/indian-express-malayalam/media/media_files/uploads/2023/06/Fathers-Day-fi-.jpg)
Happy Father’s Day 2023: Wishes, Images, Quotes, Whatsapp messages, status, and photos
Father's Day 2023, Date, Significance, Greetings, Messages, Whatsapp Status: കുട്ടികൾക്ക് പലപ്പോഴും അച്ഛനെക്കാൾ വൈകാരികബന്ധം ഉണ്ടാവുന്നത് അമ്മയോടാണ്. അച്ഛനെ ഭയങ്കര ഗൗരവക്കാരായി കണ്ട് അമ്മ വഴി ആവശ്യങ്ങൾ അറിയിച്ച് നടപ്പിലാക്കുന്ന രീതിയാണ് പല കുടുംബങ്ങളിലും. അച്ഛനുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും അവരുടെ സ്‌നേഹത്തെ ഒര്‍ക്കുന്നതിനുമായാണ് ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച 'ഫാദേഴ്സ് ഡേ' ആയി ആചരിക്കുന്നത്.
ഈ വർഷം ജൂൺ 18നാണ് 'ഫാദേഴ്സ് ഡേ' അഥവാ പിതൃദിനമായി ആചരിക്കുന്നത്. ഇന്ത്യയിൽ ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ഫാദേഴ്സ് ഡേ ആഘോഷിക്കാനായി പ്രത്യേകം മാറ്റി വച്ചിരിക്കുന്നു.
നമ്മളിൽ പലരുടെയും സൂപ്പർ ഹീറോസും അച്ഛനായിരിക്കും. ഇത് ഇന്ത്യയിൽ മാത്രം ഒതുങ്ങുന്നതല്ല.
ഫാദേഴ്‌സ് ഡേ എന്നത് ഒരു അന്താരാഷ്ട്ര ഇവന്റാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിൽ നിന്നാണ് ഇതിന്റെ ഉത്ഭവം. സോനോറ സ്മാർട്ട് ഡോഡാണ് ഇതിന് തുടക്കം കുറിച്ചത്. ഒരു യുദ്ധവീരന്റെ മകളായ സോനോറ ലോകത്തിലെ എല്ലാ പിതാക്കന്മാർക്കും ഒരു കവിത നൽകാൻ ആഗ്രഹിച്ചു.
യുദ്ധവീരനായിരിക്കുമ്പോൾ തന്നെ തന്റെ കർത്തവ്യത്തിനൊപ്പം ആറ് മക്കളെയും നോക്കി വളർത്തിയ പിതാവായ വില്യം ജാക്‌സൺ സ്‌മാർട്ടിനോടുള്ള സ്‌നേഹമാണ് പിതാവിന്റെ ജന്മദിനമായ ജൂൺ 5, 1982 ഫാദേഴ്‌സ് ഡേയുടെ ആഘോഷമായി സോനോറയെ പ്രേരിപ്പിച്ചത്. അമ്മയോടുള്ള സ്നേഹത്തിൽ ആ ദിനം ആഘോഷിക്കാനായി മദേഴ്‌സ് ഡേ സ്ഥാപിച്ച അന്ന ജാർവിസാണ് സോനോറയ്ക്ക് പ്രചോദനമായതെന്ന് പറയപ്പെടുന്നു.
എന്നിരുന്നാലും, ഈ ദിവസം സ്ഥാപിക്കുന്നതിനുള്ള സോനോറയുടെ യാത്ര അത്ര സുഗമമായിരുന്നില്ല. പള്ളിക്കും പാസ്റ്ററിനും അപേക്ഷ നൽകിയെങ്കിലും അത് നിരസിക്കപ്പെട്ടു. പിന്തുണയ്‌ക്കായി ഒരുപാട് കഷ്ടപ്പെട്ടശേഷം ഒടുവിൽ, ആഘോഷം ജൂണിലെ മൂന്നാമത്തെ ഞായറാഴ്ചയിലേക്ക് മാറ്റി. 1910ലാണ് ആദ്യമായി ആഘോഷിക്കപ്പെട്ടത്. നൂറു വർഷങ്ങൾക്കുശേഷവും, സോനോറയുടെ ശ്രമങ്ങൾ പ്രതിധ്വനിച്ചുകൊണ്ടേയിരിക്കുന്നു.
ഇന്ന് അവിടുന്ന് പതിമൂവായിരത്തിലധികം കിലോമീറ്റർ അകലെ ഇങ്ങ് ഇന്ത്യയിൽ ഈ ദിനം നമ്മുടെ ഹൃദയങ്ങളിലും ഒരു പ്രത്യേക സ്ഥാനം വഹിക്കുന്നു. സ്കൂൾ ആഘോഷങ്ങൾ മുതൽ വീട്ടിലെ ആഘോഷങ്ങൾ വരെ ഇത് സജീവമായി നിലനിർത്തുന്നു.
ഈ ദിവസം, കുട്ടികൾ കാർഡുകൾ കൈമാറുന്നതിലൂടെയോ അവരുടെ പിതാക്കന്മാരുടെ പ്രിയപ്പെട്ട ഭക്ഷണം തയ്യാറാക്കുന്നതിലൂടെയോ അവരുടെ സ്നേഹത്തിന്റെ അടയാളമായി പൂക്കളും സമ്മാനങ്ങളും നൽകുന്നതിലൂടെയും അച്ഛനെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നു. കരകൗശല സമ്മാനങ്ങൾ ഉണ്ടാക്കുന്നത് മുതൽ അവരുടെ അച്ഛന്മാർക്കൊപ്പം രസകരമായ പ്രവർത്തനങ്ങൾ ചെയ്യുകയോ സിനിമകൾ കാണുകയോ ചെയ്യുന്നത് പോലുള്ള പ്രവർത്തങ്ങൾ നമ്മൾക്ക് ചെയ്യാം.
എത്ര കർക്കശക്കാരനായ പിതാവായാലും ഈ ഫാദേഴ്സ് ഡേയിൽ അച്ഛന്റെ ഒപ്പം അൽപം സ്നേഹനിമിഷങ്ങൾ സൃഷ്ടിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us