/indian-express-malayalam/media/media_files/uploads/2019/06/fathers-day.jpg)
Father's Day Wishes, Quotes, Messages: അമ്മ സ്നേഹമാണെങ്കിൽ അച്ഛൻ കരുതലിന്റെ മറ്റൊരു പര്യായമാണ്. അച്ഛന്റെ കൈകളിൽ മുറുക്കിപിടിച്ചാണ് ഓരോ കുഞ്ഞും ആരും പറയാതെ തന്നെ കരുതലിന്റെയും സുരക്ഷയുടെയും അർത്ഥം മനസ്സിലാക്കിയെടുക്കുന്നത്. തണൽമരമായി അച്ഛൻ ഉണ്ടെന്ന വിശ്വാസം പോലും ഓരോ മക്കൾക്കും ഊർജ്ജദായകമാണ്.
വെയിലു മുഴുവൻ തനിയെ കൊണ്ട് മക്കൾക്ക് തണലാവുന്ന അച്ഛൻമാരാണ് കുട്ടികളുടെ ആദ്യ ഹീറോ. നാളെ ലോകം ഫാദേഴ്സ് ഡേ ആഘോഷിക്കുകയാണ്. ഭൂമിയിലെ മുഴുവൻ അച്ഛൻമാരുടെയും സ്നേഹത്തിനും കരുതലിനും കഷ്ടപ്പാടുകൾക്കും മക്കൾ നൽകുന്ന ബഹുമാനമോ പിതൃതത്തിന്റെ ആഘോഷനിമിഷങ്ങളോ ഒക്കെയാണ് 'ഫാദേഴ്സ് ഡേ'. അമ്മയുടെ ത്യാഗത്തിനും സ്നേഹത്തിനുമൊപ്പം അച്ഛന്റെ വിയർപ്പും കഷ്ടപ്പാടും കൂടി ചേരുമ്പോഴാണ് ഓരോ കുഞ്ഞുങ്ങളുടെയും ജീവിതം ധന്യമാകുന്നത്.
ഈ സുന്ദര ദിനത്തിൽ അച്ഛന് ആശംസകൾ നേരാം. ആശംസാ കാർഡുകളിലൂടെ അച്ഛനോടുള്ള ആദരവും സ്നേഹവും പങ്കു വയ്ക്കാം.
പിതൃദിനത്തിന്റെ തുടക്കം1009 ലാണു. അമേരിക്കയിലാണ് ഫാദേഴ്സ് ഡേ എന്ന ആശയം ആദ്യമുയർന്നത്. സൊനോറ സ്മാർട്ട് ഡോഡ്ഡ് എന്ന അമേരിക്കൻ വനിതയാണ് ഫാദേഴ്സ് ഡേ എന്ന ആശയത്തിനു പിന്നിൽ എന്നാണ് ചരിത്രം.
അമ്മയുടെ മരണശേഷം തന്നെയും തന്റെ അഞ്ച് സഹോദരങ്ങളെയും വലർത്തി വലുതാക്കിയ അച്ഛനായ വില്യം സ്മാർട്ടിന്റെ സ്വാധീനമാണ് സൊനാേറയെ ഈ ആശയത്തിലെത്തിച്ചത്. 1909 ൽ ചർച്ചിൽ മദേഴ്സ് ഡേ സന്ദേശം കേൾക്കുന്നതിനിടയിലാണ് അച്ഛൻമാർക്കും ഒരു ദിവസം വേണമെന്ന ചിന്ത സൊനോറയ്ക്കുണ്ടായത്.
ആ ആശയത്തിന് പിന്നീട് അംഗീകാരം നൽകുന്നത് അമേരിക്കൻ പ്രസിഡന്റായിരുന്ന വൂഡ്രൊ വിത്സൻ ആണ്. 1913 ല്‍ ആണ് പ്രസിഡന്റ് വൂഡ്രൊ വിത്സൻ ഈ വിശേഷദിവസത്തിനു ഔദ്യോഗികമായി അനുമതി നൽകിയത്. പിന്നീട് 1972 ൽ പ്രസിഡന്റ് റിച്ചാഡ് നിക്സൺ ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച്ച പിതൃദിനമായി പ്രഖ്യാപിക്കുകായിരുന്നു. അമേരിക്കയിലാണ് ഫാദേഴ്സ് ഡേയ്ക്ക് തുടക്കമായതെങ്കിലും ഇന്ന് ലോകമെമ്പാടും ഫാദേഴ്സ് ഡേ ആഘോഷിക്കപ്പെടുകയാണ്.
ഈ ദിവസം അച്‌ഛന് എന്ത് സമ്മാനം നൽകുമെന്നോർത്ത് ഇനി കൺഫ്യൂഷൻ അടിക്കേണ്ട. അച്‌ഛന് സർപ്രൈസ് നൽകാനായി ഇനി പറയുന്നവ നിങ്ങളെ സഹായിക്കും.
അച്‌ഛനെ യാത്രയ്‌ക്ക് കൊണ്ടുപോകാം
ഫാദേഴ്‌സ് ഡേയിൽ അച്‌ഛനെ ഒരു ദീർഘദൂര യാത്രയ്‌ക്ക് കൊണ്ടുപോകാം. അദ്ദേഹം ഇതുവരെ പോകാത്ത ഒരിടമായിരിക്കണം അത്. അദ്ദേഹത്തിന് അതൊരു പുതിയൊരു അനുഭവമാകും. അച്‌ഛനോടൊപ്പം കൂടുതൽ സമയം ചെലവിടാനും ഈ യാത്ര ഉപകരിക്കും. യാത്രകളിൽ കിട്ടുന്ന ഓർമ്മകൾ എപ്പോഴും ജീവിതത്തിൽ ഒപ്പമുണ്ടാകും.
നൊസ്റ്റാൾജിയ ഉണർത്തുന്ന സമ്മാനം
നിങ്ങളുടെ അച്‌ഛന് പാട്ടുകൾ കേൾക്കാൻ വളരെ ഇഷ്‌ടമാണോ? എങ്കിൽ അദ്ദേഹത്തിന് പഴയകാലത്തെ പാട്ടുപെട്ടി സമ്മാനിക്കാം. ഫൊട്ടോഗ്രഫി ഇഷ്‌ടപ്പെടുന്ന ആളാണോ? എങ്കിൽ അദ്ദേഹത്തിന് ഒരു ക്യാമറ നൽകാം. ഇങ്ങനെ അച്‌ഛന്റെ ഇഷ്‌ടമെന്താണെന്ന് മനസ്സിലാക്കി അദ്ദേഹത്തിന്റെ ഓർമ്മകൾ ഉണർത്തുന്ന സമ്മാനങ്ങൾ നൽകാം.
ഡിന്നർ ഒരുങ്ങാം
അച്‌ഛന് സർപ്രൈസായി ഡിന്നർ ഒരുക്കാം. അച്‌ഛന്റെ പഴയകാല സുഹൃത്തുക്കളെ ഡിന്നറിന് വിളിച്ച് അദ്ദേഹത്തിന് സർപ്രൈസ് നൽകാം. വളരെ കാലമായി കാണാതിരുന്ന സുഹൃത്തുക്കളെ നേരിൽ കാണുമ്പോൾ അദ്ദേഹത്തിന് മനസ്സിന് ഒരുപാട് സന്തോഷമാകും.
സ്റ്റൈൽ ബോക്‌സ്
ഫാഷനിൽ താൽപര്യമുളള ആളാണ് നിങ്ങളുടെ അച്‌ഛനെങ്കിൽ അദ്ദേഹത്തിന് പുത്തൻ ഫാഷനിലുളള വസ്‌ത്രങ്ങൾ സമ്മാനിക്കുന്നത് നല്ലൊരു ആശയമാണ്. അദ്ദേഹത്തിന് ഇഷ്‌ടപ്പെട്ട ബ്രാൻഡിലുളള വസ്ത്രം സർപ്രൈസായി നൽകാം.
ആഡംബര വാച്ച്
അച്‌ഛന് വിലപിടിപ്പുളള വാച്ച് സമ്മാനമായി നൽകാം. അദ്ദേഹം എപ്പോൾ അത് കൈയ്യിൽ കെട്ടിയാലും നിങ്ങളെ ഓർക്കും. അതിനാൽ ഫാദേഴ്‌സ് ഡേയിലെ മികച്ച സമ്മാനം വാച്ചെന്ന കാര്യത്തിൽ സംശയം വേണ്ട.
Read Here: Father’s Day 2019: Date, History, Importance and why we celebrate Father’s Day
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.