ചർമ്മം, മുടി, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയുടെ സംരക്ഷണത്തിനായി വീട്ടിൽ തന്നെ വഴികളുണ്ട്. കെമിക്കൽ ഉൽപ്പന്നങ്ങൾക്കായി ധാരാളം പണം ചിലവഴിക്കുന്നതിനുപകരം ചർമ്മത്തെ പരിപാലിക്കാൻ അടുക്കളയിലേക്ക് ഒന്നു കണ്ണോടിച്ചാൽ മതിയാകും. ചർമ്മ സംരക്ഷണത്തിനായി ഒട്ടുമിക്ക പേരും ഉപയോഗിക്കുന്ന ഒന്നാണ് മഞ്ഞൾ. പക്ഷേ, ചർമ്മ സംരക്ഷണത്തിനായി മഞ്ഞൾ ഉപയോഗിക്കുമ്പോൾ സാധാരണയായി ചെയ്യുന്ന ചില തെറ്റുകളുണ്ട്.
ആവശ്യമില്ലാത്ത ചേരുവകൾ മഞ്ഞളിനൊപ്പം ചേർക്കുക
മഞ്ഞൾ സൗന്ദര്യ സംരക്ഷണത്തിനായി ഉപയോഗിക്കുമ്പോൾ അതിൽ എന്തൊക്കെയാണ് മിക്സ് ചെയ്യേണ്ടതെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. റോസ് വാട്ടർ, പാൽ, വെള്ളം എന്നിവ മഞ്ഞളിനൊപ്പം ചേർക്കാം. അനാവശ്യ ഘടകങ്ങൾ മഞ്ഞളിൽ ചേർത്താൽ അവ ചർമ്മത്തിന് ദോഷം ചെയ്യും.
ചർമ്മത്തിൽ കൂടുതൽ നേരം സൂക്ഷിക്കുക
എത്ര നേരമാണ് മഞ്ഞൾ മുഖത്ത് സൂക്ഷിക്കേണ്ടതെന്ന് അറിഞ്ഞിരിക്കണം. എല്ലാ ഫെയ്സ് പാക്കുകളും 20 മിനിറ്റിനുള്ളിൽ മുഖത്ത് നിന്ന് നീക്കംചെയ്യണം. മഞ്ഞളും ഇതിൽ കൂടുതൽ സമയം വേണ്ട. മുഖത്ത് ദീർഘനേരം മഞ്ഞൾ സൂക്ഷിക്കുകയാണെങ്കിൽ ചർമ്മത്തിൽ മഞ്ഞ അടയാളങ്ങളിലേക്ക് നയിച്ചേക്കാം.
മുഖം നന്നായി കഴുകാതിരിക്കുക
മുഖത്ത് ഫെയ്സ് പാക്കുകൾ ഉപയോഗിച്ചശേഷം നന്നായി കഴുകണം. മുഖത്ത് / ചർമ്മത്തിൽ നിന്ന് മഞ്ഞൾ നീക്കം ചെയ്തതിനുശേഷം തണുത്ത വെള്ളത്തിൽ നന്നായി കഴുകണം. മുഖത്തിന്റെ വശങ്ങൾ കഴുകാൻ മറക്കരുത്. മുഖം കഴുകിയശേഷം മോയ്‌സ്ചുറൈസിങ് ക്രീം പുരട്ടുക.
സോപ്പ് ഉപയോഗിക്കുക
ഫെയ്‌സ് പായ്ക്ക് സോപ്പ് ഉപയോഗിച്ച് മുഖം കഴുകുന്നതാണ് മറ്റൊരു മണ്ടത്തരം. മഞ്ഞൾ പായ്ക്ക് നീക്കം ചെയ്ത ശേഷം ചർമ്മത്തിൽ അല്ലെങ്കിൽ മുഖത്ത് സോപ്പ് ഉപയോഗിക്കുന്നത് 24 മുതൽ 48 മണിക്കൂർ വരെ ഒഴിവാക്കുക.