവ്യഞ്ജനമായ കറുവപ്പട്ട, ഫെയ്സ് മാസ്കുകളിൽ നല്ലതല്ല. ഹെൽത്ത്‌ലൈൻ അനുസരിച്ച്, കറുവപ്പട്ട ചർമ്മത്തിൽ പുരട്ടുന്നത് ചുവപ്പിനും ചൊറിച്ചിലിനും കാരണമാകും. സെൻസിറ്റീവ് ചർമ്മമുള്ളവർ ഇത് ഉപയോഗിക്കുന്നതിൽ നിന്ന് മാറിനിൽക്കണം.

ആപ്പിൾ സിഡെർ വിനാഗിർ

അടുത്ത കാലത്തായി ആപ്പിൾ സിഡെർ വിനാഗിർ ചർമ്മരോഗങ്ങൾക്കുള്ള ഒരു ജനപ്രിയ പ്രതിവിധിയായി മാറിയിരിക്കുന്നു. ഈ മിശ്രിതം ഉയർന്ന അസിഡിറ്റി ഉള്ളതും ചർമ്മത്തിന്റെ സ്വാഭാവിക പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതുമാണ്. മെഡിക്കൽ ന്യൂസ് ടുഡേ പ്രകാരം, ആപ്പിൾ സിഡെർ വിനാഗിർ അമിതമായി ഉപയോഗിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും.

വെജിറ്റബിൾ ഓയിൽ

ചർമ്മസംരക്ഷണത്തിൽ സസ്യ എണ്ണകളുടെ ഉപയോഗം പണ്ടുമുതലേ പ്രചാരത്തിലുണ്ട്. എങ്കിലും എല്ലാവരുടെയും ചർമ്മത്തിന്റെ തരം വ്യത്യസ്തമാണ്, അതിനാൽ ചിലർക്ക് ചർമ്മത്തിന് നല്ലതാണെങ്കിലും മറ്റു ചിലർക്ക് അങ്ങനെയാകണമെന്നില്ല.

Read More: തിളങ്ങുന്ന ചർമ്മത്തിന് നാലു സിംപിൾ ടിപ്‌സ്

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Five ingredients you shouldnt be applying to your face