scorecardresearch

പാചക വാതകം ലാഭിക്കാം, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

പാചകത്തിനായി പരമാവധി സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കുക

പാചകത്തിനായി പരമാവധി സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കുക

author-image
Lifestyle Desk
New Update
lpg cylinder, gas, lpg price, ie malayalam

ഇന്ധന വിലയ്ക്കു പിന്നാലെ പാചക വാതക വിലയും കൂടിയത് ജനങ്ങൾക്ക് ഇരുട്ടടി ആയിട്ടുണ്ട്. സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിച്ചുകൊണ്ടാണ് പാചക വാതക വില ഉയരുന്നത്. ഗാർഹിക ഉപയോഗത്തിനുളള സിലിണ്ടറിന് 25.50 രൂപയാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിലെ പുതുക്കിയ വില 841.50 രൂപയായി.

Advertisment

പാചക വാതകം ലാഭിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. അവ എന്തൊക്കെയെന്ന് നോക്കാം.

Read More: പാചക വാതക വില വീണ്ടും കൂട്ടി

  • കഴിയുന്നതും അടച്ച് വയ്ക്കാൻ തരത്തിലുളള പാത്രങ്ങൾ പാചകത്തിന് ഉപയോഗിക്കുക
  • പാചകത്തിനായി പരമാവധി സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കുക. സ്റ്റീൽ പാത്രങ്ങൾ പെട്ടെന്ന് ചൂടാവുകയും ചൂട് കൂടുതൽ നേരം പാത്രത്തിൽ തങ്ങി നിൽക്കുകയും ചെയ്യും. ഇതിലൂടെ തീ കുറച്ച് വച്ച് പാചകം ചെയ്ത് ഇന്ധനം ലാഭിക്കാം.
  • തെർമൽ കുക്കർ, പ്രഷർ കുക്കർ എന്നിവ ഉപയോഗിക്കുക. പാചക വാതകത്തിന്റെ ഉപയോഗം കുറയ്ക്കാൻ ഇത് സഹായിക്കും.
  • പാചകത്തിന് ആവശ്യമായ സാധനങ്ങൾ എല്ലാം തയ്യാറാക്കി കൈ എത്തുന്നിടത്തു വച്ചശേഷം ഗ്യാസ് ഓൺ ചെയ്യുക
  • പാചകം തുടങ്ങുമ്പോൾ മാത്രം തീ കൂട്ടുകയും പിന്നീട് അടച്ചുവച്ച് ചെറിയ തീയിൽ വേവിക്കുകയും ചെയ്യുക.
  • ശരിയായ വലിപ്പത്തിലും ആകൃതിയിലുമുളള പാത്രങ്ങൾ ഉപയോഗിക്കുക
  • ബർണർ ഇടയ്ക്കിടെ വൃത്തിയാക്കുക. തീ കത്തുന്നത് ഓറഞ്ചോ മഞ്ഞയോ നിറത്തിലാണെങ്കിൽ ബർണറിൽ കരിയോ പുകയോ അടിഞ്ഞിരിക്കാം. ഇത് ഇന്ധന നഷ്ടത്തിന് കാരണമാകും.
Lpg Cylinder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: