scorecardresearch
Latest News

Father’s Day 2018 Gifts Ideas: ഫാദേഴ്‌സ് ഡേയിൽ അച്‌ഛന് നൽകാനിതാ 5 സമ്മാനങ്ങൾ

Fathers Day 2018 Gifts Ideas: ജൂൺ 17 ന് ലോകം മുഴുവൻ ഫാദേഴ്‌സ് ഡേ ആഘോഷിക്കുകയാണ്. ഈ ദിവസം അച്‌ഛന് എന്ത് സമ്മാനം നൽകുമെന്നോർത്ത് ഇനി കൺഫ്യൂഷൻ അടിക്കേണ്ട

Father’s Day 2018 Gifts Ideas: ഫാദേഴ്‌സ് ഡേയിൽ അച്‌ഛന് നൽകാനിതാ 5 സമ്മാനങ്ങൾ

Fathers Day 2018 Gifts Ideas: ഫാദേഴ്‌സ് ഡേ അടുക്കുന്തോറും പലരുടെയും ചിന്ത അച്‌ഛന് എന്ത് സമ്മാനമായിരിക്കും നൽകുക എന്നതിനെ കുറിച്ചാകും. അച്‌ഛനോടുളള അളവറ്റ സ്‌നേഹം പ്രകടിപ്പിക്കാൻ കിട്ടുന്ന ദിവസമാണ് ഫാദേഴ്‌സ് ഡേ. ആ ദിവസം അച്‌ഛന് ഒരിക്കലും മറക്കാൻ പറ്റാത്തതായിരിക്കണം എന്നു ചിന്തിക്കുന്നവരും കുറവല്ല.

ജൂൺ 17 ന് ലോകം മുഴുവൻ ഫാദേഴ്‌സ് ഡേ ആഘോഷിക്കുകയാണ്. ഈ ദിവസം അച്‌ഛന് എന്ത് സമ്മാനം നൽകുമെന്നോർത്ത് ഇനി കൺഫ്യൂഷൻ അടിക്കേണ്ട. അച്‌ഛന് സർപ്രൈസ് നൽകാനായി ഇനി പറയുന്നവ നിങ്ങളെ സഹായിക്കും.

അച്‌ഛനെ യാത്രയ്‌ക്ക് കൊണ്ടുപോകാം

ഫാദേഴ്‌സ് ഡേയിൽ അച്‌ഛനെ ഒരു ദീർഘദൂര യാത്രയ്‌ക്ക് കൊണ്ടുപോകാം. അദ്ദേഹം ഇതുവരെ പോകാത്ത ഒരിടമായിരിക്കണം അത്. അദ്ദേഹത്തിന് അതൊരു പുതിയൊരു അനുഭവമാകും. അച്‌ഛനോടൊപ്പം കൂടുതൽ സമയം ചെലവിടാനും ഈ യാത്ര ഉപകരിക്കും. യാത്രകളിൽ കിട്ടുന്ന ഓർമ്മകൾ എപ്പോഴും ജീവിതത്തിൽ ഒപ്പമുണ്ടാകും.

നൊസ്റ്റാൾജിയ ഉണർത്തുന്ന സമ്മാനം

നിങ്ങളുടെ അച്‌ഛന് പാട്ടുകൾ കേൾക്കാൻ വളരെ ഇഷ്‌ടമാണോ? എങ്കിൽ അദ്ദേഹത്തിന് പഴയകാലത്തെ പാട്ടുപെട്ടി സമ്മാനിക്കാം. ഫൊട്ടോഗ്രഫി ഇഷ്‌ടപ്പെടുന്ന ആളാണോ? എങ്കിൽ അദ്ദേഹത്തിന് ഒരു ക്യാമറ നൽകാം. ഇങ്ങനെ അച്‌ഛന്റെ ഇഷ്‌ടമെന്താണെന്ന് മനസ്സിലാക്കി അദ്ദേഹത്തിന്റെ ഓർമ്മകൾ ഉണർത്തുന്ന സമ്മാനങ്ങൾ നൽകാം.

ഡിന്നർ ഒരുങ്ങാം

അച്‌ഛന് സർപ്രൈസായി ഡിന്നർ ഒരുക്കാം. അച്‌ഛന്റെ പഴയകാല സുഹൃത്തുക്കളെ ഡിന്നറിന് വിളിച്ച് അദ്ദേഹത്തിന് സർപ്രൈസ് നൽകാം. വളരെ കാലമായി കാണാതിരുന്ന സുഹൃത്തുക്കളെ നേരിൽ കാണുമ്പോൾ അദ്ദേഹത്തിന് മനസ്സിന് ഒരുപാട് സന്തോഷമാകും.

സ്റ്റൈൽ ബോക്‌സ്

ഫാഷനിൽ താൽപര്യമുളള ആളാണ് നിങ്ങളുടെ അച്‌ഛനെങ്കിൽ അദ്ദേഹത്തിന് പുത്തൻ ഫാഷനിലുളള വസ്‌ത്രങ്ങൾ സമ്മാനിക്കുന്നത് നല്ലൊരു ആശയമാണ്. അദ്ദേഹത്തിന് ഇഷ്‌ടപ്പെട്ട ബ്രാൻഡിലുളള വസ്ത്രം സർപ്രൈസായി നൽകാം.

ആഡംബര വാച്ച്

അച്‌ഛന് വിലപിടിപ്പുളള വാച്ച് സമ്മാനമായി നൽകാം. അദ്ദേഹം എപ്പോൾ അത് കൈയ്യിൽ കെട്ടിയാലും നിങ്ങളെ ഓർക്കും. അതിനാൽ ഫാദേഴ്‌സ് ഡേയിലെ മികച്ച സമ്മാനം വാച്ചെന്ന കാര്യത്തിൽ സംശയം വേണ്ട.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Fathers day 2018 gifts ideas happy fathers day 2018 creative gifts dad