Fathers Day 2021 Gifts Ideas: എല്ലാ വർഷവും ജൂണിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്സ് ഡേയായി ഇന്ത്യയിൽ ആഘോഷിക്കുന്നത്. ഇത്തവണ ജൂൺ 20 നാണ് ഫാദേഴ്സ് ഡേ. എല്ലാ അച്ഛൻമാർക്കും വേണ്ടിയുളളതാണ് ഈ ദിനം. അച്ഛനോടുളള സ്നേഹം പങ്കുവയ്ക്കാനുളള ദിനം.
കൊറോണ കാലമായതിനാൽ വീട്ടിലിരുന്ന് ഫാദേഴ്സ് ഡേ ആഘോഷിക്കുന്നതാണ് നല്ലത്. ഫാദേഴ്സ് ഡേയിൽ അച്ഛന് സമ്മാനങ്ങൾ നൽകാൻ ആരും മറക്കരുത്. അച്ഛന് ഇഷ്ടപ്പെടുന്ന സമ്മാനമായിരിക്കണം ഈ ദിനത്തിൽ നൽകേണ്ടത്. അച്ഛന് സർപ്രൈസ് ആയി നൽകാൻ കഴിയുന്ന ചില സമ്മാനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
വാച്ച്
സമയത്തെക്കുറിച്ച് എപ്പോഴും നമ്മെ ഓർമപ്പെടുത്തുന്നവരാണ് അച്ഛൻമാർ. അതിനാൽ തന്നെ അദ്ദേഹത്തിന് എന്തുകൊണ്ട് ഒരു വാച്ച് സമ്മാനമായി നൽകിക്കൂട. ഓരോ തവണയും വാച്ചിൽ നോക്കുമ്പോൾ അദ്ദേഹം നിങ്ങളെ ഓർമിക്കും. നിങ്ങളുടെ സ്നേഹം അദ്ദേഹം അതിൽ കാണും.
ആൽബം
അച്ഛന്റെ കോളേജ് കാലം മുതൽ ഇപ്പോഴത്തേത് വരെയുളള ചിത്രങ്ങൾ കൊണ്ടൊരു ആൽബം തയ്യാറാക്കി സമ്മാനമായി നൽകാം. പഴയകാല ഓർമ്മകളിലേക്ക് തിരികെ പോകാൻ ഏതൊരു അച്ഛനും ആഗ്രഹിക്കും. ആൽബത്തിലെ ഓരോ പേജ് മറിക്കുമ്പോഴും അദ്ദേഹത്തിന് പഴയകാലത്തിലേക്ക് പോകാനാവും.
കത്ത്
പഴയ ഫാഷനാണെങ്കിലും അച്ഛന് നൽകാവുന്ന മികച്ച സമ്മാനങ്ങളിൽ ഒന്നാണ് അദ്ദേഹത്തിനായി എഴുതിയ ഒരു കത്ത്. നിങ്ങൾക്ക് അച്ഛനോടുളള സ്നേഹം എത്രമാത്രമാണെന്ന് ആ കത്തിലെ ഓരോ വാക്കുകളിലും അദ്ദേഹത്തിന് കാണാനാവും. അമൂല്യമായൊരു നിധി പോലെ അദ്ദേഹം ജീവിതകാലം മുഴുവൻ അത് കാത്തു സൂക്ഷിക്കും.
നൊസ്റ്റാൾജിയ ഉണർത്തുന്ന സമ്മാനം
നിങ്ങളുടെ അച്ഛന് പാട്ടുകൾ കേൾക്കാൻ വളരെ ഇഷ്ടമാണോ? എങ്കിൽ അദ്ദേഹത്തിന് പഴയകാലത്തെ പാട്ടുപെട്ടി സമ്മാനിക്കാം. ഫൊട്ടോഗ്രഫി ഇഷ്ടപ്പെടുന്ന ആളാണോ? എങ്കിൽ അദ്ദേഹത്തിന് ഒരു ക്യാമറ നൽകാം. ഇങ്ങനെ അച്ഛന്റെ ഇഷ്ടമെന്താണെന്ന് മനസ്സിലാക്കി അദ്ദേഹത്തിന്റെ ഓർമ്മകൾ ഉണർത്തുന്ന സമ്മാനങ്ങൾ നൽകാം.
സ്റ്റൈൽ ബോക്സ്
ഫാഷനിൽ താൽപര്യമുളള ആളാണ് നിങ്ങളുടെ അച്ഛനെങ്കിൽ അദ്ദേഹത്തിന് പുത്തൻ ഫാഷനിലുളള വസ്ത്രങ്ങൾ സമ്മാനിക്കുന്നത് നല്ലൊരു ആശയമാണ്. അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ബ്രാൻഡിലുളള വസ്ത്രം സർപ്രൈസായി നൽകാം.
Happy Father’s Day 2021 Wishes Images, Quotes, Status, SMS, Messages, Wallpapers, Photos, Pics, Greetings Card
ഒരു കുട്ടിയുടെ ജീവിതത്തിൽ അച്ഛന്റെ പങ്ക് എത്രത്തോളമാണെന്ന് പറഞ്ഞറിയിക്കാനാവില്ല. തന്റെ മക്കൾക്ക് ജീവിതത്തിൽ ഏറ്റവും മികച്ചതിൽ വച്ച് മികച്ചത് നൽകാനാണ് ഓരോ അച്ഛനും ശ്രമിക്കുന്നത്. ഇവിടെയാണ് ‘ഫാദേഴ്സ് ഡേ’ പ്രാധാന്യമർഹിക്കുന്നത്. സ്വന്തം കുഞ്ഞിനു വേണ്ടി ഒരായുഷ്കാലം മുഴുവൻ മാറ്റി വച്ച അച്ഛൻമാർക്കു വേണ്ടി ഒരു ദിവസം നമുക്കും മാറ്റി വയ്ക്കാം.
പല രാജ്യങ്ങളിലും പല തീയതികളിലായിട്ടാണ് ‘ഫാദേഴ്സ് ഡേ’ ആഘോഷിക്കുന്നത്. ഇന്ത്യയിൽ എല്ലാ വർഷവും ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ‘ഫാദേഴ്സ് ഡേ’യായി എല്ലാവരും ആഘോഷിക്കുന്നത്. ഇത്തവണ ജൂൺ 21 നാണ് ‘ഫാദേഴ്സ് ഡേ.’ മറ്റു ചില രാജ്യങ്ങളിലും ഈ ദിനം ‘ഫാദേഴ്സ് ഡേ’യായി ആഘോഷിക്കുന്നുണ്ട്.
ഈ ദിനത്തിൽ അച്ഛന് നൽകാനായി കുറച്ച് സമയം മാറ്റിവയ്ക്കാം. അദ്ദേഹം നമുക്ക് തന്ന സ്നേഹത്തിനും പിന്തുണയ്ക്കും ഹൃദയം കൊണ്ട് നന്ദി പറയാം. ‘ഫാദേഴ്സ് ഡേ’ ദിനത്തിൽ അച്ഛനൊപ്പം ഒരുമിച്ചിരിക്കാൻ കഴിയാത്തവർക്ക് ആശംസകളായി സ്നേഹം പങ്കു വയ്ക്കാം.




Read more: Father’s Day 2021: ഫാദേഴ്സ് ഡേ എന്നാണ്? ആഘോഷിക്കുന്നതെന്തിന്? ചരിത്രവും പ്രാധാന്യവും