/indian-express-malayalam/media/media_files/uploads/2022/12/belly-fat.jpg)
ജലാംശം നിലനിർത്തുക, സമ്മർദ്ദം നിയന്ത്രിക്കുക, പുകവലി ഉപേക്ഷിക്കുക തുടങ്ങിയ ജീവിതശൈലി പരിഷ്കാരങ്ങളും നിർണായക പങ്ക് വഹിക്കുന്നു
ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലിരിക്കുന്ന ആളുകൾ എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചിട്ടും ഭാരം ഒട്ടു കുറയാത്ത പോലെ തോന്നാം. ആവശ്യമുള്ള ഫലം നൽകുന്നില്ലെന്ന് മനസ്സിലാക്കാൻ തുടങ്ങുന്ന ഘട്ടം വന്നേക്കാം.
മയോ ക്ലിനിക്ക് പറയുന്നത് അനുസരിച്ച്, നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണ്, പക്ഷേ കുറയ്ക്കാനുള്ള ശ്രമം കുടുങ്ങിക്കിടക്കുകയാണ്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന പലർക്കും ഇതേ അനുഭവം ഉണ്ടാകാം. ശ്രദ്ധാപൂർവ്വം ഭക്ഷണം കഴിക്കുകയും പതിവായി വ്യായാമം ചെയ്തിട്ടും ശരീരഭാരത്തിൽ മാറ്റം വരാത്ത സാഹചര്യം ഉണ്ടാകാം.
“നിങ്ങൾ ശരിയായി ഭക്ഷണം കഴിക്കുന്നു, വ്യായാമം ചെയ്യുന്നു, നന്നായി വിശ്രമിക്കുന്നു, എന്നിട്ടും പുരോഗതി കാണുന്നില്ല, ഇത് നിരാശാജനകമാണ്. പക്ഷേ നിങ്ങൾക്ക് അത് പരിഹരിക്കാൻ കഴിയും, ”വിദഗ്ധ എൻമാമി അഗർവാൾ ഉറപ്പുനൽകി.
വിദഗ്‌ധ പറയുന്നതനുസരിച്ച്, "എന്തുകൊണ്ടാണ് ശരീരഭാരം കുറയാത്തത് എന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്," തുടർന്ന് അതിനുള്ള പരിഹാരം കണ്ടെത്താൻ അവരുടെ ദിനചര്യയിൽ ചില മാറ്റങ്ങൾ വരുത്തണം. ഇതാവാം കാരണങ്ങൾ
- നിങ്ങൾ "കലോറി സന്തുലിതാവസ്ഥയിൽ" എത്തിയിരിക്കുന്നു. അതായത്, വരുന്ന കലോറി, ശരീരം എരിച്ചുകളയുന്ന കലോറിക്ക് തുല്യമാണ് - കൂടുതലോ കുറവോ അല്ല, എൻമാമി പറഞ്ഞു.
- രണ്ടാമത്തെ കാരണം നിങ്ങൾ നന്നായി ഉറങ്ങുന്നില്ല എന്നതാകാം. പ്രായപൂർത്തിയായ ഒരു മനുഷ്യന് 7-9 മണിക്കൂർ തടസ്സമില്ലാത്ത നല്ല ഉറക്കം ആവശ്യമാണ്. “ഗുണനിലവാരമുള്ള ഉറക്കം പ്രധാനമാണ്,”പോഷകാഹാര വിദഗ്ധ പറഞ്ഞു.
- നിങ്ങളുടെ വ്യായാമരീതി ശരീരത്തിന് വ്യക്തമായിട്ടുണ്ടാകാം. ഉദാഹരണത്തിന്, നിങ്ങൾ എല്ലാ ദിവസവും ഭാരോദ്വഹനം നടത്തുകയോ നീന്താൻ പോകുകയോ ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ ശരീരം അതിനെക്കുറിച്ച് അറിയുകയും പരിചിതമായിക്കഴിഞ്ഞാൽ അതിനോട് പ്രതികരിക്കുന്നത് നിർത്തുകയും ചെയ്യും. അതുകൊണ്ടാണ്, ദിനചര്യകളിലും വ്യായാമ രീതികളിലും മാറ്റങ്ങൾ വരുത്തേണ്ടത് പ്രധാനമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. “നിങ്ങൾ <വ്യായാമത്തിന്റെ> തീവ്രതയും ദൈർഘ്യവും മാറ്റേണ്ടതുണ്ട്,” വിദഗ്ധ പറഞ്ഞു.
- "നിങ്ങളുടെ ശരീരം സംരക്ഷിത മോഡിലേക്ക് പോയി,"എൻമാമി പറഞ്ഞു. എന്താണ് ഇതിനർത്ഥം? അതിനർത്ഥം ശരീരം അൽപ്പം കൊഴുപ്പ് സംഭരിക്കാൻ ആഗ്രഹിക്കുന്നു എന്നാണ്.
- നിങ്ങളുടെ ഭാരം കുറയുന്നു, പക്ഷേ അത് ശ്രദ്ധിക്കപ്പെടണമെന്നില്ല. “ഇത് വളരെ സാവധാനമാണ്,” വിദഗ്ദ്ധ പറഞ്ഞു. അത് കുഴപ്പമല്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.