Father’s Day 2020 Date: പല രാജ്യങ്ങളിലും പല തീയതികളിലായിട്ടാണ് ഫാദേഴ്സ് ഡേ ആഘോഷിക്കുന്നത്. ഇന്ത്യയിൽ എല്ലാ വർഷവും ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്സ് ഡേയായി എല്ലാവരും ആഘോഷിക്കുന്നത്. ഇത്തവണ ജൂൺ 21 നാണ് ഫാദേഴ്സ് ഡേ. മറ്റു ചില രാജ്യങ്ങളിലും ഈ ദിനം ഫാദേഴ്സ് ഡേയായി ആഘോഷിക്കുന്നുണ്ട്.
പിതൃദിനത്തിന്റെ തുടക്കം1009 ലാണ്. അമേരിക്കയിലാണ് ഫാദേഴ്സ് ഡേ എന്ന ആശയം ആദ്യമുയർന്നത്. സൊനോറ സ്മാർട്ട് ഡോഡ്ഡ് എന്ന അമേരിക്കൻ വനിതയാണ് ഫാദേഴ്സ് ഡേ എന്ന ആശയത്തിനു പിന്നിൽ എന്നാണ് ചരിത്രം. അമ്മയുടെ മരണശേഷം തന്നെയും തന്റെ അഞ്ച് സഹോദരങ്ങളെയും വലർത്തി വലുതാക്കിയ അച്ഛനായ വില്യം സ്മാർട്ടിന്റെ സ്വാധീനമാണ് സൊനോറയെ ഈ ആശയത്തിലെത്തിച്ചത്. 1909 ൽ ചർച്ചിൽ മദേഴ്സ് ഡേ സന്ദേശം കേൾക്കുന്നതിനിടയിലാണ് അച്ഛൻമാർക്കും ഒരു ദിവസം വേണമെന്ന ചിന്ത സൊനോറയ്ക്കുണ്ടായത്.
ആ ആശയത്തിന് പിന്നീട് അംഗീകാരം നൽകുന്നത് അമേരിക്കൻ പ്രസിഡന്റായിരുന്ന വൂഡ്രൊ വിത്സൻ ആണ്. 1913 ല് ആണ് പ്രസിഡന്റ് വൂഡ്രൊ വിത്സൻ ഈ വിശേഷദിവസത്തിനു ഔദ്യോഗികമായി അനുമതി നൽകിയത്. പിന്നീട് 1972 ൽ പ്രസിഡന്റ് റിച്ചാഡ് നിക്സൺ ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച്ച പിതൃദിനമായി പ്രഖ്യാപിക്കുകായിരുന്നു. അമേരിക്കയിലാണ് ഫാദേഴ്സ് ഡേയ്ക്ക് തുടക്കമായതെങ്കിലും ഇന്ന് ലോകമെമ്പാടും ഫാദേഴ്സ് ഡേ ആഘോഷിക്കപ്പെടുകയാണ്.
ഫാദേഴ്സ് ഡേയിൽ സമ്മാനങ്ങളും ആശംസ കാർഡുകളും അച്ഛന് ചിലർ നൽകാറുണ്ട്. ചിലർ അദ്ദേഹത്തിനൊപ്പം പുറത്തുപോകുന്നതിനും കുറച്ചു സമയം ചെലവിടുന്നതും ഈ ദിവസം മാറ്റിവയ്ക്കാറുണ്ട്. കൊറോണ കാലമായതിനാൽ ആഘോഷങ്ങൾ ഒഴിവാക്കിയാലും അച്ഛന് ഈ ദിനം സ്പെഷ്യലാക്കി മാറ്റാൻ ആരും മറക്കരുത്.
Happy Father’s Day 2020 Wishes Images, Quotes, Status, SMS, Messages, Wallpapers, Photos, Pics, Greetings Card
ഒരു കുട്ടിയുടെ ജീവിതത്തിൽ അച്ഛന്റെ പങ്ക് എത്രത്തോളമാണെന്ന് പറഞ്ഞറിയിക്കാനാവില്ല. തന്റെ മക്കൾക്ക് ജീവിതത്തിൽ ഏറ്റവും മികച്ചതിൽ വച്ച് മികച്ചത് നൽകാനാണ് ഓരോ അച്ഛനും ശ്രമിക്കുന്നത്. ഇവിടെയാണ് ‘ഫാദേഴ്സ് ഡേ’ പ്രാധാന്യമർഹിക്കുന്നത്. സ്വന്തം കുഞ്ഞിനു വേണ്ടി ഒരായുഷ്കാലം മുഴുവൻ മാറ്റി വച്ച അച്ഛൻമാർക്കു വേണ്ടി ഒരു ദിവസം നമുക്കും മാറ്റി വയ്ക്കാം.
പല രാജ്യങ്ങളിലും പല തീയതികളിലായിട്ടാണ് ‘ഫാദേഴ്സ് ഡേ’ ആഘോഷിക്കുന്നത്. ഇന്ത്യയിൽ എല്ലാ വർഷവും ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ‘ഫാദേഴ്സ് ഡേ’യായി എല്ലാവരും ആഘോഷിക്കുന്നത്. ഇത്തവണ ജൂൺ 21 നാണ് ‘ഫാദേഴ്സ് ഡേ.’ മറ്റു ചില രാജ്യങ്ങളിലും ഈ ദിനം ‘ഫാദേഴ്സ് ഡേ’യായി ആഘോഷിക്കുന്നുണ്ട്.
ഈ ദിനത്തിൽ അച്ഛന് നൽകാനായി കുറച്ച് സമയം മാറ്റിവയ്ക്കാം. അദ്ദേഹം നമുക്ക് തന്ന സ്നേഹത്തിനും പിന്തുണയ്ക്കും ഹൃദയം കൊണ്ട് നന്ദി പറയാം. ‘ഫാദേഴ്സ് ഡേ’ ദിനത്തിൽ അച്ഛനൊപ്പം ഒരുമിച്ചിരിക്കാൻ കഴിയാത്തവർക്ക് ആശംസകളായി സ്നേഹം പങ്കു വയ്ക്കാം.
Read Here
- Happy Father’s Day 2020: ഫാദേഴ്സ് ഡേ ദിനത്തിൽ ആശംസ കാർഡുകൾ അയയ്ക്കാം
- Fathers Day 2020 Gifts Ideas: ഫാദേഴ്സ് ഡേയിൽ അച്ഛന് നൽകാം സമ്മാനങ്ങൾ
- Father’s Day 2020: ഫാദേഴ്സ് ഡേ സ്പെഷ്യലാക്കാനുളള 5 വഴികൾ
Check out Father’s Day 2020 Wishes in English: Happy Father’s Day 2020: Wishes, images, quotes, status, messages, photos, cards, and greetings