ബോളിവുഡിലെ ഗ്ലാമർ നടിമാരിൽ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് മല്ലിക ഷെറാവത്ത്. പ്രായം 43ൽ എത്തി നിൽക്കുമ്പോഴും കാഴ്ചയിലും രൂപത്തിലുമെല്ലാം കൗമാരക്കാരിയുടെ ചുറുചുറുക്കും പ്രസരിപ്പുമുള്ള മല്ലികയ്ക്ക് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. ഓരോ വ്യക്തിയ്ക്കും അവരുടെ ശരീരത്തിനോടും ആരോഗ്യത്തിനോടുമുള്ള കരുതലാണ് ഒരാളുടെ സൗന്ദര്യത്തിൽ പ്രതിഫലിക്കുന്നതെന്നാണ് മല്ലിക ഷെറാവത്ത് പറയുന്നത്. അതിനാൽ തന്നെ എത്ര തിരക്കിലും ഫിറ്റ്നസ്സിനും ആരോഗ്യത്തിനും ശ്രദ്ധ നൽകാൻ താരം മറക്കാറില്ല.

ആരോഗ്യത്തോടെയും സ്വാസ്ഥ്യത്തോടെയും ഇരിക്കുമ്പോഴാണ് ഒരാൾ ശാരീരിക ക്ഷമത നേടുന്നത് എന്നാണ് മല്ലികയുടെ വിശ്വാസം.
ഫിറ്റ്‌നെസിനായി മല്ലിക നിർദേശിക്കുന്ന കാര്യങ്ങൾ എന്തെന്നു നോക്കാം.

നിത്യേനയുള്ള വ്യായാമം

ദിവസവും ഒരു മണിക്കൂർ വ്യായാമം ചെയ്യുക. ഒരു മണിക്കൂർ നടക്കുകയോ ഓടുകയോ ചെയ്യുക. ഓരോ വ്യായാമത്തിനും ശേഷം ജലാംശം നിലനിർത്താനും ആവശ്യമായ അളവിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കുക.

ശരിയായ ഭക്ഷണം കഴിക്കുക

ശരീരത്തിന്റെ ആകൃതി നിലനിർത്താൻ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് സഹായിക്കും. ദിവസം മൂന്നുനേരം കഴിക്കുന്നതിനു പകരം കുറഞ്ഞ അളവിൽ ഭക്ഷണം ആറുനേരമായി കഴിക്കാൻ ശ്രമിക്കുക.

Read more: എന്റെ സൗന്ദര്യരഹസ്യം; ദിഷ പടാനി പറയുന്നു

നന്നായി ഉറങ്ങുന്നു എന്നു ഉറപ്പുവരുത്തുക

നല്ല ഉറക്കം ആരോഗ്യത്തിന് അത്യാന്താപേക്ഷികമായ കാര്യമാണ്. ശരീരം റീചാർജ് ചെയ്യുന്ന പ്രക്രിയ കൂടിയാണ് ഉറക്കം. 7 മുതൽ 8 മണിക്കൂർ വരെ ദിവസം ഉറങ്ങാൻ സാധിച്ചാൽ പകൽ മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ സാധിക്കും.

View this post on Instagram

Striking a pose #mood #bts

A post shared by Mallika Sherawat (@mallikasherawat) on

സ്വയം പ്രചോദിപ്പിക്കുക

ഫിറ്റ്നസ് ഗോളുകൾ ഉണ്ടായിരിക്കുന്നത് സ്വയം പ്രചോദിപ്പിച്ച് മുന്നോട്ട് പോവാൻ സഹായിക്കും. പോസിറ്റീവ് ആയ മാനസികാവസ്ഥ നിലനിർത്തുന്നതും പ്രധാനമാണ്.

യോഗ

ശരീരം ആരോഗ്യത്തോടെ നിലനിർത്താൻ മികച്ചൊരു വ്യായാമമാണ് യോഗ. നിങ്ങളുടെ ദിവസം യോഗയിൽ ആരംഭിക്കുന്നത് നല്ലതാണ്. യോഗയിലെ ആസനങ്ങളും ബ്രീത്തിംഗ് എക്സസൈസുകളും ധ്യാനവുമെല്ലാം ആരോഗ്യകരമാണ്. ശരീരത്തിന്റെ ആകാരഭംഗി നിലനിർത്താനും സമർദ്ദം കുറയ്ക്കാനും ശരീരം വഴക്കത്തോടെ നിലനിർത്താനും യോഗ മികച്ച മാർഗമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook