scorecardresearch
Latest News

സൺസ്‌ക്രീൻ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

പുതിയ സൺസ്ക്രീൻ വാങ്ങാൻ നോക്കുകയാണോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

sunscreen, sunscreen allergy, sunscreen allergy symptoms, sunscreen allergy tips, sunscreen tips, sunscreen benefits, sunscreen skin, skincare tips
പ്രതീകാത്മക ചിത്രം

ചർമ്മസംരക്ഷണത്തിലെ സൺസ്ക്രീൻ ഉപയോഗം വളരെ പ്രധാനപ്പെട്ട ഒന്നാണ്. സൺസ്‌ക്രീൻ ധരിക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ച് ആരോഗ്യ വിദഗ്ധർ ഇടയ്ക്കിടെ ഓർമ്മിപ്പിക്കാറുണ്ട്. നിങ്ങളുടെ ചർമ്മത്തിന് പരമാവധി സംരക്ഷണം ഉറപ്പാക്കാൻ ഡെർമറ്റോളജിസ്റ്റുകളും ഇത് ശുപാർശ ചെയ്യുന്നു.

എന്നിരുന്നാലും, ശരിയായ സൺസ്ക്രീൻ തിരഞ്ഞെടുക്കുന്നതിൽ ആശയക്കുഴപ്പമുണ്ടായേക്കാം. സൺസ്‌ക്രീൻ വാങ്ങുമ്പോൾ ഓർത്തിരിക്കേണ്ട ചില പ്രധാന പോയിന്ററുകൾ ഇവിടെ പറയുന്നു.

ചർമ്മത്തിന് അനുയോജ്യമായ സൺസ്ക്രീൻ ഉപയോഗിക്കുക

ചർമ്മസംരക്ഷണ ചട്ടം സാധാരണയായി നിങ്ങളുടെ ചർമ്മം എങ്ങനെയാണെന്നതിനെ ആശ്രയിച്ചിരിക്കുന്നു. നോർമ്മൽ, കോമ്പിനേഷൻ, വരണ്ട, എണ്ണമയമുള്ള അല്ലെങ്കിൽ സെൻസിറ്റീവ് എന്നിങ്ങനെ അവ വേർത്തിരിച്ചിരിക്കുന്നു. ചർമ്മത്തിന് ഏറ്റവും ആവശ്യമുള്ളതിനെ അടിസ്ഥാനമാക്കി സൺസ്ക്രീൻ തിരഞ്ഞെടുക്കണം.

വരണ്ട ചർമ്മമുള്ളവർ അൾട്രാവയലറ്റ് രശ്മികൾ അകറ്റാൻ ജലാംശം നൽകുന്നതും ബ്രോഡ് സ്പെക്‌ട്രം പരിരക്ഷയുള്ളതുമായ സൺബ്ലോക്ക് ധരിക്കണം. അതേസമയം എണ്ണമയമുള്ളതോ കോമ്പിനേഷൻ ആയ ചർമ്മ തരങ്ങൾ ഉള്ളവർ ചർമ്മത്തെ ജലാംശവും പുതുമയും നിലനിർത്തുന്ന കെമിക്കൽ അല്ലെങ്കിൽ ജെൽ അടിസ്ഥാനമാക്കിയുള്ള സൺസ്‌ക്രീനുകൾ തിരഞ്ഞെടുക്കണം.

എല്ലാ ദിവസവും സൺസ്‌ക്രീൻ പുരട്ടാൻ ഓർക്കണം, “കൺപോളകൾ, ചെവികൾ, കഴുത്തിന്റെ പിൻഭാഗം, കൈകളുടെ പിൻഭാഗം, കാലുകളുടെ മുകൾഭാഗം എന്നിവയിൽ പുരട്ടാൻ മറക്കരുത്” ഡെർമറ്റോളജിസ്റ്റ് ഡോ. ഗീതിക മിത്തൽ ഗുപ്ത പറയുന്നു.

ചേരുവകളുടെ പട്ടിക നോക്കുക

സൺസ്‌ക്രീനിന്റെ ചേരുവകളുടെ ലിസ്റ്റ് നോക്കുക. സൺസ്‌ക്രീനുകളെ സാധാരണയായി രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു – ഫിസിക്കൽ, കെമിക്കൽ. ഫിസിക്കൽ അല്ലെങ്കിൽ മിനറൽ സൺസ്‌ക്രീനുകളിൽ സിങ്ക് ഓക്സൈഡ് പോലുള്ള ധാതുക്കൾ അടങ്ങിയിരിക്കുന്നു.

അത് നിങ്ങളുടെ ചർമ്മത്തിൽ നിന്നുള്ള സൂര്യരശ്മികളെ പ്രതിഫലിപ്പിക്കുന്നു. അതേസമയം കെമിക്കൽ സൺസ്‌ക്രീനുകളിൽ ബ്രോഡ്-സ്പെക്ട്രം സംരക്ഷണത്തിന് സഹായിക്കുന്ന രാസ സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു. ഉൽപ്പന്നങ്ങളുടെ ഫലപ്രാപ്തി നിലനിർത്തുന്നതിന് വീണ്ടും ഉപയോഗിക്കേണ്ടതുണ്ട്.

മേക്കപ്പിൽ സൺസ്‌ക്രീൻ എങ്ങനെ ഉൾപ്പെടുത്താം

മോയ്‌സ്ചുറൈസ് ചെയ്യാൻ കഴിയുന്ന ഒരു ടിന്റഡ് സൺസ്‌ക്രീൻ ഗെയിം ചേഞ്ചറാണ്. ‘ക്ലീൻ ബ്യൂട്ടി’ ഇപ്പോൾ പ്രചരിക്കുന്ന ഏറ്റവും ജനപ്രിയമായ മേക്കപ്പ് ട്രെൻഡുകളിലൊന്നായതിനാൽ, ടിന്റഡ് സൺസ്‌ക്രീൻ, സൂക്ഷ്മമായ മേക്കപ്പിന്റെ ബാക്കി ഭാഗങ്ങൾക്ക് അനുയോജ്യമായ അടിത്തറ ഉണ്ടാക്കുന്നു.

വാട്ടർ റെസിസ്റ്റന്റ് ഫോർമുല

നിങ്ങളുടെ സൺസ്‌ക്രീനിൽ വാട്ടർ റെസിസ്റ്റന്റ് നോക്കേണ്ടതുണ്ടോ? തീർച്ചയായും ഉണ്ട്. പകൽ സമയത്തെ നിങ്ങളുടെ പ്രവർത്തനങ്ങളുടെ പട്ടികയിൽ നീന്തൽ ഇല്ലെങ്കിലും, പെട്ടെന്നുള്ള മഴയോ വിയർപ്പോ ദോഷകരമായ സൂര്യരശ്മികൾ നിങ്ങളിൽ ഏൽക്കുന്നത് ഇവ തടയുന്നു.

ദിവസാവസാനം ഇത് നീക്കം ചെയ്യാൻ, ‘ഡബിൾ ക്ലെൻസിങ് രീതി’ ഉപയോഗിക്കുക. എണ്ണ അടിസ്ഥാനമാക്കിയുള്ള ക്ലെൻസറും തുടർന്ന് മൃദുവായ ജെൽ അടിസ്ഥാനമാക്കിയുള്ള ക്ലെൻസറും.

എസ്പിഎഫിൽ ശ്രദ്ധിക്കുക

എസ്പിഎഫ് 50 നെ അപേക്ഷിച്ച് എസ്പിഎഫ് 100 നിങ്ങളുടെ ചർമ്മത്തെ സൂര്യാഘാതത്തിൽ നിന്ന് സംരക്ഷിക്കുന്നതിൽ കാര്യമായ വ്യത്യാസം വരുത്തുന്നുവെന്ന സമീപകാല പഠനത്തെ ഹെൽത്ത്‌ലൈൻ ഉദ്ധരിക്കുന്നു. ഏറ്റവും കുറഞ്ഞത്, എസ്പിഎഫ് 30 ഉള്ള സൺസ്‌ക്രീനിന് ചർമ്മത്തെ സംരക്ഷിക്കാൻ കഴിയും. എന്നാൽ കർശനമായ ഇടയ്ക്കിടെ ഉപയോഗിക്കണം.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Five important things for choosing a sunscreen